Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

കലിതുള്ളി ശ്വേതാ മേനോൻ കണ്ണുതള്ളി മോഹൻലാൽ! വിജയ് ബാബുവിനെ ചവിട്ടി പുറത്താക്കാൻ അമ്മ..

01 MAY 2022 07:32 PM IST
മലയാളി വാര്‍ത്ത

യുവതിയെ ബലാത്സംഗം ചെയ്‍ത കേസിൽ വിദേശത്ത് ഒളിവിൽക്കഴിയുകയാണ് വിജയ് ബാബു.എവിടെയായാലും പുകച്ചു പുറത്തു ചാടിക്കുമെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറയുന്നത്. എന്നാൽ ഇപ്പോഴത്തെ നിലയിൽ കേരളാ പൊലീസ് വിദേശത്തൊന്നും പോയി വിജയ് ബാബുവിനെ പിടിക്കില്ല. തൽക്കാലം രണ്ടാഴ്‍ചകാത്തിരിക്കാം എന്നതാണ് തീരുമാനം. അതിനുളളിൽ പരമാവധി തെളിവുകൾ ശേഖരിക്കും. സാക്ഷിമൊഴികളും രേഖപ്പെടുത്തും. ശാസ്‍ത്രീയ തെളിവുകളും അടയാളപ്പെടുത്തും. അങ്ങനെ മുൻകൂർ ജാമ്യാപേക്ഷ പരിഗണന്ക്ക് വരുമ്പോൾ എട്ടിന്‍റെ പണികൊടുക്കാം എന്ന കണക്കുകൂട്ടിലാണ് അന്വേഷണസംഘം നീങ്ങുന്നത്.

 

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി നിയമസംവിധാനത്തെപ്പോലും വെല്ലുവിളിച്ചതോടെ വിജയ് ബാബുവിനെ കോടതിക്ക് മുന്നിലും തൊലിയുരിക്കാനാണ് പ്രോസിക്യൂഷൻ നീക്കം. പണികിട്ടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഹർജിക്കാരനായ വിജയ് ബാബുവിനെ അറസ്റ്റുചെയ്യരുതെന്ന് പ്രതിഭാഗം ഹൈക്കോടതിയിൽ ആവശ്യപ്പെടാതിരുന്നത്. ആവശ്യം തളളിയാൽ മുൻകൂർ ജാമ്യഹർജി നിലനിൽക്കെ വിജയ് ബാബുവിനെ അറസ്റ്റുചെയ്യാൻ കൊച്ചി സിറ്റി പൊലീസിന് പരോക്ഷമായി അനുവാദം കിട്ടും. ഇതുകൂടി മുന്നിൽ കണ്ടായിരുന്നു പ്രതിഭാഗം നീക്കം.

 

എന്നാൽ ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ ഉറച്ച നിലപാടെടുത്തിരിക്കുകയാണ് ബാബുരാജും ശ്വേതാ മേനോനും.. അമ്മയിൽ വലിയ അഭിപ്രായ ഭിന്നതയാണ് ഉടലെടുത്തിരിക്കുന്നത്. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ നിന്നും ഇയാളെ പുറത്താക്കാത്ത പക്ഷം രാജിവെക്കുമെന്നാണ് ശ്വേതാ മേമോൻ അറിയിച്ചിരിക്കുന്നത് .വിജയ് ബാബുവിനെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് ബാബുരാജ് വ്യക്തമാക്കി. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഐസി കമ്മിറ്റി ഇത്തരമൊരു തീരുമാനം എടുത്തത്. അതിൽ നടപടിയുണ്ടായില്ലെങ്കിൽ രാജിവെക്കുമെന്ന് ഇരുവരും അറിയിച്ചു.

 

വിജയ് ബാബുവിനെ തത്കാലം പുറത്താക്കേണ്ടതില്ല എന്ന് ചില അംഗങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണം. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നാണ് ആവശ്യം. വിജയ് ബാബുവിനെ പുറത്താക്കിയാൽ ജാമ്യത്തിൽ ബാധിക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിച്ചു.എന്നാൽ ഒരു കാരണവശാലും കൂടുതൽ സമയം അനുവദിക്കില്ലെന്നാണ് ഐസിസിയുടെ നിലപാട്. ഇന്നലെ ശ്വേത മേനോൻ അധ്യക്ഷയായ ഐസി കമ്മിറ്റിയുടെ യോഗം നടന്നിരുന്നു.

 

രചന നാരായണൻകുട്ടി, കുക്കു പരമേശ്വരൻ, മാല പാർവതി തുടങ്ങിയവരും കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു. വിജയ് ബാബുവിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഐസി രേഖാമൂലം എഴുതി കൊടുത്തിരുന്നു. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയതിലൂടെ സുപ്രീം കോടതിയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. അത് അംഗീകരിക്കാനാവില്ലെന്നും വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഐസി കമ്മിറ്റി ശുപാർശ ചെയ്തു.


ഇന്ന് നടക്കുന്ന അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമായിരിക്കും വിജയ് ബാബു വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. ഇന്നത്തെ യോഗത്തിൽ മോഹൻലാൽ പങ്കെടുക്കില്ല. പുതിയ സിനിമയായ ബറോസിന്റെ ചിത്രീകരണം ഗോവയിൽ നടക്കുന്നത് മൂലമാണ് താരം യോഗത്തിൽ പങ്കെടുക്കാത്തത്.

 

തനിക്കെതിരെ പീഡന പരാതി നൽകിയ നടിയ്ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി നിർമാതാവ് വിജയ് ബാബു രംഗത്ത് വന്നിരുന്നു. തന്നെ നടി അസമയങ്ങളിൽ ഫോൺ വിളിച്ചിരുന്നുവെന്നും തനിക്ക് അസഭ്യ സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും വിജയ് ബാബു പറ‍ഞ്ഞു. നടിയ്ക്ക് തന്‍റെ കുടുംബപശ്ചാത്തലം അറിയാമായിരുന്നുവെന്നും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു. കോടതിയിൽ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് നടിയ്ക്കെതിരെ പ്രതി ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.നടി തനിക്ക് ഫോട്ടോകളും വീഡിയോകളും അയച്ചിട്ടുണ്ടെന്നും ഇവയെല്ലാം തെളിവായി സൂക്ഷിച്ചിട്ടുണ്ടെന്നും വിജയ് ബാബു പറഞ്ഞു. തന്‍റെ പുതിയ ചിത്രത്തിൽ അഭിനയിക്കാൻ മറ്റൊരു നടിയെ തീരുമാനിച്ച ശേഷമാണ് നടി ആരോപണവുമായി രംഗത്തെത്തിയതെന്നും വിജയ് ബാബു വ്യക്തമാക്കി.

 

അതേസമയം, തനിക്കെതിരെ നടി പരാതി നല്‍കിയതിനു പിന്നാലെ വിജയ് ബാബു നടത്തിയ ഫേസ്ബുക്ക് ലൈവ് വിവാദമായിരുന്നു. ലൈവ് വീഡിയോയിയൽ ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബു രൂക്ഷമായ വിമര്‍ശനമാണ് നേരിട്ടത്. ബലാത്സംഗക്കേസുകളിൽ ഇരയുടെ പേര് വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കേയാണ് വിജയ് ബാബുവിൻ്റെ നീക്കം. നടനെ നാട്ടിലെത്തിക്കാനും അറസ്റ്റ് ചെയ്യാനുമാണ് പോലീസ് ഒരുങ്ങുന്നത്.

 

നിലവിൽ ദുബായിൽക്കഴിയുന്ന വിജയ് ബാബുവിന് ഹൈക്കോടതിയുടെ വേനലവധി കഴിയും വരെ അവിടെ തുടരാൻ തടസമൊന്നുമില്ല. മേയ് 18നാണ് അവധി കഴിഞ്ഞ് കോടതി തുറക്കുന്നത്. അതായത് മേയ് 18ന് ശേഷമേ വിജയ്ബാബുവിന്‍റെ മുൻകൂർ ജാമ്യാ പേക്ഷ പരിഗണനയ്ക്ക് വരൂ. പ്രതിഭാഗം വാദവും പ്രോസിക്യൂഷൻ വാദവും ഒക്കെ പൂർത്തിയാക്കി ഉത്തരവ് മേയ് അവസാനത്തേക്ക് പ്രതീക്ഷിച്ചാൽ മതി. അതായത് ഏതാണ്ട് ഒരുമാസക്കാലം വിജയ് ബാബുവിന് ദുബായിൽ തുടരേണ്ടിവരും.

 

സാധാരണ ഗതിയിൽ ഒരു പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചാൽ പൊലീസ് പിന്നെ അറസ്റ്റുചെയ്യുന്ന പതിവില്ല. അറസ്റ്റിന് നിയമ തടസമില്ലെങ്കിലും പൊതുവേയുളള രീതി അങ്ങനെയാണ്. മുൻകൂ‍ർ ജാമ്യാപേക്ഷ നിലനിൽക്കെ അറസ്റ്റു ചെയ്‍തതെന്തിനെന്ന് കോടതികൾ തന്നെ വാളോങ്ങിയ ചരിത്രവുമുണ്ട്. ഇത് മനസിൽ കണ്ടുകൊണ്ടാണ് പൊലീസ് അങ്ങോട്ട് പോയി അറസ്റ്റു ചെയ്യാത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത  (5 hours ago)

വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍  (5 hours ago)

ജൂഡ് ആന്റണി ജോസഫ് - വിസ്മയ മോഹൻലാൽ ചിത്രം തുടക്കത്തിന്റെ ചിത്രീകരണം ആരംഭിച്ചു!!  (6 hours ago)

അടുത്ത ബന്ധു മരിച്ചിട്ടും ലീവ് തരില്ലെന്ന് വാശി പിടിച്ച ഉദ്യോഗസ്ഥനെ മര്യാദ പഠിപ്പിച്ച് ജെന്‍സി ജീവനക്കാരന്‍  (7 hours ago)

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു...  (7 hours ago)

ആംബുലന്‍സിന് തീപിടിച്ച് പിഞ്ച് കുഞ്ഞടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...  (8 hours ago)

ബിജെപിയില്‍ അംഗത്വം സ്വീകരിച്ച് നടി ഊര്‍മിള ഉണ്ണി  (8 hours ago)

തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി; കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിര  (8 hours ago)

ശബരിമലയിലെ സ്ഥിതി ഭയാനകമാണ്; സർക്കാരിന്റെ കെടുകാര്യസ്ഥത പുറത്തേക്ക്; സർക്കാർ സംവിധാനങ്ങളെല്ലാം പാളിയെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല  (8 hours ago)

വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...  (8 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാട  (8 hours ago)

അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?  (8 hours ago)

'ഷൂ ബോംബർ? ടെലിഗ്രാം ഗ്രൂപ്പുകളിൽ പങ്കുവച്ച രഹസ്യ വീഡിയോ: ഉമർ നബിയുടെ ‘ചാവേർ’ പ്രസംഗം പുറത്ത്  (8 hours ago)

സദാചാരമൂല്യങ്ങളെ വെല്ലു വിളിച്ചും സ്വന്തം മാതാപിതാക്കളെ ധിക്കരിച്ചും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതു തലമുറക്ക് തെറ്റായ സന്ദേശം നൽകി; മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്  (8 hours ago)

Malayali Vartha Recommends