Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

അറവുശാലയിൽ നിന്നും വരുന്ന 'കോഴി വേസ്റ്റ് ' ഉപയോഗിച്ചാണ് ഷവർമ ഉണ്ടാക്കുന്നത് എന്ന് വരെ ആരേലും ഒക്കെ തട്ടി വിടാനും സാധ്യതയുണ്ട്... മിക്കവാറും നാട്ടിലെ മൊത്തം ഷവർമ കടക്കാരും കുത്തു പാളയെടുക്കാനും സാധ്യതയുണ്ട്. പറഞ്ഞു വരുന്നത് ഇത്രയേ ള്ളൂ... മര്യാദകൾ പാലിക്കാതെ ഉണ്ടാക്ക്യാ.. അതിനി അമ്പലപ്പുഴ പാൽപായസമായാലും ഇത് തന്നെയാകും അവസ്ഥ.. എന്താണീ 'ഫുഡ് സേഫ്റ്റി മര്യാദ'കൾ?? അതിവിടെ പാലിക്കപ്പെടുന്നുണ്ടോ?? വൈറലായി കുറിപ്പ്

03 MAY 2022 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!

കഴിഞ്ഞ ദിവസമാണ് കേരളത്തെ വീണ്ടും ഞെട്ടിച്ച് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് സ്വദേശിയായ പെണ്‍കുട്ടി മരണപ്പെട്ടത്. സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കെടുകാര്യസ്ഥതയെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ അടക്കം പ്രതിഷേധം ഉയരുകയാണ്. ഈ കെടുകാര്യസ്ഥതയ്ക്ക് ഇരയായി മാറുകയായിരുന്നു പ്‌ളസ് ടു വിദ്യാര്‍ത്ഥിനിയായ ദേവനന്ദ.

ഇപ്പോഴിതാ സംഭവത്തിന് പിന്നാലെ ഷാജു ഹനീഫ് എന്ന യുവാവ് പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധ നേടുകയാണ്. ഷവർമ കഴിച്ചു ഒരു കുഞ്ഞു ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നു. കുറച്ച് നാളത്തേക്കെങ്കിലും 'കൊലയാളി ഷവർമ'യാവും വാർത്തകളിലെ താരം എന്നുറപ്പാണല്ലോ. അറവുശാലയിൽ നിന്നും വരുന്ന 'കോഴി വേസ്റ്റ് ' ഉപയോഗിച്ചാണ് ഷവർമ ഉണ്ടാക്കുന്നത് എന്ന് വരെ ആരേലും ഒക്കെ തട്ടി വിടാനും സാധ്യതയുണ്ട്.. മിക്കവാറും നാട്ടിലെ മൊത്തം ഷവർമ കടക്കാരും കുത്തു പാളയെടുക്കാനും സാധ്യതയുണ്ട്. പറഞ്ഞു വരുന്നത് ഇത്രയേ ള്ളൂ... മര്യാദകൾ പാലിക്കാതെ ഉണ്ടാക്ക്യാ.. അതിനി അമ്പലപ്പുഴ പാൽപായസമായാലും ഇത് തന്നെയാകും അവസ്ഥ.. എന്താണീ 'ഫുഡ് സേഫ്റ്റി മര്യാദ'കൾ?? അതിവിടെ പാലിക്കപ്പെടുന്നുണ്ടോ?? എന്ന് അദ്ദേഹം ചോദിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഷവർമ കഴിച്ചു ഒരു കുഞ്ഞു ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നു. കുറച്ച് നാളത്തേക്കെങ്കിലും 'കൊലയാളി ഷവർമ'യാവും വാർത്തകളിലെ താരം എന്നുറപ്പാണല്ലോ. അറവുശാലയിൽ നിന്നും വരുന്ന 'കോഴി വേസ്റ്റ് ' ഉപയോഗിച്ചാണ് ഷവർമ ഉണ്ടാക്കുന്നത് എന്ന് വരെ ആരേലും ഒക്കെ തട്ടി വിടാനും സാധ്യതയുണ്ട്.. മിക്കവാറും നാട്ടിലെ മൊത്തം ഷവർമ കടക്കാരും കുത്തു പാളയെടുക്കാനും സാധ്യതയുണ്ട്. പറഞ്ഞു വരുന്നത് ഇത്രയേ ള്ളൂ... മര്യാദകൾ പാലിക്കാതെ ഉണ്ടാക്ക്യാ.. അതിനി അമ്പലപ്പുഴ പാൽപായസമായാലും ഇത് തന്നെയാകും അവസ്ഥ.. എന്താണീ 'ഫുഡ് സേഫ്റ്റി മര്യാദ'കൾ?? അതിവിടെ പാലിക്കപ്പെടുന്നുണ്ടോ??

'ഫാം മുതൽ ഫോർക് വരെ'(Farm to fork ) ഭക്ഷണം സുരക്ഷിതമാക്കുക എന്നതാണ് ഭക്ഷ്യ സുരക്ഷയുടെ അടിസ്ഥാന മന്ത്രം അതൊരു 'സ്വച്ചിട്ടാൽ നിവരുന്ന' കുടയല്ല താനും. ഒരു ഭക്ഷണ സാധനം ഉണ്ടാക്കാനുള്ള അസംസ്‌കൃത വസ്തുക്കളുടെ ഉൽപ്പാദനം(manufacturing), വിതരണം (dustribution ), ശേഖരണം (storage ) തുടങ്ങി എല്ലാ ഘട്ടത്തിലും സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തിയാൽ മാത്രമേ ഒരു ഉപഭോക്താവിന് സുരക്ഷിതമായ ഭക്ഷണം (Safe food ) എത്തി എന്നുറപ്പാക്കാൻ കഴിയൂ.. ഈ പ്രോസസ് എന്ന് പറയുന്നത് ഒരു ചങ്ങല പോലെയാണ്. ഏതെങ്കിലും ഒരു കണ്ണി മുറിഞ്ഞു പോയാൽ തകരാവുന്നത്. ഏതൊരു ഭക്ഷണ സാധനത്തെ സംബന്ധിച്ചും അത് സൂക്ഷിക്കുന്ന താപനില പ്രധാനപ്പെട്ടതാണ്.ഫ്രോസൺ സാധനങ്ങൾ എല്ലാം തന്നെ -18C യിലും ശീതീകരിച്ചു ഉപയോഗിക്കുന്നവ 4C യിലും താഴെ ആയിരിക്കണം എന്നതാണ് നിയമം. നമ്മളാരെങ്കിലും സ്വന്തം ഫ്രിഡ്ജ് ലേ താപനില യെങ്കിലും നോക്കിയിട്ടുണ്ടാവുമോ...

നമ്മളിൽ എത്ര പേരുടെ refrigerator നാലിൽ താഴെ ഇരിക്കുന്നുണ്ടാവും? മിക്കവാറും പേരുടെ കാര്യത്തിൽ സംശയമാണ്. ഫുഡ്‌ സേഫ്റ്റിയേ സംബന്ധിച്ചു നാല് മുതൽ അറുപത്തി മൂന്നു വരെ (4-63C) എന്നത് Temperature Danger Zone എന്നാണ് അറിയപ്പെടുന്നത്. ചുരുക്കി പറഞ്ഞാൽ ഈ സോൺ ഇൽ ഭക്ഷ്യ സാധനങ്ങൾ , പ്രത്യേകിച്ചും എളുപ്പം ചീത്തയായി പോകാവുന്ന ഇറച്ചി, പാല് ഉലപ്പന്നങ്ങൾ എടുത്ത് വെച്ചാൽ എളുപ്പം കേടായി പോകും എന്ന് തീർച്ച. മറ്റൊന്നും കൊണ്ടല്ല, നമ്മുടെ ഭക്ഷണ സാധനങ്ങൾ നാശമാക്കുന്ന സൂക്ഷ്മ ജീവികൾ ഏറ്റവും നല്ല രീതിയിൽ പെരുകുന്നത് ഈ താപനിലയിലായാണ്. (പ്രത്യേകിച്ചും 20 മുതൽ 40 വരെ ). അത് പോലെ പ്രധാനപ്പെട്ടതാണ് കുക്കിംഗ്‌ temperature. ചിക്കനും ബീഫും എല്ലാം ഒരു 74 C വരെയെങ്കിലും വേവിക്കണം. അതിനായി ഒരു പ്രോബ് തെർമോ മീറ്റർ ഒക്കെ കരുതാം ഇനി മുതൽ.
ഇനി ഷവർമയിലേക്ക് തന്നെ വരാം. വിദേശ രാജ്യങ്ങളിലെ അനുഭവം വെച്ചാണ് പറയുന്നത്.ഇവിടെ മാർകറ്റിൽ കിട്ടുന്ന ഏറ്റവും വിലകൂടിയ ചിക്കൻ ഉൽപ്പന്നം എന്ന് പറയുന്നത് തൊലി കളഞ്ഞ ചിക്കൻ ബ്രസ്റ്റ് (Chicken Breast Skinless )ആണ്. പക്ഷെ ഷവർമ്മക്ക് ഉപയോഗിച്ചു കണ്ടിട്ടുള്ളത് തൊലിയോട് കൂടിയ ചിക്കനാണ്(പൊതുവെ, അപകടകാരികളായ സാൽമോനെല്ലാ, ഇ . കോളി തുടങ്ങിയ ബാക്റ്റീരിയ കളുടെ സാന്നിധ്യം ഈ ഉൽപ്പന്നങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ട് ). തലേ ദിവസം തന്നെ വേണ്ട മസാല കളെല്ലാം ചേർത്ത് (marination ) വയ്ക്കുന്ന പതിവുണ്ട്.

ഈ പ്രോസസ് നടക്കുന്നത് നിയന്ത്രിതമായ താപനിലയിലാണോ (4C യിൽ താഴെ )എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട് (നാട്ടിലെ കാര്യത്തിൽ വല്യ സംശയമാണ് ഇക്കാര്യത്തിൽ. മിക്കവാറും അന്തരീക്ഷ ഊഷ്മാവിൽ (Room temperature) തന്നെ ഇരിക്കാനാണ് സാധ്യത. അതിനു ശേഷം ആണ് 'shawrma cone ' ആക്കുന്നത്.. അതെ, ഈ കമ്പിൽ കോർക്കുന്ന പരിപാടി തന്നെ. പിന്നീട് ഉയർന്ന താപനിലയിൽ ഗ്രിൽ ചെയ്തെടുക്കുകയും വലിയൊരു കത്തി വെച്ചു ചെത്തിയെടുക്കുക എന്നതു മാണ് ഷവർമ നിർമാണത്തിന്റെ രീതി.പലപ്പോഴും വേണ്ട രീതിയിൽ വേവിച്ചെടുക്കാത്ത ഷവർമ പണി തരാൻ സാധ്യതയുണ്ട്. കത്തി വെച്ചു വലിയ രീതിയിൽ മുറിച്ചെടുക്കുമ്പോൾ 'core ' നല്ല രീതിയിൽ വേവാതെ ഇരിക്കാനുള്ള സാധ്യതയുമുണ്ട്.

അത് പോലെ തന്നെ ബാക്കിയാവുന്ന ഷവർമ ഫ്രിഡ്ജ് ലേക്ക് കയറ്റി വെച്ച് അടുത്ത ദിവസം ഉപയോഗിക്കുന്ന രീതിയും കണ്ടു വരുന്നു. ഇതിനു പകരം ആ കോണിൽ ഉള്ള ത് അത്രയും ഗ്രിൽ ചെയ്ത് ഫ്രിഡ്ജ് ഇൽ വെച്ചു ഉപയോഗിക്കുന്നതാവും അഭികാമ്യം. അത് പോലെ ചെത്തിയെടുക്കുന്ന ഷവർമ ഒരു 'സെക്കണ്ടറി കൂക്കിംഗ്' നു വിധേയമാക്കുന്നത് റിസ്ക് കുറയ്ക്കും. ഈയവസരത്തിൽ 74 C എന്ന താപനില ഉറപ്പാക്കുകയും ചെയ്യാം.അത് പോലെ തന്നെ പ്രധാനമാണ് ഷവർമക്ക് ഉപയോഗിക്കുന്ന ബ്രെഡ്‌, mayonase തുടങ്ങിയവരുടെ സ്റ്റോറേജ് ഉം.

പോരാത്തതിന് ഷവർമ ചെത്തുന്ന കത്തി അണു വിമുക്തമാണെന്നും ഉറപ്പാക്കേണ്ടതുണ്ട്. അത് പോലെ തന്നെ ജീവനക്കാരുടെ വ്യക്തി ശുചിത്വവും പ്രധാനപ്പെട്ടതാണ്. കൊറോണക്കാലത്തെ 'കൈകഴുകൽ'പരിപാടിയിൽ നിന്നെല്ലാം ആളുകൾ പതുക്കെ പിറകോട്ടു പോകുന്ന കാഴ്ചയാണ് ലോകമാകമാനം.കേരളത്തിലെ , നിലവിലെ രീതിയനുസരിച്ചു ഇത്തരം മാനദണ്ഡങ്ങളെല്ലാം പാലിക്കാനുള്ള സാധ്യത തുലോം കുറവാണ് താനും. ഇക്കാര്യത്തിൽ ഭക്ഷ്യ സുരക്ഷാ ഡിപ്പാർട്മെന്റ് കുറച്ച് കൂടെ ഉയർന്നു പ്രവർത്തിക്കേണ്ടതുണ്ട്. ഭക്ഷ്യ സാധനങ്ങളുടെ ഉൽപ്പാദനവും വിതരണവുമായി ബന്ധപ്പെട്ട് നിൽക്കുന്ന മുഴുവൻ ജീവനക്കാർക്കും ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണത്തിന്റെ പ്രാഥമിക ക്ളാസുകൾ (Food Safety Awareness Course. Haccp-level -1) നൽകിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.പൊതു ജനങ്ങൾക്കും ഇത്തരം ബോധവൽക്കരണ ക്ളാസുകൾ നൽകുന്നത് നല്ലതായിരിക്കും.

 

 

അവരാണല്ലോ ഉപഭോക്താക്കൾ.അത് പോലെ തന്നെ മാസത്തിൽ ഒരിക്കലെങ്കിലും ഭക്ഷ്യ സുരക്ഷാ മാനന്ദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനായി നിരീക്ഷണം നടത്തുകയും വീഴ്ച വരുത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം.ജില്ലയിൽ ഒന്ന് എന്ന രീതിയിലെങ്കിലും ഭക്ഷ്യയോൽപ്പന്നങ്ങൾ പരിശോധിക്കാവുന്ന ലബോറട്ടറി സംവിധാനങ്ങൾ ഉണ്ടാവുകയും സാമ്പിളുകൾ അയക്കാനുള്ള സംവിധാനം ഉണ്ടാവുകയും വേണം. അത് പോലെ തന്നെ നാട്ടിലെ സാഹചര്യത്തിൽ പലപ്പോഴും ഉണ്ടാകുന്ന അവസ്ഥയാണ് ദീർഘ നേരം നീണ്ടു നിൽക്കുന്ന 'കറന്റ് പോകൽ'. പലപ്പോഴും കടക്കാരെല്ലാം തന്നെ ഇതൊരു വലിയ 'എസ്ക്യൂസ്‌' ആയി എടുക്കുന്നത് കണ്ടിട്ടുണ്ട്. മിനിമം റീഫ്രിജരേറ്റർ പ്രവർത്തിക്കാവുന്ന രീതിയിൽ ജനരേറ്റർ സംവിധാനങ്ങൾ ഉണ്ട് എന്നത് ഉറപ്പ് വരുതെണ്ടി വരും.

നേരത്തെ പറഞ്ഞ പോലെ ഇതൊന്നും സ്വുച്ചിട്ടാൽ നിവരുന്ന കുടയല്ല...ഒരു ദിവസം കൊണ്ടു നേടിയെടുക്കാവുന്നതുമാകില്ല.ഈ രംഗത്ത് നിലനിൽക്കുന്ന രീതികൾ മാറാതെ തരമില്ല... ഏതെങ്കിലും ഒരു ഷവർമയെയോ അതുണ്ടാക്കുകയും വിൽക്കുകയും ചെയ്ത സ്ഥാപനത്തെയോ പഴിച്ചിട്ട് മാത്രം കാര്യവുമില്ല...കതിരിന്മേൽ വളം വെക്കുന്നതിലല്ലല്ലോ കാര്യം.ഭക്ഷണസാധനങ്ങളുടെ ഉൽപ്പാദനവും വിതരണവുമായി ബന്ധപ്പെട്ട മേഖല വലിയൊരു വളർച്ചയുടെ പാതയിലാണ്. മലയാളികളുടെ ഭക്ഷണ രീതി വലിയ രീതിയിൽ മാറ്റത്തിന് വിധേയമായിട്ടുണ്ട്.. 'പുറത്തു' പോയി കഴിച്ചു അകത്തു വന്നു കിടന്നുറങ്ങുന്ന രീതിയിലേക്ക് നമ്മുടെ മധ്യവർഗ്ഗ സമൂഹമെങ്കിലും മാറിയിട്ടുണ്ട്.ഈയവസരത്തിൽ ഉപഭോക്താവിന്റെയും വ്യവസായത്തിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഭരണകൂടം കൃത്യമായി ഇടപെടേണ്ടതുണ്ട്. ഭരണകൂടത്തിനു ബാധ്യതയുണ്ട്.നമ്മുടെ 'ഭക്ഷ്യസുരക്ഷ' കൂടുതൽ സുതാര്യവും കാര്യക്ഷമാവുമാകട്ടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (6 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (6 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (6 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (6 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (7 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (7 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (7 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (7 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (7 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (7 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (8 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (8 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (8 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (8 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (8 hours ago)

Malayali Vartha Recommends