വിധി പറയുന്നത് കൊലപാതകം നടന്ന് 17 വര്‍ഷത്തിനു ശേഷം... ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ ഒന്നാം പ്രതിയും കുടുംബ സുഹൃത്തുമായ മുഹമ്മദലി കുറ്റക്കാരനെന്ന് കോടതി...കേസിന് വഴിത്തിരിവായത് ശ്യാമളിന്റെ ഫോണ്‍ രേഖകള്‍ , ശിക്ഷ നാളെ പ്രഖ്യാപിക്കും

വിധി പറയുന്നത് കൊലപാതകം നടന്ന് 17 വര്‍ഷത്തിനു ശേഷം... ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ ഒന്നാം പ്രതിയും കുടുംബ സുഹൃത്തുമായ മുഹമ്മദലി കുറ്റക്കാരനെന്ന് കോടതി.... ശിക്ഷ നാളെ പ്രഖ്യാപിക്കും. 2005 ഒക്ടോബര്‍ 17ന് കോവളം വെള്ളാറില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ശ്യാമളിന്റെ മൃതദേഹം കണ്ടെത്തിയത്.
് തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറയുന്നത്. തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും ആന്‍ഡമാന്‍ സ്വദേശിയുമായ ശ്യാമളിനെ പണത്തിനു വേണ്ടി കുടുംബ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
കുടുംബ സുഹൃത്തായ മുഹമ്മദലിയും കൂട്ടുപ്രതിയും നേപ്പാള്‍ സ്വദേശി ദുര്‍ഹ ബഹദബൂറും ചേര്‍ന്നാണ് ശ്യാമളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഫോര്‍ട്ട് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി്. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐയുടെ കണ്ടെത്തലും സമാനമായിരുന്നു.
ശ്യാമളിന്റെ ഫോണ്‍ രേഖകളായിരുന്നു കേസിന്റെ വഴിത്തിരിവായത്. മുഹമ്മദലിയാണ് ഹോസ്റ്റലില്‍ നിന്ന് ശ്യാമളിനെ കിഴക്കേക്കോട്ടയിലേക്ക് വിളിച്ചുവരുത്തിയത്. ഇവിടെ നിന്നാണ് ശ്യാമളിനെ രണ്ടു പേരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്.
അതിനുശേഷം ശ്യാമളിന്റെ ഫോണില്‍ നിന്ന് അച്ഛന്‍ ബസദേവ് മണ്ഡലിനെ വിളിച്ച് 20 ലക്ഷം ആവശ്യപ്പെടുകയുണ്ടായി. പണവുമായി പിതാവ് ചെന്നൈയില്‍ അലയുന്നതിനിടെ ശ്യാമളിന്റെ മൃതദേഹം കോവളത്ത് കണ്ടെത്തിയ വിവരം അറിഞ്ഞത്. ഇതിനു പിന്നാലെ ശ്യാമളിന്റെ ഫോണ്‍ ചെന്നൈയിലെ ഒരു കടയില്‍ വിറ്റ ശേഷം ആന്‍ഡമാനിലേക്ക് കടന്ന മുഹമ്മദലി അവിടെ നിന്നുമാണ് പൊലീസ് പിടിയിലായത്.
രണ്ടാം പ്രതിയായ ദുര്‍ഹ ബഹദബൂറിനെ ഇതുവരെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ ഒരു ഹോട്ടല്‍ തൊഴിലാളി ആയിരുന്നുവെന്നാണ് സൂചനകള്‍.
ശ്യാമളിന്റെ പിതാവ് ബസദേവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ 2008ലാണ് അന്വേഷണം സിബിഐയ്ക്ക് വിടുന്നത്.ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്ികലും ദുര്‍ഹ ബഹദബൂറിനെതിരെ കണ്ടെത്താനായില്ല. 2020 ഫെബ്രുവരിയില്‍ തുടങ്ങിയ വിചാരണ കൊവിഡ് വ്യാപനം കാരണം ഇടയ്ക്ക് വച്ച് മുടങ്ങി. കേസില്‍ 56 സാക്ഷികളെയാണ് വിസ്തരിച്ചത്.
"
https://www.facebook.com/Malayalivartha
























