Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

'അയ്യേ നിനക്ക് നാണം ഇല്ലെ ഈ ഡെലിവറി ജോലി ചെയ്യാൻ അതും പാതിരാത്രി നിന്നെ കുറിച്ച് മറ്റുള്ളവർ എന്താ വിചാരിക്ക നീ ഒരു വൃത്തികെട്ട പെണ്ണ് ആണ് എന്ന് കരുതും. ഇത്ര പഠിച്ചിട്ട് നിനക്ക് നാണം ആകുന്നില്ലേ ഈ ഡെലിവറി ഗേൾ ആയി ജോലി ചെയ്യാൻ...' വൈറലായി കുറിപ്പ്

03 MAY 2022 04:35 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!

അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് പെൺകുട്ടികൾ വരുമ്പോൾ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരും. പലപ്പോഴും തഴയപ്പെടും. എന്നാൽ ഇന്ന് നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്ന നിരവധി സ്ത്രീകൾ നമ്മുക്ക് ചുറ്റുമുണ്ട്. ആയതിനാൽ തന്നെ സ്ത്രീകളോട് രാത്രിയിലെ ജോലിയ്ക്ക് എന്തിന് പോകുന്നു എന്ന് ചോദിക്കുന്നവരും കൂടുതൽ തന്നെ. രാത്രിയിൽ സ്ത്രീകൾ പുറത്തിറങ്ങരുത്, പുറത്ത് പോവുകയാണെങ്കിൽ ഒരു ഷോൾ ഇടണം, ഏഴ് മണിക്ക് മുമ്പ് വീട്ടിൽ കയറണം ഇങ്ങനെ പറയുന്നവർ ഇന്നുമുണ്ട്. എന്നാൽ ഇത്തരക്കാർക്ക് മറുപടി നൽകുന്ന ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

അതായത് എന്ത് പ്രതിസന്ധിയും തരണം ചെയ്ത് ധെെര്യമായി മുന്നോട്ട് പോകണമെന്ന് തുറന്ന് പറയുകയാണ് നില ചന്ദന എന്ന സ്വി​​ഗി ഡെലിവറി ​ഗേൾ. എവിടെയും പെൺകുട്ടികൾ തന്റേടം കണ്ടെത്തുകയാണ് വേണ്ടതെന്നും ബാംഗ്ലൂക്കാരിയായ നില ചൂണ്ടിക്കാട്ടുകയാണ്.


പോസ്റ്റിന്റെ പൂർണ്ണരൂപം....

Hii... എന്റെ പേര് നില ചന്ദന. ഞാൻ ബാംഗ്ലൂർ ആണ്. എന്റെ ജോലി കാലത്ത് 10am to 8pm വരെ accountant. അതിനു ശേഷം 8pm മുതൽ രാത്രി 12 മണിവരെ ഞാൻ Swiggy delivery girl ആണ്. എന്റെ വിദ്യാഭ്യാസം Post graduation ആണ്. ഞാൻ വിവാഹിത ആണ് ഭർത്താവ് ഒരു ഡ്രൈവർ ആണ്. ഇവിടെ ഈ പോസ്റ്റ്‌ ഇടുന്നത് എനിക്ക് തോന്നിയ ഒരു കാര്യം പറയാൻ ആണ് ഇതു അംഗീകരിക്കുമോ എന്ന് എനിക്ക് അറിയില്ല. അയ്യേ നിനക്ക് നാണം ഇല്ലെ ഈ ഡെലിവറി ജോലി ചെയ്യാൻ അതും പാതിരാത്രി നിന്നെ കുറിച്ച് മറ്റുള്ളവർ എന്താ വിചാരിക്ക നീ ഒരു വൃത്തികെട്ട പെണ്ണ് ആണ് എന്ന് കരുതും. ഇത്ര പഠിച്ചിട്ട് നിനക്ക് നാണം ആകുന്നില്ലേ ഈ ഡെലിവറി ഗേൾ ആയി ജോലി ചെയ്യാൻ.

ഇതു എന്നോട് ഒരു ആൾ പറഞ്ഞത് ആണ്. എനിക്ക് ഒരുപാട് സാമ്പത്തിക പ്രശ്നം ഉണ്ട് അത് കൊണ്ട് ആത്മഹത്യ ചെയ്യാനോ അല്ലെങ്കിൽ വേശ്യവൃത്തി ചെയ്തു കാശു ഉണ്ടാകാനോ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ കുറിച്ച് മറ്റുള്ളവർ എന്താ വിചാരിക്കും എന്ന് ചിന്തിച്ചു എന്റെ ജീവിത രീതികളെ മാറ്റി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. ഈ പറയുന്നവർ ആരും എനിക്ക് ഉള്ള പ്രശ്നങ്ങൾ തീർക്കാനും വരില്ല. പാതിരാത്രി ആയാലും ആത്മ ധൈര്യം കൈവിടാതെ ജോലി ചെയ്യാൻ ഞാൻ തയ്യാറാണ് അത് കൊണ്ട് ആണ് ഞാൻ Swiggy delivery girl ആയി ജോലി ചെയ്യുന്നത്. നമ്മുടെ കേരളത്തിൽ സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികളെ പുറത്തു കണ്ടാൽ തന്നെ പലരീതിയിൽ വിലയിരുത്തുന്നവർ ഉണ്ട്.

എന്നാൽ അതെ കേരളത്തിലെ ആളുകൾ ബാംഗ്ലൂർ ഒരുപാട് ഉണ്ട് അവർ food order ചെയ്തു ഞാൻ delivery ചെയ്യുമ്പോൾ എന്നെ അഭിനന്ദികുന്നു. എന്താ കേരളത്തിൽ മാത്രം ഇങ്ങനെ ചെയ്യാത്തത് പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം ഇല്ലെ? ഉണ്ട് പക്ഷെ ഭയം അത് കേരളത്തിൽ മാത്രം അല്ല എല്ലാ നാട്ടിലും ഉണ്ട്. ഒരു കാര്യം അറിയാമോ ഞാൻ രാത്രി ഓരോ ഓർഡർ എടുക്കാൻ ചെല്ലുമ്പോൾ അവിടെ പല നാട്ടിലെ ഡെലിവറി ജോബ് ചെയ്യുന്ന boys ഉണ്ടാകും എന്നാൽ ഞാൻ ചെന്നാൽ അവർ എല്ലാവരും ആദ്യം എന്റെ ഓർഡർ കൊടുത്തു. പറഞ്ഞു അയക്കു അത് ഒരുപെൺകുട്ടി ആണ് എന്ന് ആ ഹോട്ടലിലെ ആളുകളോട് പറയും. എന്നിട്ട് എന്നെ ആദ്യം അവിടെ നിന്ന് safe ആയി പറഞ്ഞു വിടും. ചില location ചെല്ലുമ്പോൾ എനിക്ക് വഴി അറിയില്ല ആ വഴി വരുന്ന ഡെലിവറി boys ആരോട് എങ്കിലും ഞാൻ വഴി ചോദിക്കും ചിലർ അവരുടെ ഓർഡർ ഉണ്ട് എങ്കിലും എന്റെ ഓർഡർ കൊണ്ട് പോകാനുള്ള വഴി വരെ എനിക്ക് വഴികാട്ടി വരും.

അത് പോലെ തന്നെ ആണ് ഇവിടെ ഉള്ള ആളുകളും രാത്രി ആയത് കൊണ്ട് ജോലി ഡെലിവറി ആയത് കൊണ്ടും ഒരു വൃത്തികെട്ട രീതിയിൽ ആരും ഇതുവരെ എന്നോട് പെരുമാറിയിട്ടില്ല എല്ലാവർക്കും ഞാൻ മലയാളി ആണ് എന്ന് പറയുമ്പോൾ വല്ലാത്ത അത്ഭുതം ആണ്. എന്നാൽ ഡെലിവറി ചെയ്യുന്ന വരെ വളരെ പുച്ഛത്തോടെ കാണുന്ന മലയാളികളുടെ ഒരു വീഡിയോ ഞാൻ കണ്ടു ശരിക്കും എനിക്ക് ആ ആൾകാരോട് പുച്ഛം ആണ് തോന്നിയത്. എല്ലാ ജോലിക്കും അതിന്റെതായ അന്തസ് ഉണ്ട് ഡെലിവറി ജോലിക്ക് വിദ്യാഭ്യാസം ഒരു പ്രശ്നം അല്ല അത് ചെയാൻ ഉള്ള മനസ്സ് ആണ് വേണ്ടത്....

പിന്നെ ഇവിടെയും ചില കൂതറകൾ ഉണ്ട് അവരുടെ ഫ്ലാറ്റിൽ ചെല്ലുമ്പോൾ 18 നില ആണ് എങ്കിലും സ്റ്റപ് വഴി മാത്രം കയറി ഡെലിവറി ചെയ്യണം ലിഫ്റ്റ് ഉപയോഗിക്കാൻ അവിടെ താമസിക്കുന്നവർക്ക് മാത്രം അനുവാദം ഉള്ളു ... അപ്പോൾ ശരിക്കും വയ്യാതെ ആകും ഇത്രക്കും പടികൾ കയറി അവിടെ ചെല്ലുമ്പോൾ പട്ടിയേക്കാൾ നന്നായി ഞാൻ കിതാകുന്നുണ്ടാകും. ചില ആൾകാർ tip തരും hooo അത് കിട്ടുമ്പോൾ വലിയ സന്തോഷം ആണ്... ജോലി ചെയ്തു അതിൽ extra എമൗണ്ട് വരുമ്പോൾ ഒരു സന്തോഷം. പിന്നെ ഒരു പേടി അത് എന്റെ ഭർത്താവിന്റെ അമ്മക്ക് ആണ് അത് എന്നോട് വിശ്വാസം ഇല്ലാത്തത് കൊണ്ട് അല്ലാട്ടോ രാത്രി വണ്ടി ഓടിക്കുമ്പോൾ എതിരെ വരുന്നവർ ശ്രെദ്ധിച്ചില്ല എങ്കിലോ എന്ന ഭയം ആണ് പുള്ളി കാരിക്ക് ആളൊരു തനി നാട്ടിൻ പുറത്തുകാരി ആണ് എന്നാലും ഈ പേടി ഒരു അമ്മആയത് കൊണ്ട് ഉള്ളത് ആണ് കേട്ടോ ...

 

നമ്മൾ ഭയന്ന് ജീവിച്ചാൽ തോറ്റു പോകും ആത്മഹത്യ ചെയ്തു എല്ലാം അവസാനിപ്പിക്കാൻ തോന്നും തെറ്റായ വഴി തിരഞ്ഞു എടുക്കും.... അങ്ങനെ ഒരിക്കലും ഒരാൾക്കും ഉണ്ടാകരുത് സ്വയം നമ്മളിൽ ഉണ്ടാകുന്ന ധൈര്യം വിശ്വാസം ആണ് നമ്മൾക്ക് ജീവിക്കാൻ ആത്മ ബലം നൽകുന്നത് തോറ്റുപോകരുത് ആരും ഈ കുറിപ്പ് ആർകെങ്കിലും ഒരു ഉപകാരം ആയാൽ വളരെ സന്തോഷം....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (6 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (6 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (6 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (6 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (6 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (6 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (7 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (7 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (7 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (7 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (8 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (8 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (8 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (8 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (8 hours ago)

Malayali Vartha Recommends