നിലവിളിച്ച് മക്കള്‍ .... വര്‍ക്കലയില്‍ മാതൃസഹോദരന്റെ വെട്ടേറ്റു ചികിത്സയിലായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം...ഗുരുതരമായി പരുക്കേറ്റ ഷാലു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു, അമ്മയുടെ വേര്‍പാട് താങ്ങാനാവാതെ മക്കള്‍

നിലവിളിച്ച് മക്കള്‍ .... വര്‍ക്കലയില്‍ മാതൃസഹോദരന്റെ വെട്ടേറ്റു ചികിത്സയിലായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം...ഗുരുതരമായി പരുക്കേറ്റ ഷാലു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലുവാണ് (37) മരിച്ചത്.
ഷാലുവിന്റെ മാതൃസഹോദരന്‍ ചാവടിമുക്ക് വിളയില്‍ വീട്ടില്‍ അനില്‍ (47) ആണ് ആക്രമിച്ചത്. അയിരൂരിലെ സ്വകാര്യ പ്രസ്സില്‍ ജോലി ചെയ്യുന്ന ഷാലു, വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു മടങ്ങുമ്പോഴാണ് അനില്‍ തടഞ്ഞുനിര്‍ത്തി വെട്ടി വീഴ്ത്തിയത്.
മക്കള്‍ നോക്കിനില്‍ക്കേയാണ് ഷാലുവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് സൂചനകള്‍ . വെല്‍ഡിങ് ജോലി ചെയ്യുന്ന അനില്‍ ഏറെ നാളായി ഗോവയിലായിരുന്നു. ഒന്നരമാസം മുന്‍പാണ് നാട്ടിലേക്ക് തിരികെയെത്തിയത്.
ഷാലുവിന്റെ വീടിന്റെ തൊട്ടടുത്താണ് അനില്‍ താമസിച്ചിരുന്നത്. ഷാലുവിന്റെ വീട്ടിലേക്കുള്ള നടവഴിയില്‍ കത്തിയുമായി നിന്ന് മരത്തില്‍ വെട്ടിക്കൊണ്ടു നില്‍ക്കുകയായിരുന്നു അനില്‍. ഇതിനിടെ ഉച്ചഭക്ഷണം കഴിച്ചു തിരികെ പ്രസ്സിലേക്കു പോകാനെത്തിയ ഷാലുവിന്റെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി കഴുത്തിലും ശരീരത്തിലും വെട്ടി പരുക്കേല്‍പ്പിച്ചു.
ആക്രമണശേഷം അനില്‍ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഷാലുവിനെ രക്ഷിക്കാന്‍ ശ്രമിച്ച ബന്ധുക്കളെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഉടന്‍ തന്നെ ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അനിലിനെ കീഴടക്കിയ ശേഷമാണ് ഷാലുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷാലുവിന്റെ ഭര്‍ത്താവ് സജീവ് വിദേശത്ത് ജോലിചെയ്യുകയാണ്. ഒന്‍പത്, പന്ത്രണ്ട് വയസ്സുള്ള രണ്ടു കുട്ടികളുണ്ട്.
"
https://www.facebook.com/Malayalivartha





















