തെക്ക് ആൻഡമാൻ കടലിൽ മണിക്കൂറിൽ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2022 മെയ് 3 : തെക്ക് ആൻഡമാൻ കടലിൽ മണിക്കൂറിൽ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
2022 മെയ് 4 : ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക് - കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
2022 മെയ് 5 : ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക് -കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 -55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
2022 മെയ് 6 : ആൻഡമാൻ കടലിലും മധ്യ - കിഴക്ക്, തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള മേഖലകളിലും മണിക്കൂറിൽ 50 - 60 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 70 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
2022 മെയ് 7 : വടക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള മധ്യ- കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 60-70 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 80 കിലോമീറ്റര്‍ വേഗത്തിലും, കൂടാതെ ആൻഡമാൻ കടലിൽ 50 - 60 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 70 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽപ്പറഞ്ഞ പ്രദേശങ്ങളിലും തിയ്യതികളിലും മല്‍സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
https://www.facebook.com/Malayalivartha

























