ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ, പതിനാറുകാരിക്ക് ദാരുണാന്ത്യം, 14 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിൽ

കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പതിനാറുകാരിക്ക് ദാരുണാന്ത്യം. കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ 14 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക വിവരം.
പനി, വയറിളക്കം തുടങ്ങിയ കാരണങ്ങളില്‍ നിരവധി പേരാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. എന്നാൽ കഴിഞ്ഞ 29, 30 ദിവസങ്ങളില്‍ ചെറുവത്തൂരിലെ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. കൂള്‍ബാര്‍ അടപ്പിച്ചതായി ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രമീള പറഞ്ഞു. മറ്റു കടകളിലും പരിശോധന നടത്തുമെന്നും ഇവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























