Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

കൂലിയും തൊഴിൽ സമയവുമൊന്നും നിശ്ചയിക്കപ്പെടാതെ നരകതുല്യമായി മുതലാളിക്ക് വേണ്ടി വിയർപ്പൊഴുക്കിയ ജനതയ്ക്ക് ചിക്കാഗോ തെരുവുകളിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ; എട്ട് മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം എന്ന ആശയം സാർവദേശീയമായി തൊഴിലാളികൾ അവകാശമായി ഉന്നയിച്ചു; ചിക്കാഗോയുടെ തെരുവുകളിൽ ഒഴുകിയ തൊഴിലാളികളുടെ രക്തം ലോകത്താകെയൊരു വിപ്ലവത്തിൻ്റെ വിത്ത് പാകി; ലോകമെമ്പാടുമുള്ള തൊഴിലാളി സഖാക്കൾക്ക് മെയ് ദിനാശംസകൾ നേർന്ന് കെ കെ ഷൈലജ ടീച്ചർ

01 MAY 2022 06:59 PM IST
മലയാളി വാര്‍ത്ത

വിയർപ്പൊഴുക്കി പണിയുന്ന, അവകാശങ്ങൾക്കായി പൊരുതുന്ന ലോകമെമ്പാടുമുള്ള തൊഴിലാളി സഖാക്കൾക്ക് മെയ് ദിനാശംസകൾ നേർന്ന് കെ കെ ഷൈലജ ടീച്ചർ. ടീച്ചറുടെ വാക്കുകൾ ഇങ്ങനെ; ഇന്ന് മെയ് 1 തൊഴിലാളി ദിനം ലോകത്തെമ്പാടുമുള്ള തൊഴിലാളി ജനസാമാന്യത്തിൻ്റെ അവകാശബോധത്തിന് കരുത്ത് പകർന്ന ചിക്കാഗോ സമരത്തിൻ്റെ ഓർമദിനം.

കൂലിയും തൊഴിൽ സമയവുമൊന്നും നിശ്ചയിക്കപ്പെടാതെ നരകതുല്യമായി മുതലാളിക്ക് വേണ്ടി വിയർപ്പൊഴുക്കിയ ജനതയ്ക്ക് ചിക്കാഗോ തെരുവുകളിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ കരുത്ത് പകർന്നു. എട്ട് മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം എന്ന ആശയം സാർവദേശീയമായി തൊഴിലാളികൾ അവകാശമായി ഉന്നയിച്ചു. നിഷേധിക്കുന്നയിടങ്ങളിൽ സംഘടിതരായി പോരാട്ടം നയിച്ചു.

ചിക്കാഗോയുടെ തെരുവുകളിൽ ഒഴുകിയ തൊഴിലാളികളുടെ രക്തം ലോകത്താകെയൊരു വിപ്ലവത്തിൻ്റെ വിത്ത് പാകി. അടിമകളായി കഴിഞ്ഞിരുന്ന തൊഴിലാളി ജനത അവകാശബോധമുള്ള മനുഷ്യരായി, അവരുടെ ഐക്യബോധത്തിൽ മുതലാളിത്ത ഗർവ് പലയിടത്തും മുട്ടുകുത്തി തൊഴിലിടങ്ങളിൽ അടിസ്ഥാന സൗകര്യം, മിനിമം വേതനം, നിശ്ചിത ജോലി സമയം ഉൾപ്പെടെ നിരവധിയായ അവകാശങ്ങൾ തൊഴിലാളി ജനത നേടിയെടുത്തു.

ചിക്കാഗോ സമരത്തിൻ്റെ വിചാരണ ചരിത്രത്തിലെ തന്നെ എറ്റവും വലിയ അനീതിയായാണ് കണക്കാക്കപ്പെടുന്നത്. വിചാരണ കുറ്റമറ്റതായിരുന്നില്ലെന്ന് കണ്ടെത്തി. 1893 ശിക്ഷിക്കപ്പെട്ടവർക്ക് മാപ്പ് നൽകപ്പെട്ടതും തൂക്കിലേറ്റിയവർക്ക് പോലും മാപ്പ് നൽകുന്നതായി പ്രഖ്യാപിച്ചതും ഇതിൻ്റെ തെളിവാണ്. ചിക്കാഗോ കൂട്ടക്കൊലയെ ലോകം അപലപിച്ചു. 1893 ചിക്കാഗോയിലെ രക്തസാക്ഷികൾക്ക് സ്മാരകമുയർന്നു.

ഇന്ത്യയിലും നിരവധിയായ തൊഴിലാളി സമരങ്ങൾ കരുത്താർജിക്കുകയും അധികാര ഗർവിൻ്റെ മുനയൊടിച്ച് വിജയമടയാളപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് നാം മെയ്ദിനം ആഘോഷിക്കുന്നത്... വിയർപ്പൊഴുക്കി പണിയുന്ന, അവകാശങ്ങൾക്കായി പൊരുതുന്ന ലോകമെമ്പാടുമുള്ള തൊഴിലാളി സഖാക്കൾക്ക് മെയ് ദിനാശംസകൾ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്... മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ വാസികള്‍ക്കും ജാഗ്രത  (16 minutes ago)

സുഹൃത്തുക്കളായ യുവാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറ് കോടിയുടെ കൊക്കെയിനുമായി കെനിയന്‍ പൗരന്‍ അറസ്റ്റില്‍  (4 hours ago)

കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (4 hours ago)

എം.പി.ആയാല്‍ കേന്ദ്രമന്ത്രിയേക്കാള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി സുരേഷ് ഗോപി  (4 hours ago)

ഭരണഘടനാ ഭേദഗതിയിലൂടെ ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു  (5 hours ago)

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (12 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (12 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (12 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (12 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (12 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (13 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (13 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (13 hours ago)

Malayali Vartha Recommends