രക്ഷാബന്ധൻ ഉൾപ്പെടെ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി; കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നിസ്‌കാരവും ബാങ്കുവിളിയും; ഇഫ്താർ സംഗമവും നോമ്പുതുറയിലുമാണ് നിസ്‌കാരവും ബാങ്ക് വിളിയും സ്‌പോൺസർ ചെയ്തത് പോപ്പുലർഫ്രണ്ട്, എസ്ഡിപിഐ സംഘടനകൾ
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ വീണ്ടും വാദപ്രതിവാദങ്ങൾ ഉയരുകയാണ്. നിസ്‌കാരവും ബാങ്കുവിളിയും. പോപ്പുലർഫ്രണ്ട്, എസ്ഡിപിഐ സംഘടനകൾ സ്‌പോൺസർ ചെയ്ത ഇഫ്താർ സംഗമവും നോമ്പുതുറയിൽ നിസ്‌കാരവും ബാങ്ക് വിളിയും നടന്നതിന് പിന്നാലെയാണ് ഇത്തരത്തിൽ പ്രതികരണമാണ് ഉയരുന്നത്. കഴിഞ്ഞ ബുധനാഴ്ച നടന്ന പരിപാടിയിലാണ് മൈക്ക് വച്ച് ബാങ്ക് വിളിയോടെ ഇഫ്താർ സംഗമത്തിന് തുടക്കം കുറിക്കുകയായിരുന്നു.
എന്നാൽ രക്ഷാബന്ധൻ ഉൾപ്പെടെ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയ കോളജ് അധികൃതരാണ് സർവ്വകലാശാലയ്‌ക്ക് പുറത്തുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്‌കൃത സർവ്വകലാശാലയിൽ കഴിഞ്ഞ കുറെ കാലമായി തന്നെ അഞ്ചുനേരം നിസ്‌കരിക്കുന്നതിനുള്ള സൗകര്യം മുസ്ലീംവിഭാഗത്തിനായി സർവ്വകലാശാല അധികൃതർ ചെയ്തുകൊടുത്തിരിക്കുകയാണ്.
അങ്ങനെ എല്ലാദിവസവും നിസ്‌കാരചടങ്ങുകളും നടക്കുന്നതായാണ് ലഭ്യമാകുന്ന വിവരം. അതേസമയം, ശ്രീശങ്കരാചാര്യരുടെ ജൻമഭൂമിയിലെ സംസ്‌കൃത സർവ്വകലാശാലയിൽ തന്നെ ശങ്കരാചാര്യരുടെ പ്രതിമയ്‌ക്ക് വിലക്ക് കൽപിച്ചവരാണ് ഇത്തരത്തിൽ ഒരു സംഭവത്തിന് ചുക്കാൻ പിടിച്ചിരിക്കുന്നത്. പ്രോ. വിസിയാകാൻ കരുക്കൾ നീക്കുന്ന ഒരു അധ്യാപികയെ മുന്നിൽ നിർത്തിയാണ് മതമൗലികവാദികൾ പരിപാടി സംഘടിപ്പിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha


























