Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

പിസി ഹീറോയാടാ ഹീറോ ..വമ്പന്‍ സ്വീകരണവുമായി ക്രൈസ്തവ സംഘടനകള്‍..ചുമ്മാതല്ല പിണറായി ഇറങ്ങിയത്

02 MAY 2022 10:26 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!

മതവിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയാണ് കേരളത്തിലെ പ്രധാനവാർത്ത. പി സി ജോർജിനെ വിമർശിച്ചും അല്ലാതെയും പ്രതികരണങ്ങളുടെ ഘോഷയാത്രയാണ് സമൂഹമാധ്യമങ്ങളിൽ. വിമർശനം പലപ്പോഴും പരിഹസിച്ചുള്ളവയുമാണ്. ജോർജ് വിവാദ പരാമർശങ്ങൾ നടത്തുന്നത് ഇതാദ്യമല്ല. പലപ്പോഴും ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടുള്ള പി സി ജോർജ് ഒരു വിവാദ പരാമർശത്തിന്‍റെ പേരിൽ അറസ്റ്റിലാകുന്നത് ഇതാദ്യമാണെന്ന് മാത്രം.

എന്നാൽ'തെറിക്കുത്തരം മുറിപ്പത്തൽ' എന്ന ലൈനിലാണ്, വിവാദ പരാമർശങ്ങളുടെ പേരിൽ കേസെടുത്ത് പി.സി.ജോർജിനെ അകത്താക്കാൻ പാെലീസ് ഇറങ്ങിപ്പുറപ്പെട്ടത്. ഉച്ചവരെ നീണ്ടു നിന്ന 'പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറി'നൊടുവിൽ സ്റ്റാറായത് പി.സി. ജോർജ്. കോടതിയിൽ നിന്ന് ജാമ്യം കിട്ടി വിജയിയായി പുറത്തു വന്ന ജോർജ്,സർക്കാരിനെതിരെ പഞ്ച് ഡയലോഗ് തട്ടിവിട്ട ശേഷം സ്ലോ മോഷനിൽ നടന്നു പോയി.

 

ഇപ്പോളിതാ പിസി ജോര്‍ജിന് സ്വീകരണം ഒരുക്കാന്‍ തയാറെടുത്ത് ക്രൈസ്തവ സംഘടനകള്‍. നാളെ വൈകിട്ട് അഞ്ചിന് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ പിസി ജോര്‍ജിന് കോട്ടയത്ത് വച്ച് സ്വീകരണം നല്‍കാനൊരുങ്ങുകയാണ്. ക്രൈസ്തവമത മേലധ്യക്ഷന്‍മാരും യോഗത്തില്‍ പങ്കെടുക്കും എന്നാണ് കേൾക്കുന്നത് .

 

മാത്രവുമല്ല മുന്നണി രാഷ്ട്രീയം ഇനി എൻഡിഎക്കൊപ്പം മാത്രമാണെന്ന് പി സി ജോർജ് വ്യക്തമാക്കിക്കഴിഞ്ഞു. ബിജെപികാരോടും, ആർഎസ്എസ് കാരോടും താൻ എന്നും നന്ദി ഉള്ളവനായിരിക്കുമെന്നും ആർ.എസ്.എസും, ബിജെപിക്കാരും മാത്രമാണ് തനിക്ക് പിന്തുണ നൽകിയത്. ഇനിയുള്ള രാഷ്ട്രീയ കൂട്ട് എൻഡിഎയ്ക്ക് ഒപ്പമായിരിക്കുമെന്നുമാണ് പി.സി ജോർജ് പറഞ്ഞിരിക്കുന്നത്.

 

അതേസമയം പുറത്തിറങ്ങിയ ശേഷം പിസി ജോര്‍ജ് മാധ്യമങ്ങളോട് നടത്തിയ പ്രസ്താവന ജാമ്യ ഉപാധികളുടെ ലംഘനമാണെന്ന് കാണിച്ച് കോടതിയെ സമീപിക്കാനാണ് പൊലീസിന്റെ ആലോചന. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് നിയമമന്ത്രി പി രാജീവും പറഞ്ഞിരുന്നു.അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്.

 

എന്നാൽ ജാമ്യം ലഭിച്ചതിന് പിന്നാലെ തന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നെന്നാണ് മാധ്യമങ്ങളോട് പിസി ജോർജ് പറഞ്ഞത്. എന്തെല്ലാം പറഞ്ഞോ അതില്‍ ഉറച്ച് നില്‍ക്കുന്നു, തെറ്റ് പറ്റി എന്ന് തോന്നു കാര്യങ്ങള്‍ മുന്‍പും പിന്‍വലിച്ചിട്ടുണ്ട്. ഇന്ത്യയെ സ്‌നേഹിക്കാത്തവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ താന്‍ എങ്ങനെ തീവ്രവാദിയാവും എന്ന ചോദ്യവും പിസി ജോർജ് ഉന്നയിച്ചു.

 

അഭിമന്യു വധക്കേസിന്റെ പശ്ചാത്തലത്തിലായിരുന്നു മുസ്ലീം തീവ്രവാദികളുടെ പിന്തുണ വേണ്ടന്ന് താന്‍ പറഞ്ഞത്. മുസ്ലീം വിഭാഗത്തിലെ ഒരു വിഭാഗം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ തള്ളിപ്പറയുക തന്നെ ചെയ്യും. ഇന്ത്യാ രാജ്യത്തെ സ്‌നേഹിക്കാത്ത ആരുടേയും വോട്ടുകള്‍ വേണ്ടെന്നും അദ്ദേഹം പി സി തുറന്നടിച്ചു

 

ഇന്നലെ പുലര്‍ച്ചെ നാലിനാണു പി സി യെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. അറസ്‌റ്റ്‌ സംബന്ധിച്ചു കോട്ടയം ജില്ലയിലെ പോലീസിനു മുന്നറിയിപ്പൊന്നുമുണ്ടായിരുന്നില്ല. പുലര്‍ച്ചെ ജോര്‍ജിന്റെ വീട്ടിലേക്ക്‌ ഫോര്‍ട്ട്‌ പോലീസിനു വഴിയൊരുക്കണമെന്ന നിര്‍ദേശം ജില്ലാ പോലീസ്‌ മേധാവിക്കു ലഭിക്കുകയായിരുന്നു.


കുളിച്ച്‌ തയാറാകാന്‍ ഇത്തിരി സമയം എടുത്തോട്ടെയെന്ന ചോദ്യത്തിന്‌ പോലീസിന്റെ മൗനാനുവാദം രണ്ടു മണിക്കൂര്‍ കൊണ്ട്‌ ജോര്‍ജ്‌ റെഡി. സ്വന്തം കാറില്‍ വരാമെന്ന്‌ ജോര്‍ജ്‌ പറഞ്ഞപ്പോള്‍ പോലീസ്‌ സമ്മതിച്ചു. ഷോണ്‍ ജോര്‍ജ്‌ അച്‌ഛനെ അനുഗമിച്ചു.

 

പോലീസ്‌ സംഘത്തിലെ രണ്ടുപേരും വണ്ടിയില്‍ കയറി. പണ്ട്‌, സര്‍ക്കാര്‍ വിപ്പായിരുന്ന കാലത്തെ അനുസ്‌മരിപ്പിച്ച്‌ പോലീസ്‌ അകമ്പടിയോടെ തിരുവനന്തപുരത്തേക്ക്‌.


കൊട്ടാരക്കര പനവേലിലെ ഹോട്ടലിലായിരുന്നു പ്രഭാത ഭക്ഷണം. മൂന്നു മണിക്കൂര്‍ കൊണ്ട്‌ തിരുവനന്തപുരെത്തത്തി. അതിനകം പി.സി. ജോര്‍ജ്‌ കസ്‌റ്റഡിയിലെന്ന വാര്‍ത്ത പ്രചരിച്ചു. വട്ടപ്പാറയില്‍ ജോര്‍ജിന്‌ അഭിവാദ്യം അര്‍പ്പിച്ച്‌ ബി.ജെ.പി. പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. എ.സി.പിയുടെ നേതൃത്വത്തില്‍ പോലീസ്‌ ഏറെ പണിപ്പെട്ടാണ്‌ വാഹനവ്യൂഹത്തിന്‌ വട്ടപ്പാറ കടക്കാനായത്‌. പട്ടത്തെത്തിയപ്പോള്‍ കരിങ്കൊടിയും ചീമുട്ടയുമായി ഡി.വൈ.എഫ്‌.ഐയുടെ പ്രതിഷേധം.

 

മുഖ്യധാരാ മാദ്ധ്യമങ്ങൾ കാര്യമായി പ്രധാന്യം നൽകാതിരുന്ന ഹിന്ദു മഹാസമ്മേളന വേദിയിൽ അത്ര വലുതല്ലാത്ത സദസിനെ അഭിസംബോധന ചെയ്യവെയാണ് വിവാദ പരാമർശങ്ങൾ പി.സി ജോർജ് നടത്തിയത്. 29ന് നടന്ന പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അന്നു തന്നെ രാഷ്ട്രീയസംഘടനകൾ പ്രതിഷേധക്കുറിപ്പുകളിറക്കി. പൊലീസിൽ പരാതിയും നൽകി.ഇന്നലെ പുലരും മുമ്പ് പി.സി. ജോർജിന്റെ വസതിയിലെത്തി പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ട്വിസ്റ്റായത്.

 

പി.സി. ജോർജിനെ കോടതി റിമാൻഡ് ചെയ്തിരുന്നെങ്കിൽ ആഭ്യന്തര വകുപ്പിന്റെ നേട്ടമായി അത് വ്യാഖ്യാനിക്കപ്പെട്ടേനെ. ഉപാധികളോടെ ജാമ്യം കിട്ടിയതോടെ,ജോർജ് സെൽഫ് ഗോളടിച്ച അവസ്ഥയിലായി പൊലീസ്. സർക്കാർ അഭിഭാഷകൻ ഹാജരാകാതിരുന്നത് സർ‌ക്കാരിനെതിരെപുതിയൊരു വിവാദത്തിനു തിരി കൊളുത്തുകയും ചെയ്തു.

 

സംഘപരിവാറുമായി ചേർന്ന് സർക്കാർ ഒത്തുകളിച്ചതിന്റെ ഫലമാണിതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.അതേ സമയം, വർഗീയ വിദ്വേഷം പ്രസംഗിക്കുന്നവർ ആരായാലും ശക്തമായ നടപടിയെടുക്കാൻ മടിക്കില്ലെന്ന സന്ദേശമാണ് മുൻ എം.എൽ.എ പി.സി. ജോർജിനെ അറസ്റ്റ് ചെയ്തതിലൂടെ സർക്കാർ നൽകുന്നതെന്ന വാദവുംഉയരുന്നു.

 

ജാമ്യം നൽകിയതിനെതിരെ അപ്പീൽ ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകാനുള്ളസർക്കാർ നീക്കം അതിനാലാണ്. ഒരു സമുദായത്തെ അധിഷേപിക്കുന്ന തരത്തിൽ പ്രസംഗിച്ച ആൾക്കെതിരെ നിയമ നടപടി എടുക്കാതിരുന്നാൽ സർക്കാരിന് അത് കളങ്കമായി തീരും. എന്തായാലും 'കളി'യുടെ ആദ്യപകുതിയിൽ പി.സി ജോർജ് താരമായി.

 

ജോർജിനു വേണ്ടി കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെടെ കളത്തിലെത്തി. ജാമ്യം കിട്ടി പുറത്തു വന്നപ്പോഴും, നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ജോർജ് പറഞ്ഞു.എന്തായാലും 'കളി'യുടെ ആദ്യപകുതിയിൽ പി.സി ജോർജ് താരമായി.രണ്ടാം പകുതി ആരുടെ കോർട്ടിലാണെന്ന് കാത്തിരുന്ന് തന്നെ കാണണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (7 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (7 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (7 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (7 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (8 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (8 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (8 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (8 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (8 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (8 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (9 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (9 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (9 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (9 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (9 hours ago)

Malayali Vartha Recommends