മലപ്പുറത്ത് മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍വെച്ച് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്

മലപ്പുറത്ത് മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍വെച്ച് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്.
പരസ്യമായി പെണ്‍കുട്ടി വേദിയില്‍ അപമാനിക്കപ്പെട്ടിട്ട് സര്‍ക്കാറിന് പ്രതികരിക്കാന്‍ നാല് ദിവസമെടുത്തു. കേരളത്തിന് ഇത് അപമാനമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇതില്‍ എന്ത് കൊണ്ടാണ് പ്രതികരിക്കാത്തതെന്നും ആരെയാണ് മുഖ്യമന്ത്രി ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. ഏത് വകുപ്പ് പ്രകാരമാണ് അന്വഷണം നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയും വിഷയത്തില്‍ പ്രതികരിക്കുന്നില്ല .പ്രതിപക്ഷ നേതാവിനും മൗനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.
കേരളത്തിലെ ഭരണ പ്രതിപക്ഷ നേതൃത്വം മുസ്ലിം മത മൗലികവാദികളുടെ പിടിയിലാണ്. താലിബാന്‍ അല്ലെന്ന് കേരളത്തിലെ ജനങ്ങളോട് പറയാന്‍ ഉള്ള ആര്‍ജ്ജവം ഭരണ പ്രതിപക്ഷ നേതൃത്വം കാട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തി വച്ചത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞു വീണ്ടും കല്ലിടല്‍ തുടരാം എന്നാണ് നിലപാട്
.തിരഞ്ഞെടുപ്പ് വരുമ്പോള്‍ കല്ലിടല്‍ എന്തിന് നിര്‍ത്തുന്നുവെന്നും ഇത്ര വലിയ വികസനം ആണെങ്കില്‍ എന്തിന് നടപടി നിര്‍ത്തിവെയ്ക്കണമെന്നും അദ്ദേഹം ചോദിച്ചു.ജനങ്ങളോട് വികസനം ആണ് പദ്ധതി എന്ന് പറയുന്നു.ഈ കള്ളം ജനങ്ങള്‍ തിരിച്ചറിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha