പൊട്ടിച്ച ബിയർ കുപ്പി കൊണ്ട് അയൽവാസി വൃദ്ധയെ കുത്തിക്കൊന്നു; ഗുരുതരമായി പരിക്കേറ്റ വിജയമ്മയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
അയൽവാസി വൃദ്ധയെ കുത്തിക്കൊന്നതായി റിപ്പോർട്ട്. തിരുവല്ല കുന്നന്താനം സ്വദേശിനി വിജയമ്മ (62) ആണ് യുവാവിന്റെ കുത്തേറ്റ് മരിച്ചത്. അയൽവാസിയായ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. പ്രതി പൊട്ടിച്ച ബിയർ കുപ്പി കൊണ്ട് വീട്ടമ്മയെ കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം ഗുരുതരമായി പരിക്കേറ്റ വിജയമ്മയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. നിരവധി കേസുകളിൽ പ്രതിയായ പ്രദീപ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പൊലീസ് അറിയിക്കുകയുണ്ടായി.
അതേസമയം തൃശൂർ നഗരത്തിലും പരിസരങ്ങളിലും മോട്ടോർ സൈക്കിളിൽ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന രണ്ട് യുവാക്കൾ പിടിയിലായതായി റിപ്പോർട്ട്. വെട്ടുകാട് സ്വദേശികളായ റിബിൻ, റിജോ എന്നിവരാണ് നെടുപുഴ പോലീസ് പിടികൂടിയത്. 150 ൽ അധികം ക്യാമെറകൾ പരിശോധിച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ നെടുപുഴയിൽ വിഷുതലേന്ന് ബേക്കറിയിൽ നിന്നും കൂൾ ഡ്രിങ്ക്സ് കുടിച്ച ശേഷമാണ് 66കാരിയുടെ മാല പൊട്ടിച്ചത്. ചീയാരം, മുല്ലക്കര, പീച്ചി എന്നിവങ്ങളിലും സമാന സംഭവങ്ങൾ നടന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇതേതുടർന്ന് രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ ആണ് മോഷ്ടാക്കളെ പിടികൂടിയത്.
https://www.facebook.com/Malayalivartha






















