ശ്രീജിത്തിനെ മാറ്റിയത് കൊണ്ടും കലി അടങ്ങിയില്ല..ക്രൈംബ്രാഞ്ച് മൊത്തം വെള്ളം കുടിക്കും.. ദിലീപിന്റെ കുടില തന്ത്രം

ക്രൈംബ്രാഞ്ച് മേധാവിയെയടക്കം മാറ്റി പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയത് 'രഹസ്യനീക്ക'ത്തിലൂടെ എന്ന റിപ്പോർട്ടുകലും പുറത്തുവരുന്നുണ്ട്. ഐപിഎസുകാരുടെ നിയമനം സർക്കാരിന്റെ അവകാശമാണ്. അപ്പോഴും സ്ഥലം മാറ്റത്തെ കുറിച്ച് പൊലീസ് മേധാവിയോട് ചോദിക്കും.
ഇതിനൊപ്പം ഉയർന്ന ഉദ്യോഗസ്ഥരെ മാറ്റുന്നതിനുമുമ്പ് അവരോട് ആലോചിക്കുകയോ പറയുകയോ ചെയ്യുന്ന രീതിയും പൊലീസിലുണ്ട്. ഇത് അട്ടിമറിച്ചാണ് കഴിഞ്ഞദിവസം വിജിലൻസ്, ക്രൈംബ്രാഞ്ച് തലവന്മാരെ മാറ്റിയതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് നിർണായക ഘട്ടത്തിലെത്തിനിൽക്കുമ്പോഴാണ് മേധാവിയായ എസ്. ശ്രീജിത്തിനെ മാറ്റുന്നത്. ഗതാഗത കമ്മിഷണറാക്കി ഉത്തരവ് ഇറങ്ങിയതിനു ശേഷമാണ് ശ്രീജിത്ത് ഇതേ കുറിച്ച് അറിയുന്നത്. അക്ഷരാർത്ഥത്തിൽ ശ്രീജിത്ത് ഇക്കാര്യത്തിൽ ഞെട്ടി.
വിജിലൻസ് തലപ്പത്ത് മാറ്റത്തിന് കാരണം ഡയറക്ടറായിരുന്നു സുദേഷ് കുമാറിനെതിരായ അഴിമതി ആരോപണമാണെന്നും സൂചനയുണ്ട്. ചില പരാതികൾ സർക്കാരിനും ഡി.ജി.പി.ക്കും മുമ്പിലുള്ളതുകൊണ്ടാണിത്. ഡയറക്ടറായ സുദേഷ് കുമാറിനെതിരേ വിജിലൻസിൽത്തന്നെ പരാതിയുണ്ട്. ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിയും സുദേഷിനെതിരേ പരാതി നൽകിയിട്ടുണ്ട്.
ദിലീപിന്റെ കേസിൽ ശ്രീജിത്തിന്റെ ഇടപെടൽ പൊതുസമൂഹംപോലും ശ്രദ്ധിക്കുന്നതാണ് എന്നതിനാൽ അദ്ദേഹത്തിന് സ്ഥാനമാറ്റം ആരും പ്രതീക്ഷിച്ചിതല്ല. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം എല്ലാ അർത്ഥത്തിലും മലയാളിയെ ഞെട്ടിച്ചു.എന്നാൽ ഇപ്പോളിതാ നടൻ ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട ക്രൈംബ്രാഞ്ച് നടപടി ഗൗരവകരമെന്ന് ബാർ കൗൺസിൽ കണ്ടെത്തിയിരിക്കുന്നു.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ ബാർ കൗൺസിൽ ചേർന്ന യോഗത്തിന്റെതാണു വിലയിരുത്തൽ. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനു യോഗം തീരുമാനിച്ചു. ക്രൈംബ്രാഞ്ചിനെതിരെ ഹൈക്കോടതി അഭിഭാഷകൻ സേതുനാഥ് നൽകിയ പരാതിയിലാണ് വിഷയം ചർച്ച ചെയ്യുന്നതിനു ബാർ കൗൺസിൽ ഞായറാഴ്ച യോഗം ചേർന്നത്.
അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്യൂണിക്കേഷനാണെന്നും അതു മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് നിയമവിരുദ്ധമാണെന്നും കാണിച്ചാണ് പരാതി. പ്രിവിലേജ്ഡ് കമ്യൂണിക്കേഷൻ പുറത്തുവിടാന്‍ കോടതിക്കു പോലും നിർദേശിക്കാനാകില്ലെന്നും ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ബാർ കൗണ്‍സില്‍ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളത്തിൽ അറിയപ്പെടുന്ന നടനാണ് ഹരീഷ് പേരടി. തമിഴിലും ഇദ്ദേഹം സജീവമാണ്. സാമൂഹ്യ മാധ്യമങ്ങളിലും ഹരീഷ് സജീവം. തൻറെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാൻ ഇദ്ദേഹം ഒരിക്കലും മടി കാണിക്കാറില്ല. ചിലപ്പോഴൊക്കെ ഇതിൻറെ പേരിൽ വിമർശനങ്ങളും ഇദ്ദേഹം നേരിടാറുണ്ട്. എന്നാൽ അതൊന്നും ഹരീഷ് പേരടി കാര്യമാക്കാറില്ല.
നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസവും പുറത്തുവരുന്ന വാർത്ത അക്ഷരാർത്ഥത്തിൽ മലയാളികളെ ഞെട്ടിക്കുകയാണ്.എന്താണ് ദിലീപിന്റെ കേസിൽ സംഭവിക്കുന്നത്.ഒരു അധോലോക ഗുണ്ടയെന്നോണം ദിലീപ് കാട്ടിക്കൂട്ടുന്ന കാട്ടാപ്പുകൾ ഒരു സമയത്ത് ആ നടനെ വളരെയേറെ ഇഷ്ടാപ്പെട്ടിരുന്ന ആരാധകരെ കൊണ്ട് പോലും വെറുപ്പിച്ചിരിക്കുകയാണ്.ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതടക്കം അട്ടിമറികൾ കേസിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.എന്നാൽ എത്രകണ്ട് മൂടിവെക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരികതന്നെ ചെയ്യും..
കേസന്വേഷണം തീരാനുകുന്നതിന് തൊട്ടു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനെ തൽസ്ഥാനത്ത് നിന്നും മാറ്റുക - ഈ പതിവ് മാതൃക നടി ആക്രമിക്കപ്പെട്ട കേസിലും ആവർത്തിച്ചിരിക്കുന്നു. അധികാരത്തിന്റെ കീഴ് വഴക്കങ്ങളൊന്നും തെറ്റിക്കരുതല്ലോ. പ്രബലർ കുറ്റവാളികളായി വരുന്ന ഏത് കേസിലും ഇത് സ്വാഭാവികം. ഓർമ്മയിൽ ഐസ്ക്രീം പാർലർ കേസ് മുതൽ ഇതു കണ്ടതാണ്.
പിന്നെ നീതി മുഖം മൂടിയിട്ട എത്രയോ കേസുകൾ.കഴിഞ്ഞ അഞ്ചു വർഷമായി ഒരു കലാകാരി ആക്രമിക്കപ്പെട്ട കേസിൽ നീതി നടപ്പാക്കും എന്ന തോന്നൽ പലവുരു ഉളവാക്കി. ലോകം മാറിപ്പോയോ എന്ന് നമ്മൾ അതിശയം കൊണ്ടു. എന്നാൽ ആചാരം തെറ്റിക്കാതെ നമ്മുടെ അധികാര ചരിത്രത്തിൽ കൊടിയ അന്യായങ്ങൾ ചൂട്ടുപിടിയ്ക്കുന്നത് നാം വീണ്ടും കണ്ടു . ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു. നീതി നടപ്പിലാകും എന്ന പ്രതീക്ഷ അസ്തമിച്ചു കഴിഞ്ഞു. കാരണം ഇത് ആണുങ്ങളുടെ ലോകമാണ്.കോടതിയിലായാലും പോലീസിലായാലും രാഷ്ട്രീയ പാർട്ടിയിലായാലും.തിരക്കഥാകൃത്ത് ദീദി ദാമോദരന്‍..
https://www.facebook.com/Malayalivartha


























