കോഴിക്കോട് ചേവായൂരില്‍ നടിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍, ദുരൂഹത ആരോപിച്ച് കുടുംബം

കോഴിക്കോട് ചേവായൂരില്‍ നടിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ കസ്റ്റഡിയിലെടുത്തു , ദുരൂഹത ആരോപിച്ച് കുടുംബം. കാസര്‍കോട് സ്വദേശിയാണ് ഷഹന. ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്.
ഇത് കൊലപാതകമാണെന്നും ഷഹനയ്ക്ക് ആത്മഹത്യ ചെയ്യാനുള്ള യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. പണത്തിനു വേണ്ടി നിരന്തരം മകളെ ഭര്‍ത്താവ് സജാദ് ഉപദ്രവിച്ചിരുന്നുവെന്ന് ഷഹനയുടെ മാതാവ് ആരോപിക്കുന്നു.
സജാദും ഷഹാനയും തമ്മില്‍ വിവാഹം കഴിഞ്ഞിട്ട് ഒന്നരവര്‍ഷത്തോളമായി. ഇതിനിടയില്‍ കുടുംബവുമായി നേരിട്ട് കാണാന്‍ പോലും പറ്റിയിരുന്നില്ല. കോഴിക്കോട് എത്തുമ്പോള്‍ സജാദിന്റെ സുഹൃത്തുക്കള്‍ പിന്തുടര്‍ന്ന് തിരിച്ചയക്കുകയായിരുന്നു. തൊട്ടടുത്തുള്ള വീട്ടുകാര്‍ രാത്രി വിളിച്ചറിയിച്ചാണ് മകളുടെ മരണ വിവരം അറിഞ്ഞതെന്നും കുടുംബം .
"
https://www.facebook.com/Malayalivartha