Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

കൈവിട്ട വാക്കും മാപ്പും... യൂസഫലിയെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ പിസി ജോര്‍ജ് പിന്‍വലിച്ചെങ്കിലും പറഞ്ഞത് അതുപോലെ കിടക്കുന്നു; പിസി ജോര്‍ജിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കി യൂസഫലി; തന്നെക്കുറിച്ച് പറഞ്ഞതിലെ സത്യം തിരിച്ചറിയാന്‍ മലയാളിക്ക് കഴിവുണ്ട്

04 MAY 2022 08:01 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!

പിസി ജോര്‍ജ് വിവാദം ഏതാണ്ട് അവസാനിച്ചുവെങ്കിലും പിസി ജോര്‍ജ് തൊടുത്തുവിട്ട വാക്കുകള്‍ പലര്‍ക്കും കൊള്ളുന്നതായിരുന്നു. അതിലൊന്നായിരുന്നു യൂസഫലിയെ പേരെടുത്തുകൊണ്ടുള്ള വിമര്‍ശനം. കൈവിട്ട വാക്കില്‍ പിസി ജോര്‍ജ് ഖേദം പ്രകടിപ്പിച്ചിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രസംഗത്തില്‍ യൂസഫലിയെപറ്റി പറഞ്ഞ കാര്യങ്ങള്‍ പി സി ജോര്‍ജ് തിരുത്താന്‍ തയാറായിരുന്നു.

എന്നാല്‍ കൈവിട്ട വാക്കുകള്‍ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ. പിസി ജോര്‍ജ് നടത്തിയ പ്രസ്താവനയ്ക്ക് പരോക്ഷമായ മറുപടിയുമായി വ്യവസായി എം.എ യൂസഫലി രംഗത്തെത്തി. തന്നെക്കുറിച്ച് പറയുന്നതിലെ സത്യം തിരിച്ചറിയാന്‍ മലയാളിയ്ക്ക് കഴിവുണ്ട്. കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുളളവരാണ് മലയാളികള്‍. പ്രസ്താവന പി.സി ജോര്‍ജ് തിരുത്തിയ സ്ഥിതിയ്ക്ക് ഇനി ആ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും എം.എ യൂസഫലി ഷാര്‍ജയില്‍ അറിയിച്ചു. 'നിങ്ങള്‍ പ്രതികരിക്കുന്നത് എത്രത്തോളം കുറയ്ക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ജീവിതം സമാധാനപരമായിരിക്കും' എന്ന ബുദ്ധവചനമാണ് യൂസഫലി പറഞ്ഞത്.

 



യമനിലെ ജയിലില്‍ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി അറിയിച്ച യൂസഫലി എല്ലാ അര്‍ത്ഥത്തിലും തന്റെയും ശ്രമം അതിനായുണ്ടാകുമെന്നും പ്രതികരിച്ചു. മുന്‍പ് യൂസഫലിയുടെ കാര്യത്തില്‍ തന്റെ മനസിലുളള കാര്യം പ്രസംഗിച്ചപ്പോള്‍ മാറിപ്പോയെന്നാണ് പി.സി ജോര്‍ജ് വിഷയത്തില്‍ മുന്‍പ് അറിയിച്ചത്.

പിണറായി സര്‍ക്കാര്‍ റിലയന്‍സിന്റെ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ അനുവദിക്കുമ്പോള്‍ സാധാരണക്കാരുടെ കച്ചവടം നഷ്ടപ്പെടുമെന്ന് മുന്നേ പറഞ്ഞിരുന്നു, അത് പോലെ തന്നെയാണ് യൂസഫലിയുടെ കാര്യവും പറഞ്ഞത്. യൂസഫലി ഒരു മാന്യനാണ്. പക്ഷേ മാള് തുടങ്ങിയാല്‍ എല്ലാവരും അവിടെ പോയി സാധനം വാങ്ങും.

 



ചെറുകിടക്കാര്‍ പട്ടിണിയാകും. അത് കൊണ്ട് യൂസഫലിയുടെ സ്ഥാപനത്തില്‍ കയറയരുത്, സാധാരണക്കാരന്റെ കടയില്‍ കയറി സാധനം വാങ്ങണമെന്ന് പറഞ്ഞു. അത് യൂസഫലിയെ അപമാനിക്കാന്‍ പറഞ്ഞതല്ല. അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് പിന്‍വലിക്കുന്നു. കുത്തകകളുടെ കൈയ്യിലേക്ക് കച്ചവടം പോകുന്നത് സാധാരണക്കാരന് മോശമാണെന്നതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പിസി വ്യക്തമാക്കി. അതേസമയം, വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി ഇന്ന് രംഗത്ത് വന്നു.

വര്‍ഗീയ പ്രസംഗകരെ ഒറ്റപ്പെടുത്തണമെന്ന് ഇമാം ആവശ്യപ്പെട്ടു. അവര്‍ ഏത് മത, രാഷ്ട്രീയത്തില്‍പ്പെട്ടവരാണെങ്കിലും മാറ്റിനിര്‍ത്തണമെന്നും വര്‍ഗീയ പ്രചാരണങ്ങളെ അതിജീവിക്കണമെന്നും ഇമാം ആവശ്യപ്പെട്ടു. പി സി ജോര്‍ജ് സമൂഹത്തോട് മാപ്പ് പറയണം. മതേതരത്വം തകര്‍ത്ത് കലാപത്തിന് ശ്രമിച്ചാല്‍ നേരിടണം.

 



കലാപ അന്തരീക്ഷം കെടുത്താന്‍ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ട്. നാടിന്റെ ഒരുമയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. ആറ്റുകാല്‍ പൊങ്കാല കാലത്ത് പാളയം പള്ളിമുറ്റം വിട്ടുനല്‍കാറുണ്ട്. അദ്വൈതാശ്രമത്തില്‍ ഈദ് ഗാഹ് നടത്താറുണ്ട്. എല്ലാവരും നമ്മുടെ അതിഥികളാണ്. അതാണ് മതേതരത്വത്തിന്റെ സൗന്ദര്യമെന്നും പാളയം ഇമാം പറഞ്ഞു.

യൂസഫലിയ്‌ക്കെതിരെ ഖേദം പ്രകടിച്ചെങ്കിലും പറഞ്ഞതില്‍ നിന്നും പിസി ഒട്ടും പിന്നോട്ട് പോയില്ല. മുസ്ലീം തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്നാണ് പസി പറഞ്ഞത്. ഞാനൊരിക്കലും മതസൗഹാര്‍ദ്ദ വിരുദ്ധമായി പറഞ്ഞതല്ല. മുസ്ലീം വിഭാഗത്തില്‍ ഒരു വിഭാഗം തീവ്രവാദ പ്രസ്ഥാനത്തില്‍ നില്‍ക്കുകയാണ്. എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിലുറച്ച് നില്‍ക്കുന്നവനാണ് താനെന്നും പി സി ജോര്‍ജ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (5 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (5 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (5 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (5 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (6 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (6 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (6 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (6 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (6 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (6 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (7 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (7 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (7 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (7 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (7 hours ago)

Malayali Vartha Recommends