ഇത് അന്ത്യശാസനം... നടിയെ പീഡിപ്പിച്ച കേസില്‍ കീഴടങ്ങാന്‍ വിജയ് ബാബുവിന് പൊലീസിന്റെ അന്ത്യശാസനം; എത്രയും വേഗം കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ്; പാസ്‌പോര്‍ട്ട് റദ്ദാക്കി ദുബായില്‍ പോയി പിടികൂടാനും നീക്കം

പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ പോലീസിന് കണ്ടെത്താനോ ചോദ്യം ചെയ്യാനോ കഴിഞ്ഞിട്ടില്ല. മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതുവരെ പിടികൊടുക്കാതിരിക്കാനാണ് വിജയ് ബാബു നോക്കുന്നത്. അതേസമയം വിജയ് ബാബുവിന് പൊലീസ് അന്ത്യശാസനം നല്‍കി. ചോദ്യംചെയ്യലിന് ഹാജരാകാന്‍ 19 വരെ സമയം നല്‍കണമെന്ന വിജയ് ബാബുവിന്റെ ആവശ്യം പൊലീസ് തള്ളി.
എത്രയും വേഗം കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു നടനും നിര്‍മാതാവുമായ വിജയ് ബാബുവിനു പൊലീസ് നോട്ടിസ് നല്‍കി. സ്ഥലത്തില്ലാത്ത വിജയ് ബാബുവിന് ഇ മെയില്‍ വഴിയാണു നോട്ടിസ് നല്‍കിയത്.
വിജയ് ബാബുവിന്റെ അഭാവത്തില്‍ ഭാര്യയ്ക്കു നോട്ടിസ് കൈമാറിയിട്ടുണ്ട്. ക്രിമിനല്‍ ശിക്ഷാ നിയമം 41എ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടാണു നോട്ടിസ് നല്‍കിയത്. ഇ മെയിലിനോടു പ്രതികരിച്ച വിജയ് ബാബു ഹാജരാകാന്‍ കൂടുതല്‍ സമയം തേടി.
നോട്ടിസ് ലഭിച്ച കാര്യം വിജയ് ബാബുവിനെ അറിയിക്കാമെന്നു ഭാര്യയും പൊലീസിനെ അറിയിച്ചു. അതേ സമയം, വിജയ് ബാബു ഹാജരാകാത്ത പശ്ചാത്തലത്തില്‍ മറ്റു വഴികള്‍ തേടാനാണു പൊലീസ് ആലോചിക്കുന്നത്. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികള്‍ െ്രെകംബ്രാഞ്ച് മുഖേന പൊലീസ് സ്വീകരിക്കുന്നുണ്ട്. ദുബായിലുള്ള വിജയ് ബാബുവിനെ അവിടെയെത്തി കസ്റ്റഡിയിലെടുക്കുന്ന കാര്യം പരിഗണനയിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ നിയമോപദേശം തേടിയ ശേഷമേ പൊലീസ് നടപടികള്‍ സ്വീകരിക്കൂ.
നേരത്തെ ലൈംഗിക പീഡനക്കേസില്‍ വിജയ് ബാബുവിനെ പുറത്താക്കാന്‍ കഴിയില്ലെന്ന് താരസംഘടനയായ അമ്മ വ്യക്തമാക്കിയിരുന്നു. വിജയ് ബാബുവിന് എതിരായ ആഭ്യന്തര പരാതി പരിഹാരസമിതി റിപ്പോര്‍ട്ട് അവഗണിച്ചത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞു നടി മാല പാര്‍വതി സമിതിയില്‍നിന്ന് രാജിവച്ചതിന് പിന്നാലെയാണ് അമ്മ നിലപാട് വ്യക്തമാക്കിയത്. വിജയ് ബാബുവിനെ അമ്മ എക്‌സിക്യൂട്ടിവില്‍ നിന്ന് നീക്കണമെന്നായിരുന്നു ശ്വേത മേനോന്‍ അധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ ശുപാര്‍ശ.
എന്നാല്‍ വിജയ് ബാബു സ്വയം മാറിനില്‍ക്കുന്നതായാണ് അമ്മ വാര്‍ത്താക്കുറിപ്പില്‍ കണ്ടത്. അത് അച്ചടക്ക നടപടിയാകില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും നടപടി അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് മാല പാര്‍വതി രാജിവച്ചത്. വിജയ് ബാബുവിനെ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് ചവിട്ടി പുറത്താക്കാനാകില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു പറഞ്ഞു. വിഷയത്തില്‍ സംഘടനയിലെ അംഗങ്ങളെ കേള്‍ക്കേണ്ടതുണ്ട്.
മാലാ പാര്‍വതി ഇന്റേണല്‍ കമ്മിറ്റിയില്‍ നിന്ന് രാജിവച്ചു. അവര്‍ക്ക് എന്തും ആകാലോ, അത് അവരുടെ ഇഷ്ടമല്ലേ. ഐസിസി അംഗങ്ങളില്‍ ബാക്കിയുള്ളവര്‍ അമ്മയ്‌ക്കൊപ്പമാണെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് അമ്മയുടെ ആഭ്യന്തര പരാതി കമ്മിറ്റി എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പക്ഷേ സംഘടനയിലുള്ളയാളെ സംരക്ഷിക്കേണ്ടതും ആവശ്യമാണ്.
നിങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ പോകുകയാണ് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. അമ്മയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കില്ല. തല്‍ക്കാലം എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്നും മാറിനില്‍ക്കാം. നിരപരാധിത്വം തെളിയിച്ച ശേഷം തിരിച്ചെത്തുമെന്നും വിജയ് ബാബു പറഞ്ഞു. ഉടന്‍ തന്നെ കമ്മറ്റിയിലുള്ളവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും എല്ലാവരുടെയും സമ്മതത്തോടെ വിജയ് ബാബുവിന്റെ കത്ത് അംഗീകരിക്കുകയുമായിരുന്നുവെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
https://www.facebook.com/Malayalivartha






















