'വെട്ടിന് വെട്ട്, കൊലയ്ക്ക് കൊല അംഗീകരിക്കാനാവില്ല. പി സി ജോർജ് സമൂഹത്തോട് മാപ്പ് പറയണം. മതേതരത്വം തകർത്ത് കലാപത്തിന് ശ്രമിച്ചാൽ നേരിടണം. കലാപ അന്തരീക്ഷം കെടുത്താൻ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ട്. ഒരു ശക്തിക്കും നാടിന്റെ ഒരുമയെ തകർക്കാൻ കഴിയില്ല..' മുൻ എം എൽ എ പി സി ജോർജിനെതിരെ രൂക്ഷവിമർശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി

വിവാദ പ്രസ്താവന നടത്തിയ മുൻ എം എൽ എ പി സി ജോർജിനെതിരെ രൂക്ഷവിമർശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി രംഗത്ത് എത്തിയിരിക്കുകയാണ്. വർഗീയ പ്രസംഗകരെ ഒറ്റപ്പെടുത്തണം എന്നാണ് അദ്ദേഹം പറഞ്ഞത്. അവർ ഏത് മത രാഷ്ട്രീയത്തിൽപെട്ടവരാണെങ്കിലും മാറ്റിനിർത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി.
വെട്ടിന് വെട്ട്, കൊലയ്ക്ക് കൊല അംഗീകരിക്കാനാവില്ല. പി സി ജോർജ് സമൂഹത്തോട് മാപ്പ് പറയണം. മതേതരത്വം തകർത്ത് കലാപത്തിന് ശ്രമിച്ചാൽ നേരിടണം. കലാപ അന്തരീക്ഷം കെടുത്താൻ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ട്. ഒരു ശക്തിക്കും നാടിന്റെ ഒരുമയെ തകർക്കാൻ കഴിയില്ല എന്നും അദ്ദേഹം പറയുകയുണ്ടായി.
അതോടൊപ്പം തന്നെ ആറ്റുകാൽ പൊങ്കാലക്കാലത്ത് പാളയം പള്ളി വിട്ടുകൊടുക്കാറുണ്ട്. അദ്വൈതാശ്രമത്തിൽ ഈദ് ഗാഹ് നടത്താറുണ്ട്. എല്ലാവരും നമ്മുടെ അതിഥികളാണ്. അതാണ് മതേതരത്വത്തിന്റെ സൗന്ദര്യമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നവെന്നൊക്കെയാണ് ജോർജ് ചൂണ്ടിക്കാണിച്ചത്.
അതേസമയം 29ന് നടന്ന പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ രാഷ്ട്രീയസംഘടനകൾ പൊലീസിൽ പരാതി നൽകുകയുണ്ടായി. പിന്നാലെ അറസ്റ്റ് ചെയ്തെങ്കിലും കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















