സില്‍വര്‍ലൈന്‍ പോലെയുള്ള പദ്ധതികള്‍ കേരളത്തിന് അത്യാവശ്യമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

അമേരിക്ക എന്ന് കേട്ടാല്‍ അലര്‍ജിയുളള ചൈനീസ് ചങ്കിന്റെ ആള്‍ക്കാര്‍ ഇപ്പോള്‍ വിട്ട് പിടിച്ചിരിക്കുകയാണ്. സില്‍വര്‍ലൈന്‍ പോലെയുള്ള പദ്ധതികള്‍ കേരളത്തിന് അത്യാവശ്യമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അപ്പോള്‍ പിന്നെ നെഞ്ചത്തൂടെ ട്രെയിന്‍ ഓടിക്കുമെന്ന് ബിജെപിയും വ്യക്തമാക്കി.
കേരളത്തെ തകര്‍ക്കുകയും വലിയ കടക്കെണിയിലേക്ക് നയിക്കുകയും ചെയ്യുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ദേശീയ ജനാധിപത്യ സഖ്യം വലിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എന്‍ഡിഎ ചെയര്‍മാന്‍ കെ.സുരേന്ദ്രന്‍.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായ മേയ് 20ന് സെക്രട്ടറിയേറ്റ് സ്തംഭിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിലും മുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കും. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് തിരുവനന്തപുരത്ത് നടന്ന എന്‍ഡിഎ സംസ്ഥാന നേതൃയോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാവുമ്പോള്‍ വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ മേല്‍ പിണറായി വിജയന്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ്. തിരുവല്ലയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ സമീപനത്തിന്റെ അവസാനത്തെ ഉദാഹരണമാണ്.
സംസ്ഥാനത്ത് വ്യവസായങ്ങള്‍ തകര്‍ന്നു. വ്യവസായികള്‍ക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണുള്ളത്. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് അക്രമങ്ങള്‍ എല്ലാ സ്ഥലത്തും നടക്കുകയാണ്. കേന്ദ്ര പദ്ധതികളുടെ പണം സംസ്ഥാനത്ത് ചിലവഴിക്കുന്നില്ലെന്നത് ഗൗരവതരമാണെന്ന് യോഗം വിലയിരുത്തിയതായും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യന്‍ നിലവാരത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇത്തരം പദ്ധതികളാണ് കേരളത്തെ ഈ നിലയില്‍ എത്തിച്ചതെന്നുമാണ് യെച്ചൂരി പറയുന്നത്. സര്‍ക്കാരിന് താത്പര്യമുള്ള പദ്ധതി മാത്രമല്ല സില്‍വര്‍ ലൈന്‍ എന്നും കേരള വികസനത്തിന് വേണ്ടുന്ന പദ്ധതിയാണിതെന്നും യെച്ചൂരി പറഞ്ഞു.
കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു യെച്ചൂരി. കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസില്‍ പച്ചക്കൊടി കിട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് യെച്ചൂരി സില്‍വര്‍ ലൈനിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്.
മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ക്കുന്ന കാര്യം ചോദിച്ചപ്പോള്‍ ബുള്ളറ്റ് ട്രെയിനും സില്‍വര്‍ലൈനും വ്യത്യസ്തമായ പദ്ധതികളെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. രണ്ട് പദ്ധതിയെയും യാന്ത്രികമായി താരതമ്യം ചെയ്യരുതെന്നും യെച്ചൂരി വ്യക്തമാക്കി.ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലുള്ള ഭൂമി ഏറ്റെടുക്കല്‍ വ്യവസ്ഥയിലാണ് സിപിഎമ്മിന് എതിര്‍പ്പുള്ളതെന്ന് യെച്ചൂരി വിശദീകരിച്ചു. മതിയായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കുന്നത് കൊണ്ടാണ് സി.പി.എം എതിര്‍ക്കുന്നത്.
നഷ്ടപരിഹാരത്തില്‍ രണ്ട് പദ്ധതികളും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സില്‍വര്‍ ലൈനിലെ ഭൂമിയേറ്റെടുക്കല്‍ വ്യവസ്ഥയെപ്പറ്റി തനിക്കറിയില്ലെന്നും സര്‍വേ നടക്കുന്നതേ ഉള്ളൂവെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. പക്ഷെ ഒരു കാര്യം ചോദിക്കാനുള്ളത് കേരളം മുതലാളിത്ത വ്യവസ്ഥിതിയ്‌ക്കെതിരെയും സോഷ്യലിസ്റ്റ് നയങ്ങളെ പിന്തുടരുന്ന പാര്‍ട്ടിയായിട്ടുപോലും ഒരു ചൈനീസ് നിലവാരമാണ് കേരളത്തിലെ സഖാക്കള്‍ പ്രതീക്ഷിക്കുന്നത്. അപ്പൊ പിന്നെ യൂറോപ്യന്‍ നിലവാരം എന്നു പറഞ്ഞതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണാവോ... കമ്മ്യൂണിസ്റ്റുകാര്‍ ഇങ്ങനെ നയമൊക്കെ മാറ്റി പറയുമ്പോള്‍ കമ്മ്യൂണിസ്റ്റ് ചൈനയ്‌ക്കൊക്കെ സ്തുതി പാടുന്ന സഖാക്കള്‍ എന്തു ചെയ്യുമോ ആവോ...
" f
https://www.facebook.com/Malayalivartha
























