കോപ്പർ ടി, ഗർഭനിരോധന ഗുളികകൾ മെയിൽ, ഫീമെയിൽ കോണ്ടം അങ്ങനെ തുടങ്ങി വാസക്ടമി വരെയുള്ള പഴയ പരമ്പരാഗത മാർഗങ്ങൾ വളരെ ജനകീയം; ചില ന്യൂജൻ ഗർഭനിരോധന മാർഗ്ഗങ്ങളും ഇൻഡസ്ട്രിഗ്; വജൈനക്കുള്ളിൽ വയ്ക്കുന്ന ഈ റിംഗ് മൂന്നാഴ്ച ഗർഭനിരോധനം സാധ്യമാക്കും; പക്ഷേ അവിടെയൊന്നും ചായയിൽ ഇടുന്ന തുള്ളിമരുന്ന് പൊടിപോലുമില്ല കാണാൻ; പിസി ജോർജിനെ വിമർശിച്ച് ഡോ. സുൽഫി നൂഹ്

കോപ്പർ ടി, ഗർഭനിരോധന ഗുളികകൾ മെയിൽ, ഫീമെയിൽ കോണ്ടം അങ്ങനെ തുടങ്ങി വാസക്ടമി വരെയുള്ള പഴയ പരമ്പരാഗത മാർഗങ്ങൾ വളരെ വളരെ ജനകീയം. ചില ന്യൂജൻ ഗർഭനിരോധന മാർഗ്ഗങ്ങളും ഇൻഡസ്ട്രിഗ്. വജൈനക്കുള്ളിൽ വയ്ക്കുന്ന ഈ റിംഗ് മൂന്നാഴ്ച ഗർഭനിരോധനം സാധ്യമാക്കും; പക്ഷേ അവിടെയൊന്നും ചായയിൽ ഇടുന്ന തുള്ളിമരുന്ന് പൊടിപോലുമില്ല കാണാൻ.
കോവിഡ് 19 ലെ മധുര ഗുളിക പോലെയെന്തോ ഒരു സംഭവമായിരിക്കും. ഗവേഷണം തുടരട്ടെ. ഇനി ചായയിലിടുന്ന തുള്ളിമരുന്നെങ്ങാനും കണ്ടെത്താനായാലോ? പിസി ജോർജിനെ വിമർശിച്ച് ഡോ. സുൽഫി നൂഹ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ആധുനിക വൈദ്യശാസ്ത്രം നിമിഷംപ്രതി മാറുകയാണ്. അതുകൊണ്ടുതന്നെ പുതുപുത്തൻ രീതികളും മാർഗ്ഗങ്ങളും അറിഞ്ഞിരിക്കുന്നത് വളരെ വളരെ നന്ന്.
ഇനിയെങ്ങാനും ചായയിൽ കലർത്തുന്ന തുള്ളിമരുന്നുണ്ടെങ്കിലോ? അതുകൊണ്ടുതന്നെ പുതിയ ഗർഭനിരോധന മാർഗങ്ങളെക്കുറിച്ച് കിട്ടാവുന്ന സംഭവങ്ങളൊക്കെയൊന്നു കൂടി വായിച്ചു നോക്കി. ഇ എൻ ടി സർജന് ഈ പഞ്ചായത്തിലെന്ത് കാര്യമെന്ന് ആരും ആശങ്കപ്പെടാൻ പാടില്ലല്ലോ. അറിയാവുന്ന ഔദ്യോഗിക വെബ്സൈറ്റുകളിൽ പുതിയ ഗവേഷണങ്ങൾ തപ്പി.
കേരളത്തിലെ ചില പ്രമുഖ ഗൈനക്കോളജിസ്റ്റുകളുമായി സംവദിച്ചു. ഇനിയെങ്ങാനും ചായ തുള്ളി ഗർഭനിരോധന മരുന്ന് കണ്ടെത്താനായാലൊ? കോപ്പർ ടി, ഗർഭനിരോധന ഗുളികകൾ മെയിൽ, ഫീമെയിൽ കോണ്ടം അങ്ങനെ തുടങ്ങി വാസക്ടമി വരെയുള്ള പഴയ പരമ്പരാഗത മാർഗങ്ങൾ വളരെ വളരെ ജനകീയം. ചില ന്യൂജൻ ഗർഭനിരോധന മാർഗ്ഗങ്ങളും ഇൻഡസ്ട്രിഗ് .
എല്ലാം സാധാരണ ഉപയോഗത്തിൽ എത്തിച്ചേർന്നിട്ടില്ല. അതിലൊന്ന് ഇമ്പ്ലാൻറ്.സ്ത്രീ ശരീരത്തിൽ കൈകളിൽ ഒരു ചെറിയ റോഡിൻറെ രൂപത്തിൽ ഇമ്പ്ലാൻറ് . മൂന്നു കൊല്ലത്തേക്ക് ഫലപ്രദം. പരാജയ ശതമാനം 0.1 മാത്രം മറ്റൊന്ന് സ്ത്രീകളിൽ എടുക്കുന്ന ഇഞ്ചക്ഷൻ. മൂന്നു മാസത്തേക്ക് ഫലം ചെയ്യും. പരാജയ തോത് 4%. അടുത്തത് ഒരു പാച്ച്.
ശരീരത്തിൽ ഒട്ടിക്കാം. വയറിനെ താഴ്ഭാഗത്ത്, അല്ലെങ്കിൽ ബ്രെസ്റ് ഒഴിച്ചുള്ള ശരീരത്തിൽ മുകൾഭാഗത്ത് . ആഴ്ചയിൽ ഒന്നു വീതം മൂന്നാഴ്ച നാലാമത്തെ ആഴ്ച മാസമുറ. പരാജയ ശതമാനം 7. റിംഗ് - വജൈനക്കുള്ളിൽ വയ്ക്കുന്ന ഈ റിംഗ് മൂന്നാഴ്ച ഗർഭനിരോധനം സാധ്യമാക്കും. നാലാമത്തെ ആഴ്ച എടുത്ത് മാറ്റുമ്പോൾ മാസമുറ ഇതിനും പരാജയ ശതമാനം 7.
ആണുങ്ങളിൽ എടുക്കുന്ന ഇഞ്ചക്ഷനും അവർക്ക് കൊടുക്കുന്ന ഗുളികകളുമൊക്കെ തന്നെ വിവിധ തരത്തിലുള്ള പരീക്ഷണ ഘട്ടങ്ങളിൽ. ഇതൊക്കെയാണ് പുതുപുത്തൻ ന്യൂജനറേഷൻ ഗർഭനിരോധനമാർഗങ്ങൾ. ഇനിയും പലതും ഗവേഷണ പാതയിൽ. പക്ഷേ അവിടെയൊന്നും ചായയിൽ ഇടുന്ന തുള്ളിമരുന്ന് പൊടിപോലുമില്ല കാണാൻ. കോവിഡ് 19 ലെ മധുര ഗുളിക പോലെയെന്തോ ഒരു സംഭവമായിരിക്കും. ഗവേഷണം തുടരട്ടെ. ഇനി ചായയിലിടുന്ന തുള്ളിമരുന്നെങ്ങാനും കണ്ടെത്താനായാലോ?
https://www.facebook.com/Malayalivartha
























