ഞങ്ങള്‍ ഏതാനും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു. എന്നാല്‍ അതിന്റെ വേറൊരു ഫോര്‍മാറ്റാണ് അവര്‍ ചെയ്തത്. രാജി ഒന്നിനും ഉത്തരമല്ല. എന്നാല്‍ രാജി വയ്ക്കുന്നതില്‍ ഒരു സന്ദേശമുണ്ട്. തീരുമാനം തെറ്റായതിനെതിരേ പ്രതിഷേധിക്കുന്നു.. അമ്മയുടെ ആഭ്യന്തര പരാതിപരിഹാര സെല്ലില്‍ നിന്ന് രാജിവെച്ചതില്‍ പ്രതികരണവുമായി നടി കുക്കു പരമേശ്വരന്‍

വിജയ് ബാബുവിനെതിരായ ലൈംഗിക പീഡനപരാതിയില്‍ താരസംഘടനയായ അമ്മയില്‍ ഭിന്നത രൂക്ഷമാകുകയാണ്. മാല പാർവ്വതിയ്ക്ക് പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു;
ഇപ്പോഴിതാ അമ്മയുടെ ആഭ്യന്തര പരാതിപരിഹാര സെല്ലില്‍ നിന്ന് രാജിവെച്ചതില്‍ പ്രതികരണവുമായി നടി കുക്കു പരമേശ്വരന്‍ രംഗത്തെത്തിയിരിക്കുകയാണ്. വിജയ് ബാബുവിനെതിരായ നടിയുടെ പരാതിയില്‍ താരസംഘടന ആഭ്യന്തര പരാതിപരിഹാര സെല്ലിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചില്ലെന്നതില്‍ പ്രതിഷേധിച്ച് കുക്കു പരമേശ്വരന്‍, ശ്വേത മേനോന്‍ എന്നിവരാണ് രാജി വച്ചത്.
അമ്മയ്ക്ക് ഇതിലും ഭംഗിയായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അമ്മയുടെ തീരുമാനം ഇങ്ങനെ ആവരുതെന്ന് അറിയിക്കാനായിരുന്നു രാജിയെന്നും കുക്കു പരമേശ്വന്‍ പറഞ്ഞു. ഇന്റേണല്‍ കമ്മിറ്റിയില്‍ ഒരു മാസമേ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളു. ഞങ്ങള്‍ ഏതാനും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു. എന്നാല്‍ അതിന്റെ വേറൊരു ഫോര്‍മാറ്റാണ് അവര്‍ ചെയ്തത്. രാജി ഒന്നിനും ഉത്തരമല്ല. എന്നാല്‍ രാജി വയ്ക്കുന്നതില്‍ ഒരു സന്ദേശമുണ്ട്. തീരുമാനം തെറ്റായതിനെതിരേ പ്രതിഷേധിക്കുന്നു എന്നതാണ് സന്ദേശം. അമ്മയില്‍ എനിക്ക് പൂര്‍ണമായും വിശ്വാസമുണ്ട്.
നേതൃത്വത്തില്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും അമ്മയ്ക്ക് ഇതിലും ഭംഗിയായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും എന്ന് എനിക്കറിയാം. പക്ഷേ അമ്മയുടെ തീരുമാനം ഇങ്ങനെ ആവരുതെന്ന് അറിയിക്കാനായിരുന്നു രാജി. ഞങ്ങളുടെ ഐസി കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഇസി (എക്‌സിക്യൂട്ടീവ് കമ്മിറ്റി) യ്ക്ക് സ്വകരിക്കാന്‍ കഴിഞ്ഞില്ല. അതാണ് രാജിയ്ക്ക് കാരണം- കുക്കു പരമേശ്വരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























