കൈനീട്ടം ഏറ്റുവാങ്ങിയത് മുപ്പതിനായിരത്തോളം പേർ, സുരേഷ് ഗോപി എംപിയുടെ വിഷുക്കൈനീട്ട സമർപ്പണ പരിപാടി തൃശ്ശൂർ ജില്ലയിൽ പൂർത്തിയായി, പരിപാടിക്ക് തുടക്കമിട്ടത് കൃഷ്ണ വിഗ്രഹത്തിന് കൈനീട്ടം സമർപ്പിച്ച്...!

നിർദ്ധനരും നിരാലംബരും, ശാരീരിക ബുദ്ധിമൂട്ടുകൾ നേരിടുന്നവർക്കും സനേഹവും പിന്തുണയും അവരെ സാമ്പത്തികമായും സഹായിക്കുന്ന എംപി എന്നതിലുപരി മനുഷത്വമുള്ള വ്യക്തിത്വത്തിന് ഉടമയാണ് നടൻ കൂടിയായ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ പ്രിയ പത്നി രാധികയും ഇത്തരം കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകാറുണ്ട്.
സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും മറ്റൊരു വിഷു പുലരിക്കായി ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. വിഷുവിന് മുന്നോടിയായി വിഷുകൈനീട്ടം നൽകി സുരേഷ് ഗോപി എംപി. ഇതിനോടകം മുപ്പതിനായിരത്തോളം പേരാണ് അദ്ദേഹത്തിൽ നിന്നും കൈനീട്ടം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ വിഷുക്കൈനീട്ട സമർപ്പണ പരിപാടി തൃശ്ശൂർ ജില്ലയിൽ പൂർത്തിയായി. ഏപ്രിൽ 8 നാണ് അദ്ദേഹം കൈനീട്ടം നൽകുന്നത് ആരംഭിച്ചത്. കൃഷ്ണ വിഗ്രഹത്തിന് കൈനീട്ടം നൽകിയായിരുന്നു തുടക്കമിട്ടത്.
നാല് ദിവസമായി വിവിധ മണ്ഡലം കമ്മിറ്റികൾ കേന്ദ്രീകരിച്ചായിരുന്നു വിഷുകൈനീട്ടം പരിപാടി. 26 മണ്ഡലം കമ്മിറ്റികളിലെ ബൂത്ത് പ്രസിഡണ്ട് മാർക്കും പ്രവർത്തകർക്കും കുട്ടികൾക്കും സുരേഷ് ഗോപി വിഷു കൈനീട്ടം നൽകി.സുരേഷ് ഗോപിയിൽ നിന്ന് വിഷുക്കൈനീട്ടം സ്വീകരിക്കാൻ നിരവധി കുട്ടികളും എത്തിയിരുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും ജാതിമതഭേദമന്യേ സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകി. ജില്ലയിലെ 2200 ബൂത്തുകളിലെ പ്രസിഡണ്ടുമാരും സെക്രട്ടറിമാരും പ്രവർത്തകരും അദ്ദേഹത്തിൽ നിന്നും വിഷുക്കൈനീട്ടം ഏറ്റുവാങ്ങി. മുപ്പതിനായിരത്തിൽ ഏറെ പേരാണ് ജില്ലയിൽ സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം സ്വീകരിച്ച് വർഷം ഐശ്വര്യപൂർണ്ണമാക്കിയത്.
അതേസമയം, പുതിയ സിനിമയുടെ തിരക്കുകൾ ഒഴിഞ്ഞ് വീണ്ടും വീട്ടുകാര്യങ്ങളിൽ മുഴുകിയിരുന്ന സംവിധായകൻ സത്യൻ അന്തിക്കാടിന് അരികിലേക്ക് കൈനീട്ടവുമായി അപ്രതീക്ഷിത വരവായിരുന്നു താരത്തിന്റേത് . അദ്ദേഹത്തിന് വിഷുക്കൈനീട്ടവും വിഷുപ്പുടവയുമായാണ് എത്തിയത്. ഇങ്ങനെയൊരു സമ്മാനം ആദ്യമായാണെന്ന് പറഞ്ഞ സത്യൻ അന്തിക്കാട്, സുരേഷ് ഗോപിയെ ആശ്ളേഷിച്ചു.
ഓർമ്മകൾ പിന്നിലേക്ക് പോയപ്പോൾ,പരസ്പരം പങ്കുവച്ചത്, ചെന്നൈ ജെമിനി സ്റ്റുഡിയോയുടെ പരിസരങ്ങളിൽ ഒരുമിച്ച് കറങ്ങി നടന്നതും ചെറിയ കടകളിൽ നിന്ന് പാനീയം വാങ്ങിക്കഴിച്ചതും അടക്കമുള്ള ആദ്യകാല സിനിമാസ്മരണകൾ. സത്യൻ അന്തിക്കാടിന്റെ ഭാര്യ നിമ്മി, മകനും സംവിധായകനുമായ അനൂപ് സത്യൻ എന്നിവരോടും സുരേഷ് ഗോപി വീട്ടുവിശേഷങ്ങൾ ചോദിച്ചു. രാഷ്ട്രീയമായാലും സിനിമയായാലും കള്ളത്തരം കാട്ടാത്ത സുരേഷ് ഗോപിയോട്, എന്നും അതൊരു കൈമുതലായിരിക്കണമെന്ന് സത്യൻ പറഞ്ഞു.
രാജ്യസഭാംഗത്വ കാലാവധി ഈ മാസം 24-ന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ തൃശ്ശൂർ കേന്ദ്രമാക്കിയുള്ള പ്രവർത്തനം സുരേഷ്‌ഗോപി ശക്തിപ്പെടുത്തുന്നു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. ബി.ജെ.പി. ജില്ലാ നേതൃത്വത്തിന്റെ പിന്തുണയും അദ്ദേഹത്തിനുണ്ട്.കലാരംഗത്തുനിന്ന് നാമനിർദേശം വഴിയാണ് സുരേഷ് ഗോപി രാജ്യസഭാംഗമായത്. നാമനിർദേശം വഴിയെത്തിയ അംഗങ്ങളെ വീണ്ടും സഭയിലെത്തിച്ച സംഭവങ്ങൾ കുറവാണ്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എൻ.ഡി.എ. സ്ഥാനാർഥിയായിരുന്നപ്പോൾ വോട്ടുനിലയിൽ ഉണ്ടായ വർധനയാണ് സുരേഷ്‌ഗോപിയുടെ ആത്മവിശ്വാസം.
https://www.facebook.com/Malayalivartha
























