വ്യാജ പോക്‌സോ കേസില്‍ പ്രതിയായ പോലീസ് ഓഫീസറെ തിരുവനന്തപുരം പോക്‌സോ സ്‌പെഷ്യല്‍ കോടതി വിട്ടയച്ചു

വ്യാജ പോക്‌സോ കേസില്‍ പ്രതിയായ പോലീസ് ഓഫീസറെ തിരുവനന്തപുരം പോക്‌സോ സ്‌പെഷ്യല്‍ കോടതി വിട്ടയച്ചു. പേട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ പാലോട് സ്വദേശിയും നിലവില്‍ പാളയം പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ഷജീവിനെയാണ് ജഡ്ജി ആര്‍. ജയകൃഷ്ണന്‍ വെറുതെ വിട്ടത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് വിചാരണ കോടതി വിട്ടയച്ചത്.
9 വയസ്സുകാരിയെ കുടുംബ സുഹൃത്തും എസ്.ഐയുമായ പ്രതി 2015 മുതല്‍ 2018 വരെ ലൈംഗിക ചൂഷണം ചെയ്തുവെന്നും മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ കാട്ടിയെന്നും മൊബൈല്‍ ഫോണ്‍ നശിപ്പിച്ച് തെളിവു നശിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. 2020 ലാണ് പേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് 2021 ല്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
വകുപ്പു തല അന്വേഷണത്തില്‍ ഡൊമസ്റ്റിക് എന്‍ക്വയറി ഓഫീസറായ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ. എസ്. പി. ക്ക് നല്‍കിയ മൊഴിയും പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ മൊഴിയിലും വൈരുദ്ധ്യമുണ്ട്.
കോടതിയുടെ സി ആര്‍ പി സി 313 (1) (ബി) പ്രകാരമുള്ള ചോദ്യം ചെയ്യലില്‍ കുടുംബ പ്രശ്‌ന പരാതിയുമായി എത്തിയ പെണ്‍കുട്ടിയുടെ മാതാവും എസ്‌ഐയും തമ്മില്‍ അവിഹിത ബന്ധമുള്ളതായി എസ് ഐ സമ്മതിച്ച് രേഖാമൂലം അഡീ. സ്റ്റേറ്റ്‌മെന്റായി എഴുതി നല്‍കി.
പെണ്‍കുട്ടിയുടെ പിതാവ് വിദേശത്ത് നിന്ന് വന്ന ശേഷം പെണ്‍കുട്ടിയെക്കൊണ്ട് വ്യാജ പരാതി നല്‍കിയതാണെന്ന പ്രതിയുടെ ഡിഫന്‍സ് വാദത്തിന് അടിസ്ഥാനമുണ്ട്. എസ് ഐ യുടെ കാറില്‍ കുടുംബത്തെ പലയിടത്തും വിനോദയാത്ര കൊണ്ടുപോയതായും ഇവര്‍ തമ്മില്‍ പണമിടപാട് ഉള്ളതായും കോടതി കണ്ടെത്തിയാണ് പ്രതിയെ വിട്ടയച്ചത്.
പെനിസ് - വജൈനല്‍ പെനട്രേറ്റിംഗ് സെക്ഷ്വല്‍ ഇന്റര്‍ കോഴ്‌സ് നടന്നതായ മെഡിക്കല്‍ തെളിവും ഹാജരാക്കാത്തതും പ്രതിക്ക് അനുകൂലമായ തെളിവായി കോടതി കണ്ടെത്തി.
"
https://www.facebook.com/Malayalivartha

























