മെഴുകുതിരി കത്തിക്കുന്നതിനിടയിൽ പെൺകുട്ടിയുടെ പാവാടയ്ക്ക് തീപിടിച്ചു; ദേഹമാസകലം പൊള്ളിയ പെൺകുട്ടിയെ മെഡിക്കൽ കോളേജി ആശുപത്രിയിലേക്ക് കൊണ്ട് പോയി; ചികിത്സയിലിരിക്കവേ പതിനേഴുകാരിക്ക് ദാരുണാന്ത്യം; ടിന്നർ തുടച്ച് മാറ്റിവച്ച വസ്ത്രം പെൺകുട്ടി ധരിച്ചിരുന്നതിനാലാണ് അപകടമുണ്ടായതെന്നാണ് നിഗമനം

പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മെഴുകുതിരി കത്തിക്കുന്നതിനിടയിൽ പെൺകുട്ടിയുടെ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേൽക്കുകയായിരുന്നു. ചികിത്സയിലായിരിക്കെവെയാണ് വിദ്യാർഥിനി മരിച്ചത്.
കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകൾ മിയയാൻ മരിച്ചത്. 17 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഏപ്രിൽ 14നായിരുന്നു അപകടം നടന്നത്.
കറന്റ് പോയപ്പോൾ മെഴുകുതിരി കത്തിക്കുകയായിരുന്നു. അപ്പോൾ പാവാടയിൽ തീപിടിക്കുകയായിരുന്നു. ടിന്നർ തുടച്ച് മാറ്റിവച്ച വസ്ത്രമാണ് പെൺകുട്ടി ധരിച്ചിരുന്നത്. അതുകൊണ്ടാണ് പെട്ടെന്ന് ദേഹത്ത് തീപിടിക്കാൻ കാരണമായതെന്നാണ് നിഗമനം. അതിദാരുണമായ സംഭവമാണ് നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha






















