സ്ത്രീകളോട് സൗഹൃദം സ്ഥാപിച്ച് വിവിധ ലോഡ്ജുകളിൽ എത്തിക്കും; ശേഷം പണവും സ്വർണവും അപഹരിച്ചു മുങ്ങും, സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ കവർച്ചാ കേസുകളിലെ പ്രതിയായ മലപ്പുറം വേങ്ങര സ്വദേശി അബ്ദുൾ ഹമീദ് പിടിയിൽ
സ്ത്രീകളോട് സൗഹൃദം സ്ഥാപിച്ച് വിവിധ ലോഡ്ജുകളിൽ എത്തിക്കും. ശേഷം പണവും സ്വർണവും അപഹരിച്ചു മുങ്ങുന്ന പ്രതി ഒടുവിൽ പിടിയിലായതായി റിപ്പോർട്ട്. സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ കവർച്ചാ കേസുകളിലെ പ്രതിയായ മലപ്പുറം വേങ്ങര സ്വദേശി അബ്ദുൾ ഹമീദ് ആണ് ഇത്തരത്തിൽ പിടിയിലായിരിക്കുന്നത്. മംഗലാപുരത്ത് ഒളിവിൽ കഴിയവെയാണ് ഇയാളെ പൊലീസ് കയ്യോടെ പിടികൂടിയത്.
അതേസമയം കൽപ്പറ്റ പൊലീസാണ് അബ്ദുൾ ഹമീദിനെ മംഗലാപുരത്തെ ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൽപ്പറ്റയിൽ ഒരു സ്ത്രീയിൽ നിന്നും 12 പവൻ സ്വർണ്ണം കവർന്ന കേസിലെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ കൽപ്പറ്റയിലെ ലോഡ്ജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയുണ്ടായി. സംസ്ഥാനത്ത് 18 പൊലീസ് സ്റ്റേഷനുകളിൽ ഉൾപ്പടെ ഇയാൾക്കെതിരെ സമാന കേസുകൾ നിലവിലുണ്ട്.
അതേസമയം, ഭാര്യയേയും ഭാര്യ സഹോദരിയേയുംകൊലപ്പെടുത്തി മൃതദേഹം വീട്ടില്‍ ഒളിപ്പിച്ച പ്രതി പിടിയില്‍. ഒഡിഷയിലെ ചന്ദ്രശേഖര്‍പൂര്‍ ഹൗസിംഗ് കോളനിയിലെ ബിജയ്കേതന്‍ സേതിയാണ് പിടിയിലായിരിക്കുന്നത്. ഭാര്യ ഗായത്രി സേതി, സരസ്വതി സേതി എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയിരിക്കുന്നത്. എപ്രില്‍ 21നായിരുന്നു കൊലപാതകങ്ങള്‍ നടന്നത്.
അതോടൊപ്പം തന്നെ ഇരുവരേയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. ശേഷം മറ്റൊരിടത്ത് താമസം തുടങ്ങിയ ബിജയ്കേതന്‍ എല്ലാ ദിവസവും വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നതായാണ് വിവരം.
https://www.facebook.com/Malayalivartha


























