മരണശേഷം ആരെയും ബുദ്ധിമുട്ടിക്കരുത്... ആത്മഹത്യ കുറിപ്പിൽ പറഞ്ഞതുപോലെ വാക്ക് പാലിച്ച് സുകുമാരന്‍ നായരും കുടുംബവും... പോലീസ് പരിശോധനയ്‌ക്കിടയിൽ കത്തിനൊപ്പം കണ്ടെത്തിയത്...

ശാസ്തമംഗലത്തെ പണിക്കേഴ്‌സ് ലെയ്‌നിലെ മൂന്നംഗ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. സുകുമാരന്‍ നായര്‍ (65), ഭാര്യ ആനന്ദവല്ലി (60), മകന്‍ സനത് (40) എന്നിവരാണ് മരിച്ചത്. ഇവരെ വീട്ടിനുള്ളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്ന് രാവിലെ പോലീസ് പരിശോധനകൾക്ക് ശേഷം ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു.
ഇന്നലെ വൈകിട്ടാണ് സംഭവം പുറത്തറിയുന്നത്. ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് ഈ മാസം ഒന്നാം തീയതി മ്യൂസിയം പൊലീസിന് വീട്ടുകാര്‍ കത്തയിച്ചിരുന്നതായി പോലീസ് പറഞ്ഞു. കത്ത് വൈകിട്ട് ഏഴുമണിയോടെ കിട്ടിയതനുസരിച്ചു മ്യൂസിയം പൊലീസ് വീട്ടിലെത്തിയപ്പോഴാണു മൂവരും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഫാനില്‍ കയറിട്ടാണ് തൂങ്ങിയത്. മൂന്നു മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങള്‍ കണ്ടത്. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്നും ബന്ധുക്കളെ വിവരമറിയിക്കണമെന്നും മരണനാനന്തര ചടങ്ങുകള്‍ക്കായുള്ള പണം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും കത്തിലുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. ഒരു ബന്ധുവിന്റെ ഫോണ്‍ നമ്പറുമുണ്ടായിരുന്നു. പൊലിസ് ഈ നമ്പറില്‍ ബന്ധപ്പെട്ടിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം കത്തില്‍ സൂചിപ്പിച്ചിട്ടില്ല. വീട്ടില്‍ നിന്ന് ഒരു കത്തു കൂടി കണ്ടെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ പൊലിസ് വെളിപ്പെടുത്തിയിട്ടില്ല. ഈ കത്തിനൊപ്പം ഇവരുടെ ശവസംസ്കാര ചടങ്ങുകൾക്കായി നീക്കിവച്ച പണവും പോലീസ് കണ്ടെടുത്തു.


https://www.facebook.com/Malayalivartha

























