സുരേഷ് ഗോപി ആ തീരുമാനമെടുത്തത് ഒരു ചാനൽ ഷോയിൽ വച്ച്; 200 ഓളം മിമിക്രി കലാകാരന്മാർക്ക് വമ്പൻ ആശ്വാസം; ആദ്യമായി ആ വാഗ്‌ദാനം നടപ്പിലാക്കിയപ്പോൾ നാദിർഷ പറഞ്ഞ വാക്കുകൾ; വീണ്ടും ആ വാഗ്‌ദാനം നിവർത്തിച്ച് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി; കയ്യടിച്ച് സിനിമ ലോകം

കൊടുത്ത വാക്ക് പാലിക്കാനൊരുങ്ങി വീണ്ടും മലയാളികളുടെ സ്വന്തം സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. അദ്ദേഹം ഇന്ന് രാവിലെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആ വിവരം അറിയിച്ചിരിക്കുകയാണ്. അദ്ദേഹം പങ്കു വച്ച സന്തോഷത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്റെ വരാനിരിക്കുന്ന ഒറ്റക്കൊമ്പൻ എന്ന സിനിമയുടെ അഡ്വാൻസ് തുക ലഭിച്ചു. പറഞ്ഞതു പോലെ ₹2 ലക്ഷം രൂപയുടെ ചെക്ക് ഇന്ന് ഞാൻ മിമിക്രി ആർട്ടിസ്ററ് അസ്സോസിയേഷന് (MAA) കൈമാറും എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
തീർച്ചയായും അദ്ദേഹം വീണ്ടും ഒരുപാട് കലാകാരന്മാർക്ക് ആശ്വാസമായി മാറിയിരിക്കുകയാണ്. നേരത്തെയും അദ്ദേഹം തന്റെ വാക്ക് പ്രവർത്തികമാക്കിയിരുന്നു. 200 ഓളം കുടുംബങ്ങൾക്കാണ് സുരേഷ് ഗോപി പുതുജീവൻ അന്ന് നൽകിയത്. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടനയുടെ ഉന്നമനത്തിന് വേണ്ടി താൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും അദ്ദേഹം രണ്ട് ലക്ഷം രൂപ വീതം സംഭാവനയായി നൽകുമെന്ന് പറഞ്ഞിരുന്നു.
ആ വാക്ക് നേരത്തെ തന്നെ അദ്ദേഹം നിറവേറ്റിയിരുന്നു. പറഞ്ഞ വാക്ക് കൃത്യമായി പാലിച്ച സുരേഷ് ഗോപിക്ക് നന്ദിപറഞ്ഞ് നാദിർഷ അടക്കമുള്ള നിരവധി മിമിക്രി ആർട്ടിസ്റ്റുകൾ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. അന്ന് അദ്ദേഹം 2 ലക്ഷം രൂപ കൈ മാറിയപ്പോൾ നാദിർഷ ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദി അറിയിച്ചിരുന്നു. നർമം കലർത്തിയ ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഇനി മുതൽ താൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും രണ്ട് ലക്ഷം രൂപ സംഘടനയ്ക്ക് നൽകും എന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയിരിക്കുന്നത്.
ടെലിവിഷൻ ഷോകൾ സംഘടിപ്പിക്കുകയും അതിൽ നിന്നും ലഭിക്കുന്ന പണം, മിമിക്രി കലാകാരന്മാരുടെ വിധവകൾക്കും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും, ആശുപത്രി ചിലവുകൾക്കും എല്ലാം ഉപയോഗിക്കുകയും ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ ഉറപ്പ്. മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹികമായി ഒരുപാട് ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ഒരു സംഘടന ആണ് Mimicry Artist association . ഓണക്കാലത്ത് ഒരു ഷോയിൽ പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ സുരേഷ് ഗോപി എത്തിയിരുന്നു. സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും തമാശ പറഞ്ഞും, അനുകരിച്ചും അദ്ദേഹം സമയം ചെലവിട്ടു.
അപ്പോൾ സുരേഷ് ഗോപി പ്രഖ്യാപിച്ചതാണ് സഹായ വാഗ്ദാനം . പുതിയ ചിത്രത്തിന്റർ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ പറഞ്ഞ വാക്ക് അദ്ദേഹം പാലിച്ചു. 2 ലക്ഷം രൂപ സംഘടനയ്ക്ക് അദ്ദേഹം നൽകിയിരുന്നു. കൊറോണ മൂലം ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാർക്ക് വമ്പൻ ആശ്വാസമാണ് ഈ സഹായം . ഇപ്പോൾ ഇതാ ഇതിന്റെ അടുത്ത ഘട്ട വിതരണം ഇന്ന് അദ്ദേഹം നടത്തും .
https://www.facebook.com/Malayalivartha

























