നഗ്നനായി കയറിയത് ദേശീയപാതയോരത്ത് 50 അടിയോളം ഉയരമുള്ള പാറക്കെട്ടിനു മുകളിൽ; നാട്ടുകാരിലൊരാൾ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ കുപ്പിച്ചില്ലുപയോഗിച്ചു കുത്തിപ്പരിക്കേൽപ്പിച്ച് അഭ്യാസം, പിന്നാലെ ആംബുലൻസ് ഡ്രൈവറെയും ആക്രമിച്ചു; മണിക്കൂറുകൾ നീണ്ട പരിഭ്രാന്തിക്കൊടുവിൽ യുവാവിനെ രക്ഷിച്ചു താഴെയിറക്കിയത് അതിസാഹസികമായി...

തൃശൂർ ദേശീയപാതയോരത്ത് 50 അടിയോളം ഉയരമുള്ള പാറക്കെട്ടിനു മുകളിൽ നഗ്നനായി കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയുണ്ടായി. ഇതര സംസ്ഥാന തൊഴിലാളിയാണ് ഇത്തരത്തിൽ ചെയ്തത്. നാട്ടുകാരിലൊരാൾ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ തന്നെ കുപ്പിച്ചില്ലുപയോഗിച്ചു കുത്തുകയായിരുന്നു ഇയ്യാൾ. ആംബുലൻസ് ഡ്രൈവറെയും യുവാവ് ആക്രമിക്കുകയുണ്ടായി. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകൾ നീണ്ട പരിഭ്രാന്തിക്കൊടുവിൽ യുവാവിനെ രക്ഷിച്ചു താഴെയിറക്കിയത് അതിസാഹസികമായിട്ടാണ്.
കല്ലിടുക്കിൽ ഇന്നലെ ഉച്ചയ്ക്ക് നഗ്നനായി നടന്ന യുവാവിനെ നാട്ടുകാർ പിടികൂടി വസ്ത്രം ധരിപ്പിക്കുകയുണ്ടായി. ഇതിൽ പ്രകോപിതനായാണു വസ്ത്രങ്ങളൂരിയെറിഞ്ഞു പാറക്കെട്ടിനു മുകളിൽ ചാടി കയറിയത്. താഴേക്കു ചാടാൻ പോകുകയാണെന്നു യുവാവ് ഭീഷണി മുഴക്കുകയും ചെയ്തതോടെ എല്ലാം മാറിമറിഞ്ഞു. ഇരുമ്പു ഗോവണിയിലൂടെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഇതിനുപിന്നാലെ അഗ്നിരക്ഷാ സേനയെത്തി. പാറക്കെട്ടിന്റെ അരികിലൂടെ കയറി കയറിൽ തൂങ്ങി മൂന്നടിയോളം താഴേക്കിറങ്ങി രക്ഷിക്കാൻ ശ്രമിച്ച പൂവഞ്ചിറ സ്വദേശി ഷിബുവിനെ (29) യുവാവ് ചില്ലുകുപ്പി പൊട്ടിച്ചു കയ്യിലും കാലിലും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ ജെഫിനെയും ആക്രമിക്കുകയും ചെയ്തു. ഒടുവിൽ പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു യുവാവിനെ താഴെയിറക്കി പടിഞ്ഞാറേക്കോട്ട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























