ജലവിതരണ പൈപ്പ് ഇടുന്നതില്‍ ആശയക്കുഴപ്പം.... കോളനിയുടെ പേരും റോഡിന്റെ പേരും നോക്കാതെ അധികൃതര്‍ പണി നടത്തിയത് പൊല്ലാപ്പായി, കുടിവെള്ളമെത്തിക്കാന്‍ റോഡ് പൊളിച്ച് പൈപ്പിട്ടത് സമീപത്തെ മറ്റൊരു റോഡില്‍

ജലവിതരണ പൈപ്പ് ഇടുന്നതില്‍ ആശയക്കുഴപ്പം.... കോളനിയുടെ പേരും റോഡിന്റെ പേരും നോക്കാതെ അധികൃതര്‍ പണി നടത്തിയത് പൊല്ലാപ്പായി, കുടിവെള്ളമെത്തിക്കാന്‍ റോഡ് പൊളിച്ച് പൈപ്പിട്ടത് സമീപത്തെ മറ്റൊരു റോഡില്‍.
ചേരിങ്ങപ്പടി കോളനിയിലേക്ക് കുടിവെള്ളമെത്തിക്കാന്‍ റോഡ് പൊളിച്ച് പൈപ്പിട്ടത് സമീപത്തെ താളിക്കുഴി റോഡിലാണ്. ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചേരിങ്ങപ്പടി കോളനിയില്‍ കുടിവെള്ളം എത്തിക്കാനായി ഗ്രാമപ്പഞ്ചായത്ത് ജലസേചനവകുപ്പിന് പദ്ധതിരേഖ നല്‍കിയിട്ടുണ്ട്.
താളിക്കുഴി കോളനിയിലേക്ക് കുടിവെള്ളമെത്തിക്കാനായി പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിട്ടുമില്ല. ടാറിട്ട താളിക്കുഴി റോഡിന്റെ നടുവിലൂടെ പൊളിച്ചുമാറ്റിയാണ് പൈപ്പിട്ടത്. പിഴവ് ചൂണ്ടിക്കാട്ടി നാട്ടുകാരും ഗ്രാമപ്പഞ്ചായത്ത് അംഗവും പണി തടഞ്ഞപ്പോഴേക്കും 100 മീറ്ററോളം പൈപ്പ് സ്ഥാപിച്ച് കഴിഞ്ഞിരുന്നു.ഒടുവില്‍ സ്ഥാപിച്ച പൈപ്പ് മണ്ണിട്ട് മൂടി അധികൃതര്‍ .
റോഡിലൂടെയുള്ള കാല്‍നടപോലും ദുഷ്‌കരമാണ്. കുടിവെള്ളക്ഷാമം രൂക്ഷമായ ചെരിങ്ങപ്പാറ കോളനിയിലേക്ക് വെള്ളം എത്തിക്കുന്ന പ്രവൃത്തി വീണ്ടും വൈകി.ആവശ്യമില്ലാതെ പൊളിച്ച റോഡ് പൂര്‍വസ്ഥിതിയിലാക്കി നല്‍കണമെന്ന പ്രദേശവാസികളുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























