അറസ്റ്റ് ചോദിച്ച് വാങ്ങിയത്, പിസി ജോർജ് സംഘപരിവാറിന്റെ കയ്യിലെ ആയുധമായത് ഖേദകരമെന്ന് രമേശ് ചെന്നിത്തല
പി.സി. ജോർജ് ചോദിച്ചു വാങ്ങിയതാണ് ഈ അറസ്റ്റെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മതമൈത്രിക്ക് പേരു കേട്ട നാടാണ് കേരളം. പരസ്പര സ്നേഹത്തോടെയും പരസ്പര വിശ്വാസത്തോടെയും പരസ്പര സഹകരണത്തോടെയുമാണ് എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും ഇവിടെ കഴിയുന്നത്. ഇവിടം വർഗീയതയ്ക്ക് വളക്കൂറുള്ള മണ്ണാകാത്തതും അതുകൊണ്ടാണ്.
അങ്ങനെയുള്ള കേരളത്തിൽ മതസ്പർദ്ധയുടെ വിത്തിടുന്ന തരത്തിലുള്ള ഒരു പ്രസംഗം പി.സി.ജോർജ്ജിനെപ്പോലെ രാഷ്ട്രീയപാരമ്പര്യമുള്ള ഒരാളിൽനിന്ന് ഒരിക്കലും ഉണ്ടാകരുതായിരുന്നു. സംഘപരിവാർ വർഗ്ഗീയശക്തികൾക്ക് പ്രോത്സാഹനം പകരാനേ ഇത്തരം പ്രസംഗങ്ങൾ ഉപകരിക്കൂ. പി.സി. ജോർജ് അവരുടെ കയ്യിലെ ആയുധമായത് ഖേദകരമാണെന്നും അദ്ദേഹം നടത്തിയ പ്രസംഗം പൊതു സമൂഹം അവജ്ഞയോടെ തളളിക്കളയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha





















