ഇമ്മാതിരി പാഷാണത്തിൽ കൃമികളെയൊക്കെ സമയം കളയാതെ പിടിച്ച് കെട്ടിയിട്ടില്ലയെങ്കിൽ സമൂഹത്തിൽ വെറുപ്പും വിദ്വേഷവും കൂടിക്കൂടി മനുഷ്യർ തമ്മിൽത്തല്ലി ചാവുന്നത് കാണാൻ അധികകാലമൊന്നും വേണ്ടി വരില്ല; എന്ത് മാത്രം വർഗീയവിഷമാണിയാൾ വമിച്ച് കൊണ്ടിരിക്കുന്നത്! പിസി ജോർജ്ജിനെ വിമർശിച്ച് ഡോ. ഷിംന അസീസ്

മുസ്‌ലിങ്ങളുടെ ഹോട്ടലിൽ ഒരു ഫില്ലർ വെച്ചിട്ടുണ്ടെന്നും അതിലൊരു തുള്ളി അവർ ചായയിൽ ഒഴിച്ചാൽ സ്‌ത്രീകളും പുരുഷൻമാരും വന്ധ്യംകരിക്കപ്പെടുമെന്നും പിസി ജോർജ്. എന്ത് മാത്രം വർഗീയവിഷമാണിയാൾ വമിച്ച് കൊണ്ടിരിക്കുന്നത്! പിസി ജോർജ്ജിനെ വിമർശിച്ച് ഡോ. ഷിംന അസീസ് രംഗത്ത് വന്നിരിക്കുകയാണ്.
ഷിംന ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മുസ്‌ലിങ്ങളുടെ ഹോട്ടലിൽ ഒരു ഫില്ലർ വെച്ചിട്ടുണ്ടെന്നും അതിലൊരു തുള്ളി അവർ ചായയിൽ ഒഴിച്ചാൽ സ്‌ത്രീകളും പുരുഷൻമാരും വന്ധ്യംകരിക്കപ്പെടുമെന്നും പിസി ജോർജ്. എന്ത് മാത്രം വർഗീയവിഷമാണിയാൾ വമിച്ച് കൊണ്ടിരിക്കുന്നത്!
പോരാത്തതിന് ലുലുമാൾ മലപ്പുറത്ത് വരാത്തത് യൂസഫലിക്ക് ഹിന്ദുക്കളുടെയും ക്രിസ്‌ത്യാനികളുടെയും മാത്രം കാശ് പിടുങ്ങാനാണത്രേ. ഗൾഫിലൊക്കെ മുക്കിന് മുക്കിന് ലുലു ഉള്ളതൊക്കെ ഏത് വകുപ്പിലാണാവോ...
സദസ്സ് ഇതൊക്കെ കേൾക്കുകയും കൈയ്യടിക്കുകയും ചെയ്യുന്നുണ്ട്. ഇമ്മാതിരി പാഷാണത്തിൽ കൃമികളെയൊക്കെ സമയം കളയാതെ പിടിച്ച് കെട്ടിയിട്ടില്ലയെങ്കിൽ സമൂഹത്തിൽ വെറുപ്പും വിദ്വേഷവും കൂടിക്കൂടി മനുഷ്യർ തമ്മിൽത്തല്ലി ചാവുന്നത് കാണാൻ അധികകാലമൊന്നും വേണ്ടി വരില്ല...!!!
https://www.facebook.com/Malayalivartha
























