എസ്.ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥനല്ല, മേല്‍നോട്ട ചുമതല മാത്രമാണുള്ളത്... എ.ഡി.ജി.പി ശ്രീജിത്തിനെ ക്രൈബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്നും മാറ്റിയതില്‍ ഡബ്ള്യു.സി.സിയുടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് വനിത കമീഷന്‍ അധ്യക്ഷ പി. സതീദേവി

എസ്.ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥനല്ല, മേല്‍നോട്ട ചുമതല മാത്രമാണുള്ളത്... എ.ഡി.ജി.പി ശ്രീജിത്തിനെ ക്രൈബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്നും മാറ്റിയതില്‍ ഡബ്ള്യു.സി.സിയുടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് വനിത കമീഷന്‍ അധ്യക്ഷ പി. സതീദേവി.
ഡബ്ള്യു.സി.സിക്ക് ആശങ്ക വേണ്ടെന്നും സ്ത്രീ പീഡനകേസുകളില്‍ നയം മാറ്റം ഉണ്ടാവില്ലെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ മാധ്യമങ്ങളോട് പറഞ്ഞു.
'ഉദ്യോഗസ്ഥരെ സ്ഥലമാറ്റുന്നത് സാധാരണ നടപടിയാണ്. ശ്രീജിത്തിനെ മാത്രമല്ല, മറ്റു ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. എസ്.ശ്രീജിത്ത് പല കേസുകളിലും അന്വേഷണം ശരിയായി നടത്തിയിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നതെല്ലാം എല്ലാവര്‍ക്കുമറിയാം. പുതുതായി വരുന്ന ഉദ്യോഗസ്ഥന്‍ കൃത്യമായി അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷ'യെന്നും അവര്‍ പറഞ്ഞു.
അതേസമയം കണ്ണൂരില്‍ കൊലക്കേസ് പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച രേഷ്മക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ശരിയല്ലെന്നും സതീദേവി . 'പ്രതിസ്ഥാനത്ത് സ്ത്രീകള്‍ വരുമ്പോള്‍ കുറ്റത്തിന് അതീതമായി മറ്റ് രീതിയില്‍ കാണുന്നത് ശരിയല്ല. അത് അംഗീകരിക്കാനാകില്ല. വ്യക്തിപരമായി സ്ത്രീക്കെതിരെ അധിക്ഷേപം നടത്താന്‍ പാടില്ലെന്നും ഇക്കാര്യത്തെ സംബന്ധിച്ച് രേഷ്മ പരാതി നല്‍കിയിട്ടുണ്ടെന്നും'സതീദേവി പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുപോകവെ ക്രൈബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് എസ്. ശ്രീജിത്തിനെ മാറ്റിയതില്‍ ഡബ്യൂ.സി.സി ആശങ്ക പ്രകടിപ്പിക്കുകയുണ്ടായിരുന്നു.
" f
https://www.facebook.com/Malayalivartha


























