Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

വടിയെടുത്ത് പിണറായി; സുധേഷ് കുമാറിന്റെ തൊപ്പി തെറിക്കും... കലിതുള്ളി പി. ശശിയും... ജയിൽ ഡിജിപി ജയിലിലേക്ക്! മേധാവി നടത്തിയത് വൻ കൊള്ള....

03 MAY 2022 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!

പോലീസിനെതിരെ വ്യാപക പരാതി പാർട്ടി സമ്മേളനങ്ങളിൽ ഉയർന്നതോടെ, പാർട്ടി കോൺഗ്രസിന് ശേഷം ഒരു വൻ അഴിച്ചുപണി കേരളം പ്രതീക്ഷിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനെ മാറ്റി പ്രവർത്തന പരിചയമുള്ള പി. ശശി എത്തിയതോടെ ഏത് നിമിഷവും മാറ്റം പ്രതീക്ഷിച്ചിരുന്നു. പോലീസ് കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കൈകാര്യം ചെയ്യുന്നത് പൊളിറ്റിക്കൽ സെക്രട്ടറിയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപാണ് പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തിയത്. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പി. ശശി. വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറിനെ ജയിൽ ഡിജിപിയായി നിമയിച്ച് തന്നെയാണ് നീങ്ങിയത്.

എന്നാൽ അതിന് പിന്നാലെ തന്നെ സുധേഷ് കുമാറിന് ശനി ദശ തന്നെ എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അതായത് ആഭ്യന്തര വകുപ്പ് തന്നെ സുധേഷ് കുമാറിനെതിരെ തിരിയുകയാണ്. വിജിലൻസ് മേധാവിയായി നിന്നിരുന്ന അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഡിജിപി സുധേഷ് കുമാറിനെതിരെ അന്വേഷണത്തിനൊരുങ്ങിയിരിക്കുകയാണ് ആഭ്യന്തരവകുപ്പ്.

അധികാര ദുർവിനിയോഗം നടത്തി ലക്ഷങ്ങൾ സമ്പാദിച്ച പരാതിയിലാണ് അന്വേഷണം നടത്താനൊരുങ്ങുന്നത്. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് സ്വർണം വാങ്ങി പണം നൽകിയില്ലെന്നും ഗതാഗത കമ്മിഷണറായിരിക്കെ വൻതുക കൈക്കൂലി വാങ്ങിയെന്നതും ഉൾപ്പെടെ ഒട്ടേറെ പരാതികളാണ് ആഭ്യന്തര സെക്രട്ടറിക്ക് ലഭിച്ചിട്ടുള്ളത്.

വിജിലൻസ് ഡയറക്ടറായിരുന്ന സുദേഷ് കുമാറിനെ ജയിൽ മേധാവി സ്ഥാനത്തേക്ക് മാറ്റിയത് ഒരാഴ്ച മുൻപാണ്. സുധേഷിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ അന്വേഷണം തുടങ്ങുന്നതിന് മുന്നോടിയാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നുള്ള മാറ്റം. അധികാര ദുർവിനിയോഗത്തിന്റെയും അനധികൃത സമ്പാദ്യത്തിന്റെയും പരാതികളാണ് ആഭ്യന്തരവകുപ്പിന് ലഭിച്ചിരിക്കുന്നത്.

അതിൽ കുടുങ്ങുന്നത് സ്വർണ്ണത്തിലായിരിക്കും. തലസ്‌ഥാനത്തെ പ്രമുഖ ജൂവലറിയിൽനിന്ന്‌ ഏഴു പവന്റെ സ്വർണമാല വാങ്ങിയ ശേഷം അധികാരപദവി ദുരുപയോഗിച്ച്‌ 95 ശതമാനം കിഴിവു നേടിയെന്ന പരാതിയിലാണ് ഐ.പി.എസ്‌ ഉന്നതനെതിരേ അന്വേഷണത്തിന്‌ ആഭ്യന്തര വകുപ്പ്‌ സർക്കാരിനു ശിപാർശ നൽകിയിരിക്കുന്നത്. ഇതു സംബഡിച്ച്‌ റിപ്പോർട്ട്‌ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ചു തെളിവ്‌ നൽകാൻ പരാതിക്കാരൻ തയാറാണെന്നു അറിയിച്ച സാഹചര്യത്തിലാണ്‌ ഈ അസാധാരണ നീക്കം. പോലീസ്‌ ഉന്നത തലത്തിൽ അടുത്തിടെ നടത്തിയ അഴിച്ചു പണിയിൽ ഉന്നതനെ നിർണായക തസ്‌തികയിൽ നിന്നു നീക്കം ചെയ്‌തിരുന്നു. ആരോപണത്തെക്കുറിച്ച്‌ അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ നിയോഗിക്കുമെന്നാണു സൂചന.

ഉചിതമായ അന്വേഷണത്തിന്‌ അനുയോജ്യമായ അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ ശിപാർശ സർക്കാർ ഗൗരവത്തോടെ എടുത്തിരിക്കുകയാണ്‌. ഐ.ജി: അനൂപ്‌ കുരുവിള ജോണിന്‌ അന്വേഷണച്ചുമതല നൽകിയേക്കും എന്ന സൂചനയുണ്ട്. പ്രാഥമികാന്വേഷണത്തിൽ കഴമ്പുണ്ടെന്നു കണ്ടാൽ കേസ്‌ രജിസ്‌റ്റർ ചെയ്യും. അങ്ങനെയെങ്കിൽ ആരോപണവിധേയനായ ഉന്നതൻ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരും.

മുഖ്യമന്ത്രി ഈ മാസം 10ന്‌ അമേരിക്കയിൽ നിന്നു കേരളത്തിലെത്തിയ ശേഷം ഈ ഫയലിൽ തീരൂമാനമുണ്ടാകുമെന്നാണ്‌ അറിയാൻ കഴിയുന്നത്. തിരുവനന്തപുരത്തെ ജൂവലറിയിൽ എത്തി ഡിസ്‌കൗണ്ട്‌ ലഭിക്കാൻ ജീവനക്കാരെയും മാനേജരെയും ഐ.പി.എസ്‌. ഉദ്യോഗസ്‌ഥൻ ഭീഷണിപ്പെടുത്തിയോടെയാണു പ്രശ്‌നം വഷളയാതെന്നു പരാതിയിൽ വ്യക്‌തമാക്കുന്നു.

തിരുവനന്തപുരത്തെ പ്രമുഖ ജ്വലറിയിൽ മകൾക്കൊപ്പം എത്തിയ സുധേഷ് കുമാർ ഏഴു പവന്റെ മാല തെരഞ്ഞെടുത്ത ശേഷം ഡിസ്‌കൗണ്ട്‌ ആവശ്യപ്പെട്ടു. ജനറൽ മാനേജരോട്‌ ചോദിച്ച ശേഷം ജീവനക്കാർ 5% തുക കുറച്ചു നൽകാൻ തയാറായി. എന്നാൽ 95% കിഴിവിൽ പോലീസ്‌ ഉന്നതൻ ഉറച്ചു നിന്നു. പിന്നീട്‌ 50% കിഴിവു നൽകാൻ ജൂവലറി തയാറായി. എന്നാൽ, താൽപര്യമില്ലെന്ന്‌ അറിയിച്ച്‌ മടങ്ങിയ അദേഹം പിറ്റേന്നു ജൂവലറിയിലെത്തി ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചതിനെത്തുടർന്ന്‌ ഉടമ 95% ഡിസ്‌കൗണ്ടിൽ മാല കൊടുത്തു.

ഇൻവോയിസിൽ ഈ ഡിസ്‌കൗണ്ടിന്റെ കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ചൈനയിലേക്കു കുടുംബമായി വിനോദയാത്ര പോകാൻ പ്രവാസി വ്യവസായി പണം ചെലവഴിച്ചതിനെക്കുറിച്ചും പരാതിയിൽ ആരോപണമുണ്ട്‌. യാത്രയ്‌ക്കു ചെലവായത്‌ 15 ലക്ഷം രൂപയാണെന്നും അന്വേഷണം നടത്തിയാൽ ഇതിന്റെ തെളിവുകൾ നൽകാൻ തയാറാണെന്നും പ്രാഥമികാന്വേഷണം നടത്തിയ ഉദ്യോഗസ്‌ഥരെ പരാതിക്കാരൻ അറിയിച്ചിട്ടുണ്ട്‌.

2016 ഒക്ടോബർ 28ന് കുടുംബസമേതം ചൈന സന്ദർശിച്ചു. യാത്രാച്ചെലവായ 15 ലക്ഷത്തിലേറെ രൂപ സ്പോൺസർ ചെയ്തത് കോഴിക്കോടുകാരനായ ഖത്തറിലെ വ്യവസായിയായിരുന്നു. മറ്റു വിലപിടിച്ച പാരിതോഷികങ്ങളും വ്യവസായിയിൽ നിന്ന് വാങ്ങി. ബിസിനസുകാരുടെ കയ്യിൽ നിന്ന് പണം വാങ്ങി സർക്കാർ അനുമതിയില്ലാതെ ആറ് തവണ വിദേശ രാജ്യങ്ങൾ സന്ദർശിച്ചു.

ഗതാഗതകമ്മിഷണറായിരിക്കെ നിയമനത്തിലും സ്ഥലംമാറ്റത്തിലും ഇടപെട്ട് ഇടനിലക്കാർ വഴി ലക്ഷങ്ങൾ കോഴ വാങ്ങി, വിദേശത്തുള്ള മകന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. പരാതികളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ ശുപാർശ. പരാതിയിൽ മുഖ്യമന്ത്രിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് ആഭ്യന്തരവകുപ്പ്. ഇതുകൂടാതെ നിരവധി ആരോപണങ്ങൾ വേറെയും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് അച്ചടക്ക നടപടി എന്തായാലും നേരിടേണ്ടി വരും എന്നുള്ളത് ഉറപ്പാണ്.

ലോക്‌നാഥ് ബഹ്‌റയ്ക്ക് ശേഷം ആര് നല്ല പോലീസ് മേധാവിയാകുമെന്ന് കേരളം ഏറെ ചർച്ച ചെയ്തതാണ്. സർക്കാരിനൊപ്പം നിന്ന് പ്രവർത്തിക്കുന്ന ഒരു ഡിജിപിയെ പാർട്ടിക്കും സർക്കാരിനും ആവശ്യമായിരുന്നു. അതിൽ ലോക്‌നാഥ് ബഹ്‌റ നന്നായി വിജയിച്ചിരുന്നു. ബഹ്‌റ വിരമിച്ചപ്പോൾ പകരം ആര് എന്ന ചോദ്യം വന്നിരുന്നു. ടോമിൻ തച്ചങ്കരിയും സുധേഷ് കുമാറും ആകുമെന്ന് കരുതിയെങ്കിലും നറുക്ക് വീണത് അനിൽ കാന്തിനാണ്.

പോലീസ് മേധാവിയായ അനിൽകാന്ത് അക്ഷരാർത്ഥത്തിൽ മുഖ്യമന്ത്രിയുടെ മനസ് കീഴടക്കുകയായിരുന്നു. ഇപ്പോഴിതാ രണ്ട് വർഷം കൂടി അനിൽകാന്തിന് കാലാവധി നീട്ടി നൽകിയിരിക്കുകയാണ്. അപ്രതീക്ഷിതമായിരുന്നു സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് സ്ഥാനത്തുടർച്ച. ഡിജിപി റാങ്കിലുള്ള 2 ഉന്നത ഉദ്യോഗസ്ഥർ പൊലീസ് മേധാവിയുടെ കസേര ലക്ഷ്യമിട്ടു നടത്തിയ ചേരിപ്പോരാണു ജനുവരിയിൽ നൽകേണ്ട ഉത്തരവ് 2 മാസം മുൻപേ ഇറക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത്. സുപ്രീംകോടതി വിധിയും അനുകൂല ഘടകമായി.

സുധേഷ് കുമാർ മലയാളിയല്ല. അദ്ദേഹത്തിന് കേരളത്തിൻറെ സാഹചര്യങ്ങൾക്കൊത്ത് പ്രവർത്തിക്കാൻ കഴിയില്ലെന്ന ചിന്ത ഇപ്പോഴേ ഭരണകർത്താക്കൾക്കുണ്ട്. മാത്രവുമല്ല സുധേഷ് കുമാറിൻറെ മകൾ തല്ലിയ ഡ്രൈവർ പോലീസ് അസോസിയേഷനിൽ അംഗമാണ്. പോലീസിലെ ദാസ്യവൃത്തിക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന പാർട്ടിയാണ് സി പി എം.

അങ്ങനെയുള്ള ഒരു പാർട്ടി മുതലാളിത്ത മുഖമുള്ള ഒരു കുടുംബത്തിലെ നാഥനെ സംസ്ഥാന പോലീസ് വേധാവിയാക്കിയാക്കിയാൽ അത് സിപിഎമ്മിന് നാണക്കേടായി തീരും.ഇതിനെല്ലാമുപരിയായി തച്ചങ്കരിയുടെ സമ്മർദ്ദവും പിണറായിക്ക് മേലുണ്ട്. തച്ചങ്കരിക്കെതിരായ വരവിൽ കവിഞ്ഞ വരുമാന കേസ് കുത്തി പൊക്കി കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും അത് വിജയിക്കാനുള്ള സാധ്യത കുറവാണ്.

സുധേഷ് കുമാറിന് കേരളത്തിൽ സ്വാധീനം തീരെ കുറവാണ്. തച്ചങ്കരിയും സുധേഷ് കുമാറും തമ്മിലുള്ള തർക്കത്തിൻറെ ഫലമാണ് ഇരുവർക്കുമെതിരെയുള്ള കേസുകളെന്ന് പോലീസിലെ ഉന്നതർ പറയുന്നു. അതിൽ തച്ചങ്കരി വിജയിക്കാനാണ് സാധ്യത. ചുരുക്കത്തിൽ സുധേഷ്കുമാറിനെതിരായ നടപടിക്ക് സർക്കാർ അംഗീകാരം നൽകിയാൽ ജൂണിൽ ടോമിൻ ജെ. തച്ചങ്കരി സംസ്ഥാന പോലീസ് മേധാവിയാകും.

കഴിഞ്ഞ വർഷം ലോക്‌നാഥ് ബെഹ്‌റ വിരമിച്ച ഡിജിപി സ്ഥാനം പിടിച്ചെടുക്കാൻ സുധേഷ് കുമാറും ടോമിൻ തച്ചങ്കരിയും തമ്മിൽ നടന്ന പോരാട്ടത്തിന്റെ ഒരുതരം ആവർത്തനമാണ് രണ്ട് ഐപിഎസുകാരുടെ ഇപ്പോഴത്തെ വാളെടുപ്പും. സുധേഷും തച്ചങ്കരിയും ദിവസങ്ങളോളം ആരോപണങ്ങളും പ്രത്യാരോപണങ്ങളും പരസ്‌പര ചെളിവാരിയെറിയലും സർക്കാരിന് തലവേദന സൃഷ്ടിച്ചു. എന്നാൽ ഇരുവരുടെയും അവകാശവാദങ്ങൾ അവഗണിച്ച സംസ്ഥാന സർക്കാർ മൃദുവും സൗമ്യനുമായ അനിൽകാന്തിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചു. അദ്ദേഹത്തിന്റെ സർവീസ് രണ്ടു വർഷത്തേക്ക് കൂടി സർക്കാർ നീട്ടുകയും ചെയ്തു. 

അനിൽ കാന്ത് അടുത്ത വർഷം വിരമിക്കും. സുധേഷ് കുമാർ ഈ ഒക്ടോബറിൽ വിരമിക്കുമ്പോൾ തച്ചങ്കരിക്ക് അടുത്ത വർഷം ജൂലൈ വരെ സർവീസുണ്ട്. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ള അവസരം നിഷേധിക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണ് ഈ കേസ് അട്ടിമറിച്ചതെന്ന് തച്ചങ്കരി സർക്കാരിനെ അറിയിച്ചു. എന്തായാലും ഇതിൽ ഉടനടി ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ ഉയരുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (6 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (6 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (6 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (6 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (6 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (6 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (7 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (7 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (7 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (7 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (8 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (8 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (8 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (8 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (8 hours ago)

Malayali Vartha Recommends