സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കച്ചവടത്തിന് ... രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമൊഴിയും മുമ്പ് കെ എസ് ആര്‍ ടി സിയും കെ.എസ്.ഇ.ബിയും സ്വകാര്യ മേഖലക്ക് കൈമാറുമെന്ന് രഹസ്യ റിപ്പോര്‍ട്ട്

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കച്ചവടത്തിന് . രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമൊഴിയും മുമ്പ് കെ എസ് ആര്‍ റ്റി സിയും കെ.എസ്.ഇ.ബിയും സ്വകാര്യ മേഖലക്ക് കൈമാറുമെന്ന് രഹസ്യ റിപ്പോര്‍ട്ട്. ജല അതോറിറ്റിയാണ് സര്‍ക്കാരിന് മുമ്പില്‍ വില്‍പ്പന സാധ്യതയുള്ള മൂന്നാമത്തെ സ്ഥാപനം.
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിനെതിരെ നാഴികയ്ക്ക് നാല്‍പ്പതു വട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും കുറ്റം പറയുന്ന പിണറായി വിജയനാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. കെ എസ് ഇ ബിയാണ് ആദ്യം സ്വകാര്യവത്കരിക്കാന്‍ പോകുന്ന പൊതുമേഖലാ സ്ഥാപനം. കെ എസ് ആര്‍ റ്റി സി യും തൊട്ടുപിന്നാലെ സ്വകാര്യ മേഖലക്ക് കൈമാറും.
ഇരു സ്ഥാപനങ്ങളിലെയും ജീവനക്കാരെ നിഷ്‌കാസിതരാക്കാന്‍ സി പി എം തീരുമാനിച്ചിട്ടുണ്ട്. കെ എസ് ആര്‍ റ്റി സിയിലും കെ എസ് ഇ ബി യിലും ഭൂരിപക്ഷം സി പി എം സംഘടനക്കാണ്. കെ എ സ് ഇ ബി യില്‍ ജീവനക്കാരുടെ സമരംമുമ്പില്ലാത്ത വിധം വാശിയോടെ നടക്കുകയാണ്.കെ എസ് ആര്‍ റ്റി സി ജീവനക്കാര്‍ക്ക് സമരം ചെയ്യാനുള്ള ആത്മവിശ്വാസമില്ല. അതിനാല്‍ അവര്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു.
ഒരു സെക്കന്റ് കൊണ്ട് സര്‍ക്കാരിന് തീര്‍ക്കാവുന്ന ഒരു സമരമാണ് വൈദ്യുതി ബോര്‍ഡില്‍ നടക്കുന്നത്. ചെയര്‍മാനും ജീവനക്കാരും തമ്മിലുള്ള സമരം തീര്‍ക്കാന്‍ ഐ.എ.എസ്.ഉദ്യോഗസ്ഥനായ ചെയര്‍മാനെ തല്‍സ്ഥാനത്ത് നന്നും നീക്കം ചെയ്താല്‍ മതി. കെ.എസ് ഇ ബി ചെയര്‍മാനെ നിയമിച്ചത് സാക്ഷാല്‍ മുഖ്യമന്ത്രിയാണ്. ചെയര്‍മാന്റെ നിയമനത്തിലും നീക്കം ചെയ്യലിലും മന്ത്രി കൃഷ്ണന്‍കുട്ടി എന്ന ദുര്‍ബലനായ ഘടക കക്ഷി നേതാവിന് ഒന്നും ചെയ്യാന്‍ കഴിയില്ല. അതായത് മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണ് ചെയര്‍മാന്‍ ഡോ.അശോക് പ്രവര്‍ത്തിക്കുന്നതെന്ന് ചുരുക്കം. എന്നിട്ട് ഞങ്ങളൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന് പാടി പിണറായി നിശബ്ദനാവുന്നു.
അതിനിടെ വൈദ്യുതി ഭവന് മുന്നില്‍ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സത്യഗ്രഹവും, നിസ്സഹകരണ സമരവും തുടങ്ങി. ചെയര്‍മാന്റെ പ്രതികാര നടപടികളും, സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
രണ്ട് മാസത്തെ ഇടവേളക്ക് ശേഷം വൈദ്യുതിബോര്‍ഡ് ആസ്ഥാനം വീണ്ടും ചെയര്‍മാന്‍ ബി അശോകിന്റെ നടപടികള്‍ക്കെതിരെ അനിശ്ചിതകാല പ്രതിഷേധത്തിന് വേദിയായി. ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ എം.ജി.സുരേഷ്‌കുമാര്‍, ബി ഹരികുമാര്‍, ജസ്മിന്‍ ബാനു എന്നിവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതോടൊപ്പം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ നിസ്സഹകരണ സമരവും ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃതമായി അവധിയടുത്തുവെന്നാരോപിച്ചാണ് ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസം തന്നെ ജാസ്മിന്‍ ബാനുവിനെ സസ്‌പെന്‍ഡ് ചെയ്തത്. ഡയസ്‌നോണ്‍ ഉത്തരവ് തള്ളിയതിനും ചെയര്‍മാനെതിര ദുഷ്പ്രചരണം നടത്തിയതിനുമാണ് സംഘടന ഭാരവാഹികളെ സസ് പെന്റ് ചെയ്തത്.
ചട്ടപ്രകാരമുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്ന നിലപാടിലാണ് ചെയര്‍മാന്‍ ബി. അശോക്. പരസ്യമായി വെല്ലുവിളിക്കുന്ന മധ്യനിര ഓഫീസര്‍മാരുടെ അപ്രമാദിത്വം അംഗീകരിക്കില്ലെന്ന നിലപാടാവര്‍ത്തിക്കുകയാണ് ചെയര്‍മാന്‍. വൈദ്യുതി മന്ത്രിയും ചെയര്‍മാനെ പിന്തുണക്കുന്നു.
സമരം നീണ്ടുപോകുന്നത് കെഎസ്ഇബിയുടെ സേവനങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്ക ശക്തമായതോടെ സിപിഎം ഇടപെട്ടു.. വൈകിട്ട് മുന്‍മന്ത്രി എകെ ബാലന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ച നടത്തി. ഇന്ന് തലസ്ഥാനത്തെത്തുന്ന മന്ത്രി, കെഎസ്ഈബി ചെയര്‍മാനുമായും, ഓഫീസേഴ്‌സ അസോസിയേഷന്‍ നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതോടെ സമവായ തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ കെഎസ്ഇബി സമരത്തില്‍ സ്ഥാപനത്തിന്റെ നിലനില്‍പ്പ് നോക്കിയുള്ള ഒത്തുതീര്‍പ്പ് മാത്രമേയുണ്ടാകുകയുള്ളുവെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. സി പി എം ചര്‍ച്ചക്ക് ശേഷമാണ് ഇക്കാര്യം പറഞ്ഞത്.
കെഎസ്ഇബിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടു. സ്ഥാപനം നിലനിന്നാല്‍ മാത്രമേ ഉപഭോക്താവിനും തൊഴിലാളിക്കും നിലനില്‍പ്പുള്ളു എന്നും മന്ത്രി പറഞ്ഞു. എകെ ബാലനുമായുള്ള കൂടിക്കാഴ്ച സാധാരണ നിലയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
അനധികൃതമായി അവധിയടുത്തുവെന്നാരോപിച്ചാണ് ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസം തന്നെ ജാസ്മിന്‍ ബാനുവിനെ സസ്‌പെന്‍ഡ് ചെയ്തത്. ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത് സി പി എം ആണ്. കേരളത്തില്‍ മാത്രമാണ് പണിമുടക്ക് വിജയിച്ചത്.അത് സി പി എമ്മിന്റെ കൈ കരുത്ത് കൊണ്ടു മാത്രമാണ്. എന്നിട്ടും വൈദ്യുതി ഭവനില്‍ സമരം നടത്തിയ നേതാവിനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. അതും സി പി എം അധികാരത്തിലിരിക്കുമ്പോള്‍.സി പി എം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒന്നും മനസിലാവുന്നില്ല എന്നതാണ് സത്യം. ഇവിടെയാണ് സ്വകാര്യവത്കരണം എന്ന മുഖ്യന്റെ ഇരട്ടത്താപ്പ് . ജീവനക്കാരെ പല തട്ടിലാക്കി സ്ഥാപനം സ്വകാര്യ മേഖലക്ക് കൈമാറും.
അതിനിടെ കെഎസിഇബി തര്‍ത്തക്കത്തില്‍ ചെയര്‍മാന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍ രംഗത്തെത്തി. തൊഴിലാളി സംഘടനകള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നുവെന്നും കത്തില്‍ പറയുന്നു. വൈദ്യുതി ഭവന് മുന്നില്‍ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സത്യാഗ്രഹവും നിസ്സഹകരണ സമരവും തുടങ്ങിയ സാഹചര്യത്തിലാണ് ഐഎഎസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയത്.
കെ എസ് ഇ ബി ആസ്ഥാനമായ വൈദ്യുതി ഭവന് മുന്നില്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു.. പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകാത്ത വിധത്തില്‍ മാനേജ്‌മെന്റിനോട് നിസ്സഹകരണം നടത്തും. ഇന്ന് വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടേയും, സര്‍വ്വീസ് സംഘടനകളുടേയും പിന്തുണയോടെ സമരസഹായ സമിതി രൂപീകരിക്കും.അനൂകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരമടക്കമുള്ള ദീര്‍ഘകാല പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
അതിനിടെ കെഎസ്ഇബിയിലെ യൂണിയന്‍ നേതാക്കളുടെ ആരോപണങ്ങള്‍ ബി അശോക് തള്ളി. സംഘടനകള്‍ സാമാന്യ മര്യാദ പുലര്‍ത്തണമെന്നാവശ്യപ്പെട്ട ചെയര്‍മാന്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ യൂണിയന്‍ നേതാക്കള്‍ തിരുത്തലിന് തയ്യാറായാല്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും പ്രതികരിച്ചു. അസോസിയേഷന്‍ നല്‍കുന്ന നിവേദനത്തിന് അനുസരിച്ച് കെ എസ് ഇ ബിക്ക് നീങ്ങാനാകില്ല. സ്മാര്‍ട്ട് മീറ്റര്‍ വേണ്ടെന്ന യൂണിയനുകളുടെ നിലപാട് തെറ്റാണ്. കമ്പനി നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മാത്രമാണ് പറയാനാഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങള്‍ പറയുന്നത്ര പ്രശ്‌നങ്ങള്‍ കമ്പനിയില്ലെന്ന നിലപാടാണ് ബി അശോക് ആദ്യം തന്നെ സ്വീകരിച്ചത്. കെഎസ്ഇബി മികച്ച പ്രവര്‍ത്തന നേട്ടം കൈവരിച്ച കാലയളവാണിതെന്നും എല്ലാവര്‍ക്കും ആ സന്തോഷത്തില്‍ ചേരാനാകാത്തതില്‍ ദുഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്പനിയിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് യൂണിയനുകള്‍ ഉന്നയിക്കുന്നത്. മാനേജ്‌മെന്റിന് മേല്‍ കൂടുതല്‍ നിയന്ത്രണം വേണമെന്ന നിലപാടാണ് യൂണിയന്‍ നേതാക്കള്‍ക്കുള്ളത്. സി പി എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.
കമ്പനിയുടെ അച്ചടക്കം വളരെ പ്രാധാന്യമുള്ളതാണ്. ജീവനക്കാര്‍ അത് പാലിക്കണം. അനുമതിയില്ലാതെ, രേഖയില്ലാതെ ലീവ് അനുവദിക്കാന്‍ കഴിയില്ലെന്നും അതിന്റെ പേരിലാണ് ആദ്യത്തെ സസ്‌പെന്‍ഷന്‍ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണം ചെയര്‍മാന്‍ പൂര്‍ണമായും തള്ളി. സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും അത് സമ്മര്‍ദ തന്ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ടാല്‍ പോലും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പറയുന്ന നിലയിലേക്കെത്തരുത്. അത് ആരോഗ്യകരമാകില്ല. സമരവും സത്യാഗ്രവും ജനാധിപത്യപരമാണ്. പക്ഷേ കമ്പനിയുടെ നേട്ടങ്ങള്‍ക്ക് തിരിച്ചടിയാകുന്ന നിലയിലേക്ക് സമരങ്ങള്‍ മാറരുതെന്നാണ് പറയാനുള്ളത്. മന്ത്രിസഭക്ക് വിധേയമായാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മന്ത്രിസഭ പറയുന്ന കസേരയില്‍ ഇരിക്കാന്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഞാന്‍ ബാധ്യസ്ഥനാണ്. സര്‍ക്കാര്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഇറങ്ങണമെന്നാവശ്യപ്പെട്ടാല്‍ അത് ചെയ്യാനും ബാധ്യസ്ഥനാണ്. അനര്‍ഹമായ ഒരു അധികാരവും താന്‍ ഉപയോഗിക്കുന്നില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണ് കെ എസ് ഇ ബിയിലുള്ളത്.
കെ എസ് ആര്‍ റ്റി സി 2020-21 കാലയളവില്‍ 1976 കോടി നഷ്ടത്തിലാണ്. തൊട്ടു പിന്നില്‍ കെ എസ് ഇ ബിയാണ്. നഷ്ടം 1822 കോടി.ഇതിന് പിന്നില്‍ ബിവറേജസ് കോര്‍പ്പറേഷനാണ്. 1608 കോടി. ഇതിന് പിന്നില്‍ ജല അതോറിറ്റി. 504 കോടി.ബജറ്റിനൊപ്പം നിയമസഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ മന്ത്രിമാരൊന്നും സി പി എമ്മുകാരല്ല. ഇതിന് പിന്നിലും വ്യക്തമായ ലക്ഷ്യം മുഖ്യമന്ത്രിക്കുണ്ട്.
വ്യക്തമായ പ്ലാനില്ലാതെ പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കിയത് ഇടത് സര്‍ക്കാര്‍ തന്നെയാണ്. വില്‍പ്പന തന്നെയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയപ്പോള്‍ പോലും കേരള സര്‍ക്കാര്‍ നിശബ്ദത പാലിച്ചതിന് പിന്നാലെ രഹസ്യവും ഇതാണ്.
ജീവനക്കാരെ മാനേജ്‌മെന്റിനെതിരെ തിരിച്ചുവിട്ട് കുറ്റകരമായ ഒഴിഞ്ഞു മാറലാണ് സര്‍ക്കാര്‍ നടത്തുന്നത്. ഘടകകക്ഷി മന്ത്രിമാരാണ് വില്‍പ്പനക്ക് വച്ച സ്ഥാപനങ്ങള്‍ ഭരിക്കുന്നത്. കുരങ്ങനെ കൊണ്ട് ചുടു ചോറ് വാരിക്കും. അതായത് ഘടകകക്ഷി മന്ത്രിമാരെ ഉപയോഗിച്ച് വില്‍പ്പന അനായാസമാക്കും. എന്നിട്ടെല്ലാം ഘടകകക്ഷിയുടെ തലയില്‍ വയ്ക്കും.
ഇതിലൂടെ സര്‍ക്കാരിന് വ്യക്തമായ പ്ലാനുണ്ട്. ഘടകകക്ഷി മന്ത്രിമാരെ മോശക്കാരാക്കിയ ശേഷം സി പി എം തലയൂരും. ഇതിനിടയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ സ്വകാര്യ മേഖലക്ക് വില്‍ക്കും. കെ എസ് ആര്‍ റ്റി സി സ്വിഫ്റ്റ് എന്ന കമ്പനിയുണ്ടാക്കിയത് കച്ചവടത്തിന്റെ ഭാഗമായാണ്.
ജീവനക്കാരാകട്ടെ മുമ്പില്ലാത്ത വിധം നിരായുധരാവുന്നു. പതിനൊന്ന് ശതമാനം ഡിഎ നല്‍കാനുണ്ട്. ലീവ് സറണ്ടര്‍ പൂര്‍ണമായും ഇല്ലാതാക്കി. കെ എ എസുകാര്‍ക്ക് ശമ്പളമില്ല.
ഇതെല്ലാം ചെയ്തത് കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നെങ്കില്‍ കാണാമായിരുന്നു. ഇതെല്ലാം പറയുമ്പോഴും ജീവനക്കാര്‍ക്ക് ഇതു തന്നെ വേണമെന്ന് പറയുകയാണ് കേരളത്തിലെ സാധാരണക്കാര്‍. നികുതി പണം വാങ്ങി സുഖിച്ചതിനുള്ള തിരിച്ചടിയാണേത്രേ ഇത്.
"
https://www.facebook.com/Malayalivartha
























