ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍... തനിക്ക് സിപിഐഎമ്മിന്റെ ഭീഷണിയുണ്ടായിരുന്നെന്ന് ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യാക്കുറിപ്പില്‍...

ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍... തനിക്ക് സിപിഐഎമ്മിന്റെ ഭീഷണിയുണ്ടായിരുന്നെന്ന് ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യാക്കുറിപ്പില്‍...
സിഐടിയു വിട്ട് സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ച ചുമട്ടുതൊഴിലാളിയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ പീച്ചി സ്വദേശി സജി(49)യെയാണ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
സി.പി.എമ്മിന്റെ ഭീഷണിയുണ്ടായിരുന്നതായി മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. വളരെയേറെ കാലമായി പീച്ചിയിലെ സി.ഐ.ടി.യു. യൂണിറ്റില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.
സജി ഉള്‍പ്പെടെയുള്ള ഒരുവിഭാഗം സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ യൂണിയന്‍ വസ്ത്രവും ബഹിഷ്‌കരിച്ചിരുന്നു. സി.ഐ.ടി.യു. ഓഫീസിനെ സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയന്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയുമുണ്ടായി. മാത്രവുമല്ല പ്രശ്നങ്ങളെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും തൊഴിലാളികള്‍ വഴങ്ങാതെ വന്നു.
എന്നാല്‍ ചില തൊഴിലാളികള്‍ പിന്നീട് പാര്‍ട്ടിപക്ഷത്തേക്ക് മാറിയതോടെ സജിയെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപിക്കുന്നത്.
അതേസമയം ആത്മഹത്യക്കുറിപ്പില്‍ സി.പി.എമ്മിലെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരേ പരാമര്‍ശമുണ്ടായതോടെ പീച്ചിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായി.
"
https://www.facebook.com/Malayalivartha
























