Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍

ന​ഗരസഭയെ കൊള്ളയടിച്ച് മേയറും ഉദ്യോ​ഗസ്ഥരും! മാലിന്യ കുംഭകോണം പുറത്ത്! 9 കോടി രൂപ സ്വാഹ... ഞെട്ടിക്കുന്ന റിപ്പോർട്ട്

02 MAY 2022 06:54 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ

അവധിക്കാലം ഉല്ലാസമാക്കാനൊരുങ്ങി കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ...

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...

നഗരത്തിലെ ഉറവിട മാലിന്യ സംസ്കരണത്തിനായി ഏർപ്പെടുത്തിയ കിച്ചൺ ബിൻ പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് ഉദ്യോഗസ്ഥർ നടത്തിയതായി ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട്. ഇനോക്കുലം വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നാണ് കണ്ടെത്തൽ.

വീടുകളിലുണ്ടാകുന്ന ജൈവമാലിന്യങ്ങൾ കിച്ചൺ ബിന്നുകളിൽ ശേഖരിച്ച് ഇനോക്കുലം മിശ്രിതത്തിന്റെ സഹായത്തോടെ ജൈവവളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ജൈവമാലിന്യങ്ങൾ അതിവേഗം വിഘടിപ്പിച്ച് ജൈവ വളമാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന പ്രോസസ്ഡ് ചകിരിച്ചോർ മിശ്രിതമാണിത്. കിച്ചൺ ബിന്നുകളിലേക്ക് ആവശ്യമായ ഇനോക്കുലം വാങ്ങുന്നതിനായി 2017 - 18 മുതൽ 2020 - 21 വരെയുള്ള വർഷങ്ങളിൽ ഹെൽത്ത് ഓഫീസർ നിർവഹണ ഉദ്യോഗസ്ഥനായി 8 പദ്ധതികളും ഹെൽത്ത് സൂപ്പർവൈസർ നിർവഹണ ഉദ്യോഗസ്ഥനായി 2020 - 21 വർഷത്തിൽ ഒരു പദ്ധതിയുമാണ് നടപ്പാക്കിയിട്ടുള്ളത്.

ചട്ടങ്ങൾ മറികടന്ന് ഭൂരിഭാഗം ഇനോക്കുലവും ഒമേഗ എക്കോടെക്ക് പ്രോഡ‌ക്ടസ് എന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വാങ്ങി. നാമമാത്രമായാണ് പൊതുമേഖലാ സ്ഥാപനമായ കയർഫെഡിൽ നിന്നും വാങ്ങിയത്. വാങ്ങിയിട്ടുള്ള ഇനോക്കുലം നഗരസഭയുടെ ചാക്ക മെയിൻ സ്റ്റോറിൽ മാത്രമാണ് ഇറക്കാൻ അനുമതി നൽകിയിരുന്നത്. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി മണക്കാട് ഹെൽത്ത് സർക്കിളിലും ഇവ സ്റ്റോക്ക് ചെയ്തു.

വാങ്ങിയ ഇനോക്കുലം ലോഡുകൾ പൂർണമായും നഗരസഭ സ്റ്റോറുകളിലെത്തിയിട്ടില്ല. ചാക്കയിൽ ഇറക്കുന്ന ലോഡുകൾ വീണ്ടും കയറ്റി മണക്കാട് ഇറക്കിയെന്നും ഓഡിറ്റ് പരിശോധനാ റിപ്പോർട്ടിലുണ്ട്. പൊതുമേഖലാ സ്ഥാപനമായ കയർഫെഡിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഇനോക്കുലം ലഭ്യമാകുമെന്നിരിക്കെ 2017-18ലെ ടെൻഡർ വ്യവസ്ഥ ബാധകമാക്കി കൗൺസിൽ അംഗീകാരമോ, ടെൻഡർ നടപടികളോ സ്വീകരിക്കാതെ 2018-19 മുതൽ 2020-21 വരെ എക്കോടെക്ക് പ്രോഡ‌ക്ടസ് എന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്ന് കൂടിയ നിരക്കിൽ 62667 പായ്ക്കറ്റ് ഇനോക്കുലം ഒരു പായ്ക്കറ്റിന് (97.73രൂപ)​ എന്ന നിരക്കിൽ വാങ്ങി. ഇത് കയർ ഫെഡിന്റെ നിരക്കിനേക്കാൾ ഒരു പായ്ക്കറ്റിന് 5 രൂപ അധികമാണ്. വിതരണത്തിൽ ഗുണഭോക്തൃ വിഹിതം പിരിക്കൽ എന്നിവ സംബന്ധിച്ച് ഒട്ടേറെ അപാകതകൾ പരിശോധനയിൽ കണ്ടെത്തി. ഒരുവർഷം 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടക്കുന്നെന്നാണ് നിഗമനം. 

കിച്ചൺബിൻ ഇറക്കുമതി ചെയ്യുന്ന കമ്പനിക്ക് ഇനിയും തുക നഗരസഭ അടയ്ക്കാനുണ്ടെന്നും അത് നൽകാതെ തടഞ്ഞ് വച്ചിരിക്കുന്നെന്നുമാണ് ആരോപണം. പണം ഉദ്യോഗസ്ഥരുടെ പോക്കറ്റിലെത്തിയന്നും ആക്ഷേപമുണ്ട്. ഒമ്പത് കോടി രൂപയാണ് ഇതുവരെ നഗരസഭ പദ്ധതിക്കായി ചെലവഴിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (9 minutes ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (19 minutes ago)

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി  (34 minutes ago)

  സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു....  (44 minutes ago)

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...  (56 minutes ago)

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ  (1 hour ago)

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...  (1 hour ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജന  (2 hours ago)

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു  (2 hours ago)

കൂട്ടുകാരനെ തേടി സുഹൃത്തുക്കൾ .... അന്വേഷണത്തിനൊടുവിൽ മലപ്പുറം സ്വദേശി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (3 hours ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (4 hours ago)

Malayali Vartha Recommends