കാസര്‍കോട് പുഴയില്‍ പത്തംഗ സംഘം കുളിക്കാനിറങ്ങവേ മൂന്നു പേര്‍ ചുഴിയില്‍ പെട്ട് മുങ്ങി മരിച്ചു

കാസര്‍കോട് കരിച്ചേരി പുഴയില്‍ കുണ്ടംകുഴി തോണിക്കടവ് ചൊട്ടയില്‍ പത്തംഗ സംഘം കുളിക്കാനിറങ്ങവേ മൂന്നു പേര്‍ ചുഴിയില്‍ പെട്ട് മുങ്ങി മരിച്ചു.
കുണ്ടംകുഴി ഗദ്ധേമൂലയിലെ ചന്ദ്രാജിയുടെ മകന്‍ നിധിന്‍ (38), ഭാര്യ കര്‍ണാടക സ്വദേശിനി ദീക്ഷ (30 ), ഇവരുടെ ബന്ധു മനീഷ് ( 15) എന്നിവരാണ് മരിച്ചത്.
നിധിന്റെ വീട്ടില്‍ വിരുന്നുവന്ന കര്‍ണാടകയില്‍ നിന്നുള്ള പത്തംഗ സംഘം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് തിങ്കളാഴ്ച വൈകുന്നേരം ദുരന്തമുണ്ടായത്.
ദീക്ഷ ചുഴിയില്‍ അകപ്പെട്ടതുകണ്ട് രക്ഷിക്കാനുള്ള ശ്രമത്തില്‍ മറ്റു രണ്ടു പേര്‍ മുങ്ങിപ്പോവുകയായിരുന്നു.പൊലീസും അഗ്‌നിസുരക്ഷാ സേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ മനീഷിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്. രണ്ട് മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha






















