ദിലീപിനെ രക്ഷിച്ച് വിജയ്ബാബു! പത്തിമടക്കി ദിലീപ്; ഇനി മുങ്ങാനുള്ള സമയം... തന്ത്രങ്ങൾ കരുതിക്കൂട്ടി രാമൻപിള്ള.. ഇനി മറഞ്ഞിരിക്കാനുള്ള സമയം! കളത്തിൽ കളിയിറക്കി ദിലീപ്

ദിലീപ് കേസിന് ശേഷം അമ്മയെ വെട്ടിലാക്കി കൊണ്ടാണ് വിജയ് ബാബു വിവാദം കത്തികയറിയത്. വിജയ് ബാബു തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കോഴിക്കോട് സ്വദേശിയായ യുവനടിയുടെ പരാതി. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ നീക്കങ്ങളും പോലീസ് നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് താരസംഘടനയിലെ വിവാദം കത്തുന്നത്. അമ്മ എക്‌സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു. കമ്മിറ്റിയില്‍ നിന്ന് വിജയ് ബാബുവിനെ പുറത്താക്കണം എന്നാണ് ആഭ്യന്തര പരാതി പരിഹാര സമിതി ശുപാര്‍ശ ചെയ്തത്. എന്നാല്‍ അമ്മയുടെ തീരുമാനം മറിച്ചായിരുന്നു. വിജയ് ബാബു മുന്നോട്ട് വച്ച നിര്‍ദേശം അംഗീകരിക്കുകയാണ് അമ്മ ചെയ്തത്. താന്‍ മാറി നില്‍ക്കാമെന്നായിരുന്നു വിജയ് ബാബുവിന്റെ നിര്‍ദേശം. പിന്നാലെ മാലപാർവതിയുടെ രാജിയും താരങ്ങൾ തമ്മിലുള്ള ഇടയിലുമായിരുന്നു കാണാൻ സാധിച്ചത്.
സോഷ്യൽ മീഡിയയും മാധ്യമങ്ങളും എല്ലാം ഇപ്പോൾ വിജയ് ബാബുവിന്റെ വിഷയമാണ് ചർച്ച ചെയ്യുന്നത്. അതുകൊണ്ട് തന്നെ ദിലീപ് ഇപ്പോൾ കുറച്ച് ആശ്വാസത്തിലാണ്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈം ബ്രാഞ്ചിന് അവശേഷിക്കുന്നത് ദിവസങ്ങൾ മാത്രമാണ്. മേയ് 31-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണവും ദിലീപ് ഒന്നാം പ്രതിയായുള്ള വധഗൂഢാലോചന കേസിലെ അന്വേഷണവും രണ്ട് സംഘങ്ങളായി ദ്രുതഗതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് ക്രൈം ബ്രാഞ്ച് മേധാവിക്ക് സ്ഥാനചലനമുണ്ടായത്. അതോടെ അന്വേഷണം മന്ദഗതിയിലായി. പുതിയ മേധാവി സ്ഥാനമേറ്റ ശേഷം വെള്ളിയാഴ്ചയാണ് കേസിന്റെ അവലോകനം നടന്നത്. അതുവരെയുള്ള ഒരാഴ്ചയിലധികം കേസന്വേഷണം മെല്ലെപ്പോക്കിലായിരുന്നു. സുപ്രധാന സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാനൊരുങ്ങുമ്പോഴാണ് അന്വേഷണത്തില്‍ ഇടവേള വന്നത്.
സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഭാര്യയുടെ സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ ആപ്പിള്‍ ഐമാക് കംപ്യൂട്ടറിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം ഉള്‍പ്പെടെയുള്ളവ അന്വേഷകസംഘത്തിന് കിട്ടിയിട്ടില്ല. അന്വേഷണപുരോഗതി വെള്ളിയാഴ്ച ചേര്‍ന്ന യോഗം വിലയിരുത്തി. കൂടുതല്‍ ചോദ്യംചെയ്യല്‍ സംബന്ധിച്ച് രണ്ട്ുദിവസത്തിനകം തീരുമാനമുണ്ടാകും. കേസില്‍ നിര്‍ണായകമായ ചോദ്യംചെയ്യല്‍ ഇനിയും നടക്കാനുണ്ട്. ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തുടരന്വേഷണം സംബന്ധിച്ച രൂപരേഖയായിട്ടുണ്ട്. അതേസമയം, അന്വേഷണ വിവരങ്ങള്‍ ചോരരുതെന്ന് അന്വേഷണസംഘത്തോട് ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് നിര്‍ദേശിച്ചിട്ടുണ്ട്. എന്തായാലും ഇനി കണ്ടിരുന്നു കാണാം എന്താണ് സംഭവിക്കുന്നത്.
https://www.facebook.com/Malayalivartha
























