വാക്കു പാലിച്ചില്ല.... സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങി.... ഇ സഞ്ജീവനിയില്‍ നിന്ന് വിട്ട് നില്‍ക്കും, വി ഐ പി ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കും, സ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള ക്യാമ്പുകള്‍, മേളകള്‍ തുടങ്ങിയവയില്‍ പങ്കെടുക്കില്ലെന്നും തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും കെജിഎംഒഎ

വാക്കു പാലിച്ചില്ല.... സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങി.... ഇ സഞ്ജീവനിയില്‍ നിന്ന് വിട്ട് നില്‍ക്കും, വി ഐ പി ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കും, സ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള ക്യാമ്പുകള്‍, മേളകള്‍ തുടങ്ങിയവയില്‍ പങ്കെടുക്കില്ലെന്നും തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും കെജിഎംഒഎ.
സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചു. സ്ഥാനക്കയറ്റം, അലവന്‍സ്, ശമ്പള വര്‍ധനവ്, എന്‍ട്രി കേഡറിലെ ശമ്പളത്തില്‍ ഉണ്ടായ അപകത എന്നിവ ഉന്നയിച്ചാണ് ഡോക്ടര്‍മാരുടെ സമരം.
വിഐപി ഡ്യൂട്ടി, അവലോകന യോഗങ്ങള്‍, ഇ സഞ്ജീവനി ഡ്യൂട്ടി, ട്രെയിനിങ് എന്നിവ ബഹിഷ്‌കരിക്കും. നേരത്തെ ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പിന്മേല്‍ ഡോക്ടര്‍മാര്‍ സമരം നിര്‍ത്തി വെച്ചായിരുന്നു. ജനുവരി 2021 ന് ഉത്തരവായ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തില്‍ അടിസ്ഥാന ശമ്പളത്തിലടക്കം കുറവ് വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് ഡോക്ടര്‍മാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് ഉണ്ടായത്.
ദീര്‍ഘനാള്‍ നീണ്ട നിസ്സഹകരണ സമരവും, നില്‍പ്പ് സമരവും, സെക്രട്ടറിയേറ്റ് ധര്‍ണ്ണയും വാഹന പ്രചരണ ജാഥയുമുള്‍പ്പടെയുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് 15.01.2022 ന് ആരോഗ്യമന്ത്രിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിനുള്ള ഉറപ്പുകള്‍ കെ ജി എം ഒ എ ക്ക് രേഖാമൂലം നല്‍കിയിരുന്നു .
പ്രതിഷേധത്തിന്റെ ഭാഗമായി കെജിഎംഒഎ അംഗങ്ങള്‍ എല്ലാവിധ അവലോകന (ഓണ്‍ലൈനും, ഫിസിക്കലും) യോഗങ്ങളും എല്ലാവിധ ട്രെയിനിംഗുകളും ബഹിഷ്‌കരിക്കും.
"
https://www.facebook.com/Malayalivartha
























