സോളര്‍ കേസ്: സിബിഐ സംഘം ക്ലിഫ് ഹൗസില്‍...സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പരാതിയില്‍ സിബിഐ സംഘം ക്ലിഫ് ഹൗസിലെത്തി തെളിവെടുത്തു, പരാതിക്കാരിയുമായി നേരിട്ടെത്തിയാണ് സിബിഐ സംഘം തെളിവെടുക്കുന്നത്, പരാതിക്കാരിയെത്തിയത് ഓട്ടോറിക്ഷയില്‍, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ആദ്യമായാണ് സിബിഐ പരിശോധന

സോളര്‍ കേസ്: സിബിഐ സംഘം ക്ലിഫ് ഹൗസില്‍...സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പരാതിയില്‍ സിബിഐ സംഘം ക്ലിഫ് ഹൗസിലെത്തി തെളിവെടുത്തു, പരാതിക്കാരിയുമായി നേരിട്ടെത്തിയാണ് സിബിഐ സംഘം തെളിവെടുക്കുന്നത്.
പീഡനപരാതി അന്വേഷിക്കാന്‍ പൊതുഭരണവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് സംഘം ക്ലിഫ് ഹൗസിലെത്തിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ആദ്യമായി സിബിഐ പരിശോധന.
സിബിഐയുടെ രണ്ടു സംഘമാണ് ക്ലിഫ് ഹൗസിലെത്തിയത്. സിബിഐയുടെ രണ്ടാമത്തെ സംഘത്തിന്റെ വാഹനത്തിനു പിന്നാലേ ഓട്ടോറിക്ഷയിലാണ് പത്തു മണിയോടെ പരാതിക്കാരി എത്തിയത്.
2012 സെപ്റ്റംബര്‍ 9ന് ക്ലിഫ് ഹൗസില്‍വച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതിക്കാരി നല്‍കിയ പരാതി. സോളര്‍ കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളാണ് സിബിഐ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറ് പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്.
നേരത്തെ ഹൈബി ഈഡന്‍ താമസിച്ചിരുന്ന എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ പരാതിക്കാരിയുമായി സംഘം തെളിവെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കായി അമേരിക്കയിലാണ്. ഈ സാഹചര്യത്തിലാണ് ഇന്ന് ക്ലിഫ് ഹൗസില്‍ പരിശോധന നടത്താന്‍ സിബിഐ തീരുമാനിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പാണ് കേസ് പിണറായി സര്‍ക്കാര്‍ സിബിഐയ്ക്കു വിട്ടത്. കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സംഭവം നടന്നതായി പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നും ക്രൈംബ്രാഞ്ച് സമര്‍പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. കേസില്‍ ഉള്‍പ്പെട്ട ചില നേതാക്കളുടെ മൊഴി ഇതുവരെ സിബിഐ രേഖപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ നേതാക്കളുടെ മൊഴി എടുക്കാനാണ് സിബിഐ ആലോചന.
" f
https://www.facebook.com/Malayalivartha






















