പാഷാണത്തിൽ കൃമികളെയൊക്കെ സമയം കളയാതെ പിടിച്ച് കെട്ടിയിട്ടില്ലയെങ്കിൽ സമൂഹത്തിൽ വെറുപ്പും വിദ്വേഷവും കൂടിക്കൂടി മനുഷ്യർ തമ്മിൽത്തല്ലി ചാവുന്നത് കാണാൻ അധികകാലമൊന്നും വേണ്ടി വരില്ല...!!! ഷിംനാ അസീസ് കുറിക്കുന്നു

മതവിദ്വേഷ പ്രസംഗം നടത്തിയതിന് പി.സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ഷിംന അസീസ് രംഗത്ത് എത്തിയിരിക്കുകയാണ്. പി.സി ജോർജിനെ പോലെയുള്ള പാഷാണത്തിൽ കൃമികളെയൊക്കെ സമയം കളയാതെ തന്നെ പിടിച്ച് കെട്ടിയിട്ടില്ലെങ്കിൽ, സമൂഹത്തിൽ വെറുപ്പും വിദ്വേഷവും കൂടിക്കൂടി മനുഷ്യർ തമ്മിൽത്തല്ലി ചാവുന്നത് കാണ്ടേണ്ടി വരുമെന്ന് ഷിംന അസീസ് തന്റെ ഫേസ്‌ബുക്കിൽ കുറിക്കുകയുണ്ടായി. പി.സി ജോർജിന്റെ മതവിദ്വേഷ പ്രസംഗം കേട്ട് കൈയ്യടിച്ച സദസ്സിനെ ചൂണ്ടിക്കാട്ടിയായിരുന്നു ഷിംന അസീസിന്റെ പ്രതികരണം എന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
മുസ്‌ലിങ്ങളുടെ ഹോട്ടലിൽ ഒരു ഫില്ലർ വെച്ചിട്ടുണ്ടെന്നും അതിലൊരു തുള്ളി അവർ ചായയിൽ ഒഴിച്ചാൽ സ്‌ത്രീകളും പുരുഷൻമാരും വന്ധ്യംകരിക്കപ്പെടുമെന്നും പിസി ജോർജ്. എന്ത് മാത്രം വർഗീയവിഷമാണിയാൾ വമിച്ച് കൊണ്ടിരിക്കുന്നത്!
പോരാത്തതിന് ലുലുമാൾ മലപ്പുറത്ത് വരാത്തത് യൂസഫലിക്ക് ഹിന്ദുക്കളുടെയും ക്രിസ്‌ത്യാനികളുടെയും മാത്രം കാശ് പിടുങ്ങാനാണത്രേ. ഗൾഫിലൊക്കെ മുക്കിന് മുക്കിന് ലുലു ഉള്ളതൊക്കെ ഏത് വകുപ്പിലാണാവോ...
സദസ്സ് ഇതൊക്കെ കേൾക്കുകയും കൈയ്യടിക്കുകയും ചെയ്യുന്നുണ്ട്. ഇമ്മാതിരി പാഷാണത്തിൽ കൃമികളെയൊക്കെ സമയം കളയാതെ പിടിച്ച് കെട്ടിയിട്ടില്ലയെങ്കിൽ സമൂഹത്തിൽ വെറുപ്പും വിദ്വേഷവും കൂടിക്കൂടി മനുഷ്യർ തമ്മിൽത്തല്ലി ചാവുന്നത് കാണാൻ അധികകാലമൊന്നും വേണ്ടി വരില്ല...!!!
https://www.facebook.com/Malayalivartha
























