മരണത്തിനു തൊട്ടു മുന്‍പ് യുവതി അയച്ച വാട്‌സ്ആപ്പ് ശബ്ദ സന്ദേശം പുറത്ത്....''ജീവിതം മടുത്തു. എനിക്കിനി സഹിക്കാന്‍ വയ്യ... എന്നോട് ക്ഷമിക്കണം. അച്ഛനോടും അമ്മയോടും ക്ഷമിക്കാന്‍ പറയണം. മോനെ നോക്കാന്‍ പറയണം.. ശബ്ദസന്ദേശം പുറത്തുവന്നതോടെ ഭര്‍തൃവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ സുവ്യയുടെ ബന്ധുക്കള്‍ തയാറായില്ല,അജയകുമാറിന്റെ ബന്ധുക്കളെ നാട്ടുകാര്‍ തടഞ്ഞു , യുവതി ജീവനൊടുക്കിയത് ഭര്‍തൃമാതാവിന്റെ മാനസിക പീഡനത്തെത്തുടര്‍ന്നെന്ന് സൂചനയുള്ള ശബ്ദ സന്ദേശവുമായി ബന്ധുക്കളുടെ പരാതി

മരണത്തിനു തൊട്ടു മുന്‍പ് യുവതി അയച്ച വാട്‌സ്ആപ്പ് ശബ്ദ സന്ദേശം പുറത്ത്....''ജീവിതം മടുത്തു. എനിക്കിനി സഹിക്കാന്‍ വയ്യ... എന്നോട് ക്ഷമിക്കണം. അച്ഛനോടും അമ്മയോടും ക്ഷമിക്കാന്‍ പറയണം. മോനെ നോക്കാന്‍ പറയണം... യുവതി ജീവനൊടുക്കിയത് ഭര്‍തൃമാതാവിന്റെ മാനസിക പീഡനത്തെത്തുടര്‍ന്നെന്ന് സൂചനയുള്ള ശബ്ദ സന്ദേശവുമായി ബന്ധുക്കളുടെ പരാതി .
എഴുകോണ്‍ കടയ്‌ക്കോട് സുവ്യ ഭവനില്‍ കെ.സുഗതന്‍ അമ്പിളി ദമ്പതികളുടെ മകള്‍ എ.എസ്.സുവ്യ (36) ആണ് മരിച്ചത്. മരണത്തിനു തൊട്ടു മുന്‍പ് അച്ഛന്റെ സഹോദരി സുജാതയ്ക്ക് സുവ്യ വാട്‌സാപില്‍ അയച്ച ശബ്ദ സന്ദേശത്തിലാണ് തന്റെ മരണത്തിന് ഉത്തരവാദി ഭര്‍തൃമാതാവ് വിജയമ്മയാണെന്നും ജോലിയില്ലാത്തതിന്റെ പേരില്‍ എപ്പോഴും ആക്ഷേപിക്കുമെന്നും അതു സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്നും മകനെ സ്വന്തം വീട്ടില്‍ സംരക്ഷിക്കണമെന്നും കരഞ്ഞു പറയുന്നു.
സ്വന്തം വീട്ടില്‍ 9ന് വന്നു തിരികെപ്പോയ സുവ്യയെ 10ാംതീയത് രാവിലെ 8 ന് ഭര്‍ത്താവ് അജയകുമാറിന്റെ വീടായ കിഴക്കേ കല്ലട ഉപ്പൂട് അജയ ഭവനത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുണ്ടറ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും ഉടന്‍ തന്നെ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായി. മരണ വിവരം അറിഞ്ഞശേഷമാണ് സുവ്യ അയച്ച ശബ്ദ സന്ദേശം സുജാതയുടെ ശ്രദ്ധയില്‍പെടുന്നത്. 9 മണിക്കു ശേഷമാണ് സുവ്യയുടെ സഹോദരന്‍ വിഷ്ണുവിനെ അജയകുമാറിന്റെ സഹോദരന്‍ മരണവിവരം അറിയിക്കുന്നത് . ശബ്ദസന്ദേശം പുറത്തുവന്നതോടെ ഭര്‍തൃവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ സുവ്യയുടെ ബന്ധുക്കള്‍ തയാറായില്ല.
സുവ്യയുടെ മരണത്തിന് എത്തിയ അജയകുമാറിന്റെ ബന്ധുക്കളെ നാട്ടുകാര്‍ തടഞ്ഞതോടെ മരണ വീട്ടില്‍ ചെറിയ സംഘര്‍ഷാവസ്ഥാ സൃഷ്ടിച്ചു. ഇന്നലെ 2 ന് എഴുകോണിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം നടന്നത് .
അതേസമയം 2014 ലാണ് സുവ്യയും അജയ കുമാറുമായുള്ള വിവാഹം. പെയിന്റിങ് തൊഴിലാളിയാണ് അജയകുമാര്‍. ശ്രീപാദ് (6) ഏക മകനാണ്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സുവ്യയും ഭര്‍തൃമാതാവ് വിജയമ്മയുമായി നിരന്തരം വഴക്ക് നടന്നിട്ടുണ്ടെന്നും മരണം സംഭവിച്ച ദിവസം രാവിലെയും വഴക്കുണ്ടായി എന്ന് അയല്‍വാസികള്‍. എല്ലാ അവഗണനയും സഹിച്ച് ജോലി കിട്ടിയാല്‍ എല്ലാം ശരിയാകും എന്ന് കരുതി മാത്രമാണ് അവള്‍ മുന്നോട്ടു പോയിരുന്നത് .
https://www.facebook.com/Malayalivartha
























