സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ ആരംഭിച്ചു... കെ.വി.തോമസിനെ സെമിനാറിലേക്കു ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായാണെന്ന് മുഖ്യമന്ത്രി ;പിണറായി ഭരണം തനിക്ക് വഴികാട്ടിയെന്ന് എം.കെ.സ്റ്റാലിന്‍

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.വി.തോമസിനെ സെമിനാറിലേക്കു ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായാണെന്ന് മുഖ്യമമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന നേതാവായാണ് ഈ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുന്നത്.
ചിലര്‍ അദ്ദേഹത്തിന്റെ മൂക്കുചെത്തുമെന്നു പറഞ്ഞെങ്കിലും കോണ്‍ഗ്രസ് നേതാവായി തന്നെ പരിപാടിയില്‍ പങ്കെടുക്കുന്നു. അദ്ദേഹം സെമിനാറിലേക്കു വരില്ലെന്നു ചിലര്‍ പറഞ്ഞെങ്കിലും ഒരു ചുക്കും സംഭവിക്കില്ലെന്നു സിപിഎമ്മിനു ബോധ്യമുണ്ടായിരുന്നു. നാളെയും വലുതൊന്നും സംഭവിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെമിനാറില്‍ പങ്കെടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പിണറായിയെ കുറിച്ച് പറഞ്ഞത് ഇന്ത്യയിലെ ഉരുക്കുമനുഷ്യരില്‍ ഒരാളെന്നാണ്. എം.കെ.സ്റ്റാലിന്‍. പിണറായി വിജയന്‍ രാജ്യത്തെ അവകാശപോരാട്ടങ്ങളുടെ മുഖമാണ്. പിണറായി ഭരണം തനിക്ക് വഴികാട്ടിയെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇന്ത്യന്‍ ഭരണഘടനയും മതേതരത്വവും അപകടത്തിലായതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുകയാണ്. സംസ്ഥാന വിഷയങ്ങള്‍ ഓരോന്നായി കേന്ദ്രം കൈയ്യടക്കുന്നു. സഹകരണം, റജിസ്‌ട്രേഷന്‍, കൃഷി എന്നീ മേഖലകളിലെല്ലാം ഇതുണ്ടായി.
സംസ്ഥാനങ്ങളെ സാമ്പത്തികമായി തകര്‍ത്ത്, കേന്ദ്രത്തിനു മുന്നില്‍ ചെല്ലണം എന്നാണ് അവര്‍ ലക്ഷ്യമാക്കുന്നത്. ഇതിനെതിരെ സംസ്ഥാനങ്ങള്‍ ഒന്നിക്കണം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഇതിനു മുന്‍കൈ എടുക്കണം. അങ്ങനെ ഒരു കൂട്ടായ്മയ്ക്ക് ഈ ചടങ്ങ് തുടക്കം കുറിക്കും എന്നു പ്രതീക്ഷിക്കുന്നതായും കോടിയേരി അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
ദേശീയ പ്രാധാന്യമുള്ള സെമിനാറില്‍നിന്ന് കെ.വി.തോമസിനെ വിലക്കുന്നത് ഊരു വിലക്കാണെന്ന് സ്വാഗതം പറഞ്ഞ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസുകാര്‍ പോലും വെറുക്കുന്നയാളാണ് കെപിസിസിയുടെ തലപ്പത്ത് ഇരിക്കുന്നതെന്ന് കെ. സുധാകരന്‍ അതാണ് കെ.വി. തോമസിന് വിലക്കേര്‍പ്പെടുത്തിയതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി വിലക്ക് കാറ്റില്‍ പറത്തിയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് കണ്ണൂരിലെത്തിയത്. വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ കെ.വി. തോമസിനെ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ നേരിട്ടെത്തി ചുവപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചിരുന്നു. കൈയടിച്ചായിരുന്നു തോമസിനെ സി.പി.എം നേതാക്കള്‍ സ്വീകരിച്ചത്.
ചുവന്ന ഷാള്‍ സ്ഥിരീകരിക്കാമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ചുവപ്പായാലും പച്ചയായാലും ഷാള്‍ തന്നെയാണെന്ന് തോമസ് പറഞ്ഞു. പാര്‍ട്ടി വിലക്കിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പറയാനുള്ളത് സെമിനാറില്‍ പറയുമെന്നും പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha