സിന്ധുവിന്റെ ആത്മഹത്യയില്‍ കൂടുതല്‍ നടപടികള്‍, മാനന്തവാടി സബ് ആര്‍.ടി. ഓഫീസ് ജീവനക്കാര്‍ക്ക് എട്ടിന്റെ പണികൊടുത്ത് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷ്ണര്‍, കൂടുതല്‍പേര്‍ കുരുക്കിലേക്ക്..

ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് വയനാട് സ്വദേശിനിയും മാനന്തവാടി സബ് ആര്‍.ടി. ഓഫീസ് ജീവനക്കാരിയായിരുന്ന സിന്ധു ജീവനൊടുക്കിയത്. ഈ കേസില്‍ നിര്‍ണായക തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷ്ണര്‍. ഓഫീസിലെ മറ്റ് ജീവനക്കാര്‍ക്ക് കൂട്ട സ്ഥലം മാറ്റത്തിന് ശുപാര്‍ശ നല്‍കിയിരിക്കുകയാണ് അദ്ദേഹം..
സിന്ധു ഓഫീസ് ജീവനക്കാരുടെ മാനസീക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത് എന്ന വീട്ടുകാരുടെ ആരോപണത്തെ തുടര്‍ന്നാണ് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷ്ണറുടെ ഈ നീക്കം.
ഓഫിസിലെ 11 പേര്‍ക്കെതിരെയാണ് കമ്മീഷ്ണറുടെ നടപടി. ഇവരെ വയനാട് ജില്ലയ്ക്ക് അകത്തും പുറത്തുമായി സ്ഥലം മാറ്റണമെന്നാണ് നിര്‍ദേശം. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് കൈമാറിയിട്ടുണ്ട്.
ഭിന്നശേഷിക്കാരി കൂടിയായ സിന്ധുവിന്റെ ആത്മഹത്യക്ക് കാരണം ഓഫീസിലെ ജീവനക്കാരാണെന്ന് വീട്ടുകാര്‍ക്ക് പുറമെ പഞ്ചായത്ത് പ്രസിഡന്റായ പ്രദീപ് മാസ്റ്ററും നേരത്തെ പറഞ്ഞിരുന്നു. ഒരു ഓട്ടോ ഡ്രൈവര്‍ ഈ മാനസീക പീഡനത്തിന് സാക്ഷിയാണെന്നും പ്രദീപ് മാസ്റ്റര്‍ മലയാളി വാര്‍ത്തക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഒരിക്കല്‍ ഓട്ടോറിക്ഷയുടെ പേപ്പറുകള്‍ ശരിയാക്കുന്നതിന്റെ ഭാഗമായി ഡ്രൈവര്‍ മാനന്തവാടി സബ് ആര്‍.ടി. ഓഫീസിലേക്ക് ചെന്നിരുന്നു. ആ സമയത്ത് ഓഫീസിനകത്ത് നിന്ന് ബഹളം കേള്‍ക്കുകയും സിന്ധു കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിവരുന്നത് കണ്ടെന്നും ഡ്രൈവറെ ഉദ്ദരിച്ച് പ്രദീപ് മാസ്റ്റര്‍ പറഞ്ഞു.
എന്തായാലും വീട്ടുകാരും നാട്ടുകാരും പറയുന്നതില്‍ ശരിയുണ്ടെന്നാണ് പിന്നീട് ലഭിച്ച തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത്. സിന്ധു എഴുതിയ ചില കുറിപ്പുകളും യുവതിയുടെ ഡയറിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഗതാഗത വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തത്.
നേരത്തെ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിരുന്നു.
അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























