എനിക്ക് ജീവിക്കാന്‍ പറ്റാത്തതുകൊണ്ടാണ്... എനിക്കിനി അവിടെവന്ന് നില്‍ക്കാന്‍ വയ്യ! മോനെ നോക്കാന്‍ പറയണം. മോനെ എന്റെ വീട്ടിലാക്കണം; എന്തുസംഭവിച്ചാലും ഇവിടെ നിര്‍ത്തരുത്. എനിക്കുവയ്യ, മടുത്തു... വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ നിരന്തരം ആവശ്യപ്പെടുകയാണ്! ഭര്‍ത്താവ് ചിരിച്ചുകൊണ്ടിരിക്കുകയല്ലാതെ ഇതിനെതിരേ പ്രതികരിക്കാറില്ല! ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യചെയ്തത് ഭര്‍ത്തൃമാതാവിന്റെ മാനസികപീഡനം മൂലം, വേദനയായി അവസാനത്തെ ശബ്ദസന്ദേശം....

കഴിഞ്ഞ ദിവസം കൊല്ലത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യചെയ്തത് ഭര്‍ത്തൃമാതാവിന്റെ മാനസികപീഡനത്തെ തുടര്‍ന്നെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഭര്‍തൃവീട്ടില്‍ സുവ്യ (34) നേരിട്ടിരുന്ന മാനസിക പീഡനം സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്ന് അവസാനത്തെ ശബ്ദ സന്ദേശത്തിൽ പറയുന്നു. തനിക്ക് എന്തുസംഭവിച്ചാലും ഉത്തരവാദി ഭര്‍ത്താവിന്റെ അമ്മയാണെന്ന് പിതൃസഹോദരിക്കയച്ച ശബ്ദസന്ദേശത്തില്‍ സുവ്യ വ്യക്തമാക്കിയിട്ടുണ്ട്. 'ഭര്‍ത്താവിന്റെ അമ്മയില്‍നിന്ന് മാനസികപീഡനമുണ്ട്. വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ നിരന്തരം ആവശ്യപ്പെടുകയാണ്. എന്നാല്‍ ഭര്‍ത്താവ് ചിരിച്ചുകൊണ്ടിരിക്കുകയല്ലാതെ ഇതിനെതിരേ പ്രതികരിക്കാറില്ല' എന്നും സുവ്യ പറയുന്നുണ്ട്.
'നമ്മള്‍ ഇവിടെ വെറും ഏഴാംകൂലി. രാവിലെമുതല്‍ എന്നെ ചീത്തവിളിക്കാന്‍ തുടങ്ങും. അച്ഛനോടും അമ്മയോടും എന്നോട് ക്ഷമിക്കാന്‍ പറയണം. എനിക്ക് ജീവിക്കാന്‍ പറ്റാത്തതുകൊണ്ടാണ്. എനിക്കിനി അവിടെവന്ന് നില്‍ക്കാന്‍ വയ്യ. മോനെ നോക്കാന്‍ പറയണം. മോനെ എന്റെ വീട്ടിലാക്കണം. എന്തുസംഭവിച്ചാലും ഇവിടെ നിര്‍ത്തരുത്. എനിക്കുവയ്യ, മടുത്തു. സഹിക്കാന്‍ പറ്റുന്നതിന്റെ പരമാവധിയാണിത്.' എന്നാണ് ഒഡിയോ സന്ദേശത്തില്‍ സുവ്യ പറയുന്നത്. എന്നാല്‍ സുവ്യ മരിച്ച ശേഷം മാത്രമാണ് ഈ സന്ദേശം ബന്ധുക്കള്‍ കേള്‍ക്കുന്നത് പോലും.
അതേസമയം ഭര്‍ത്തൃവീടായ കിഴക്കേ കല്ലട ഉപ്പൂട് അജയഭവനിലാണ് ഞായറാഴ്ച എട്ടുമണിക്ക് സുവ്യയെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്. 2014 ജൂലായ് ഏഴിനായിരുന്നു സുവ്യയും അജയകുമാറും തമ്മിലുള്ള വിവാഹം നടന്നത്. എം.സി.എ. പഠനം പൂര്‍ത്തിയാക്കിയ സുവ്യക്ക് സ്ഥിരം ജോലിയില്ലായിരുന്നു. ഇക്കാരണത്താല്‍ അജയകുമാറിന്റെ അമ്മ വിജയമ്മ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നെന്ന് സുവ്യയുടെ ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
അതോടൊപ്പം തന്നെ കഴിഞ്ഞ ഓണത്തിന് അജയകുമാര്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് സുവ്യയെ സഹോദരന്‍ വിഷ്ണു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. അങ്ങനെ രണ്ടുമാസത്തോളം വീട്ടില്‍നിന്ന സുവ്യയെ ഇനി പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാക്കില്ലെന്ന് ഉറപ്പുനല്‍കി അജയകുമാര്‍ തന്നെ വിളിച്ചുകൊണ്ടു പോകുകയായിരുന്നെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കിയത്. കടയ്‌ക്കോട് മാടന്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് വീട്ടില്‍വന്ന സുവ്യ ശനിയാഴ്ചയാണ് ഭർതൃവീട്ടിൽ തിരികെ എത്തിയത് . സുവ്യ ആത്മഹത്യചെയ്‌തെന്ന് ഞായറാഴ്ച രാവിലെ ഒന്‍പതിന് സഹോദരന്‍ വിഷ്ണുവിനെ വിളിച്ചറിയിക്കുകയാണ് ചെയ്തത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
സുവ്യയും ഭര്‍ത്തൃമാതാവുമായി ഞായറാഴ്ച രാവിലെയും വാക്കുതര്‍ക്കമുണ്ടായി. ഇതിനുപിന്നാലെ മുറിയില്‍ക്കയറി സുവ്യ വാതിലടച്ചു. ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാതായതോടെ അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സുവ്യ അച്ഛന്റെ സഹോദരി സുജാതയ്ക്കയച്ച വാട്സാപ്പ് ശബ്ദസന്ദേശത്തെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നത്. ഭര്‍ത്തൃമാതാവ് ക്രൂരമായി പീഡിപ്പിക്കുന്നതായി ഇതില്‍ പറയുന്നുണ്ട്.
അങ്ങനെ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പുറത്തുവന്നിരിക്കുന്ന ശബ്ദസന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കിഴക്കേ കല്ലട എസ്.എച്ച്.ഒ. സുധീഷ് കുമാര്‍ അറിയിക്കുകയുണ്ടായി. മൃതദേഹപരിശോധനയ്ക്കുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കടയ്‌ക്കോട്ടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തുകയുണ്ടായി. അച്ഛന്‍: കെ.സുഗതന്‍. അമ്മ: അമ്പിളി. ആറുവയസ്സുകാരന്‍ ശ്രീപാദ് മകനാണ്.
https://www.facebook.com/Malayalivartha
























