അർധരാത്രിയിൽ യുവതിയെ കാണാനെത്തി കാമുകൻ; പതിയിരുന്ന് പണിയൊപ്പിച്ച് അജ്ഞാതർ, യുവാവിന്റെ ബൈക്ക് അജ്ഞാതർ അഗ്‌നിക്കിരയാക്കിയതായി പരാതി! അർധരാത്രി കഴിഞ്ഞാൽ വിദ്യാർത്ഥിനിയുടെ വീട്ടിൽ എത്തുന്നത് പതിവാക്കി, അവസാനം പണികിട്ടിയത് ഇങ്ങനെ....
അർധരാത്രിയിൽ ആരുമറിയാതെ യുവതിയെ കാണാനെത്തി കാമുകൻ. യുവാവിന്റെ ബൈക്ക് അജ്ഞാതർ അഗ്‌നിക്കിരയാക്കിയതായി പരാതി. ചെറുകുന്ന് സ്വദേശിനിയായ യുവതിയുടെ വീട്ടിലെത്തിയ കാസർകോട് സ്വദേശിയായ യുവാവിന്റെ ബൈക്കാണ് അജ്ഞാതർ കത്തിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിക്ക് ചെറുകുന്ന് മണികണ്ഠൻ ടാക്കീസ് ചൈനാ ക്‌ളേ റോഡിലാണ് സംഭവം നടന്നിരിക്കുന്നത്.
തൃക്കരിപൂർ എളമ്പച്ചി താലിച്ചാലം സ്വദേശിയായ 23 വയസുകാരൻ സഞ്ചരിച്ച ബൈക്കാണ് ഇത്തരത്തിൽ അജ്ഞാതർ അഗ്‌നിക്കിരയാക്കിയത്. യുവാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള പൾസർ ബൈക്കാണ് ഉപയോഗിച്ചിരുന്നത്. ചെറുകുന്നിലെ വിദ്യാർത്ഥിനിയുടെ വീട്ടിൽ ഇയാൾ അർധരാത്രി കഴിഞ്ഞാൽ എത്താറുള്ളത് പതിവായിരുന്നു. ഇതിൽ വിരോധമുള്ളവരാണ് ബൈക്ക് കത്തിച്ചതെന്നാണ് കണ്ണപുരം പൊലീസിന്റെ പ്രാഥമിക നിഗമനം.
അതോടൊപ്പം തന്നെ യുവാവ് കണ്ണപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് പുറം ലോകം രാത്രി സഞ്ചാര വാർത്തയറിഞ്ഞത് പോലും. യുവാവിന്റെ താലിച്ചാലത്തിനടുത്തെ വീടിനടുത്ത് യുവതിക്കും ബന്ധുവീടുള്ളതായാണ് ലഭ്യമാകുന്ന വിവരം. പെൺകുട്ടി അവിടെ വന്നതിൽ നിന്നുള്ള പരിചയമാണ് പ്രണയത്തിൽ കലാശിച്ചത്. ബൈക്ക് കത്തിച്ച സംഭവത്തിൽ യുവാവിന്റെ പരാതിയിൽ കണ്ണപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























