Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒട്ടും പ്രതീക്ഷിക്കാത്ത നീക്കം... വിജയ്ബാബുവിനെ നാട്ടില്‍ എത്തിക്കാന്‍ അന്വേഷണ സംഘം ശ്രമം തുടങ്ങി; ഇന്റര്‍പോളിന്റെ നോഡല്‍ ഏജന്‍സിയായ ക്രൈംബ്രാഞ്ച് മുഖേന ഇതിനുള്ള നീക്കം ആരംഭിച്ചു; വിജയ് ബാബുവിനെതിരെ നടപടിക്ക് അമ്മയുടെ യോഗം ഇന്ന്

01 MAY 2022 09:35 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!

നടിയെ പീഡിപ്പിച്ച കേസിലെ പ്രതി നിര്‍മാതാവും നടനുമായ വിജയ്ബാബുവിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അതിനുള്ള സാധ്യതകള്‍ പോലീസ് ആരായുകയാണ്. വിജയ്ബാബുവിനെ ദുബായില്‍ നിന്നു നാട്ടിലെത്തിക്കാന്‍ പൊലീസ് നടപടി തുടങ്ങി. ഇന്റര്‍പോളിന്റെ നോഡല്‍ ഏജന്‍സിയായ ക്രൈംബ്രാഞ്ച് മുഖേനയാണ് ഇതിനുള്ള നീക്കം ആരംഭിച്ചത്.

വിജയ്ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. വിജയ്ബാബു സ്വമേധയാ നാട്ടിലെത്തി കീഴടങ്ങും എന്ന പ്രതീക്ഷ അസ്ഥാനത്താണെന്നാണു പൊലീസിന്റെ നിഗമനം. ഇതിനാണു മറുവഴി തേടുന്നത്. വിജയ്ബാബു ദുബായിലെ ഇന്ത്യന്‍ വ്യവസായിയുടെ അതിഥി മന്ദിരത്തിലാണ് ഒളിവില്‍ താമസിക്കുന്നതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 



അതേസമയം, വിജയ്ബാബുവിന്റെ ഫ്‌ലാറ്റില്‍ ഇന്നലെയും പൊലീസ് പരിശോധന നടത്തി. സാക്ഷികളെ ചോദ്യം ചെയ്യുന്നതും തെളിവെടുപ്പും തുടരുകയാണ്. വിജയ്ബാബുവിനെതിരെ പുതിയ പരാതി വന്നാല്‍ കേസെടുക്കുമെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ വിജയിനെതിരെ ഒരു വെളിപ്പെടുത്തല്‍ കൂടി വന്നെങ്കിലും പരാതി ലഭിച്ചിട്ടില്ല. വിജയ്ബാബു കീഴടങ്ങുകയാണു വേണ്ടത്. പ്രതി സാക്ഷികളെ സ്വാധീനിക്കാതിരിക്കാന്‍ നടപടി എടുത്തിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം നീളുന്നതു കേസിനെ ബാധിക്കില്ലെന്നും നാഗരാജു പറഞ്ഞു.

അതേസമയം വിജയ്ബാബു പീഡിപ്പിച്ചെന്ന പുതുമുഖ നടിയുടെ പരാതിയില്‍ തുടര്‍ നടപടി ആലോചിക്കാന്‍ താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി ഇന്നു ചേരും. വിജയ്ബാബുവിനോട് രാജി ആവശ്യപ്പെടുമെന്നാണു സൂചന. പീഡനക്കേസില്‍ സിനിമാ താരങ്ങളില്‍ നിന്നോ സിനിമാ സംഘടനകളില്‍ നിന്നോ ഇതുവരെ പ്രതികരണം ഉണ്ടായില്ലെന്ന വിമര്‍ശനം വിവിധ കോണുകളില്‍നിന്ന് ഉയരുന്ന പശ്ചാത്തലത്തിലാണു യോഗം.


അമ്മ എക്‌സിക്യൂട്ടീവ് അംഗമാണു വിജയ്ബാബു. വിജയ്ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഇന്റേണല്‍ കംപ്ലെയ്ന്റ് അതോറിറ്റി) എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് അമ്മ നിയമോപദേശവും തേടി. ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ നിയമാവലി ഭേദഗതി ചെയ്ത ശേഷം അമ്മയുടെ അംഗത്തിനെതിരെ ഉയരുന്ന ആദ്യ പരാതിയാണിത്.

വനിത സംഘടനാ അംഗങ്ങള്‍ ശക്തമായ നടപടിയാണ് ആവശ്യപ്പെടുന്നത്. സമിതിയുടെ ശുപാര്‍ശ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു കൈമാറിയതായി അധ്യക്ഷ ശ്വേതാ മേനോന്‍ വെളിപ്പെടുത്തി. എന്നാല്‍, ശുപാര്‍ശ എന്താണെന്നു വെളിപ്പെടുത്താന്‍ ശ്വേത വിസമ്മതിച്ചു. നടി പരാതി നല്‍കിയതിനു പിന്നാലെ 27നു തന്നെ ആഭ്യന്തര പ്രശ്‌ന പരിഹാര സമിതി ഓണ്‍ലൈനില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നു 3 തവണ കൂടി യോഗം ചേര്‍ന്ന ശേഷമാണ് ഇന്നലെ അന്തിമ ശുപാര്‍ശ നല്‍കിയത്. ഇന്നു വൈകിട്ട് 6നു കൊച്ചിയില്‍ ചേരുന്ന കമ്മിറ്റിക്കു ശേഷം തീരുമാനം പ്രഖ്യാപിക്കും.

അതേസമയം നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെ പുതിയ പരാതി വന്നാല്‍ കേസെടുക്കുമെന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു. സമൂഹമാധ്യമങ്ങളില്‍ പുതിയ ആരോപണം വന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന് കമ്മിഷണര്‍ വ്യക്തമാക്കി. പ്രതിയുടെ നീക്കം നിരീക്ഷിച്ചശേഷം പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതടക്കമുള്ള നടപടികളില്‍ തീരുമാനമെടുക്കും.



ആദ്യമായി കണ്ടുമുട്ടിയ ദിവസംതന്നെ വിജയ് ബാബു കടന്നുപിടിച്ചു ചുംബിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവതി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. 'വിമന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്' എന്ന സമൂഹമാധ്യമ പേജിലായിരുന്നു ആരോപണം. ദുര്‍ബലരായ സ്ത്രീകളെ സഹായം വാഗ്ദാനം ചെയ്തു പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നയാളാണു വിജയ് ബാബു എന്നതാണു തന്റെ അനുഭവമെന്നും യുവതി പറയുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോമൺവെൽത്ത് ഗെയിംസ്... ചരിത്രത്തിൽ ആദ്യമായി പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ധൻകർ  (8 minutes ago)

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (10 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (10 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (10 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (10 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (11 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (11 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (11 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (11 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (11 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (11 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (12 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (12 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (12 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (12 hours ago)

Malayali Vartha Recommends