ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയപ്പോൾ മുതല്‍ തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ തിരിമറി നടക്കുന്നു; കേസിൽ കുറേ ആൾക്കാരെ ചോദ്യം ചെയ്യാനുണ്ട്; പ്രതിപ്പട്ടികയിലേക്കും സാക്ഷിപ്പട്ടികയിലേക്കും ചേർക്കാനുണ്ട്; ഇത് വരെ ആകപ്പാടെ ഒരു കാവ്യാമാധവനെ മാത്രമാണ് ചോദ്യം ചെയ്തത്; അതൊക്കെ ഒരു പ്രഹസനമെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര

ചില നിർണ്ണായക സംശയങ്ങൾ പങ്കു വച്ച് വന്നിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയിരുന്നു. അപ്പോൾ മുതല്‍ തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ തിരിമറി നടക്കുന്നുണ്ടോയെന്ന സംശയം ഞങ്ങള്‍ മുന്നോട്ട് വെച്ചിരുന്നുവെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു. യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ സംസാരിക്കുകയായിരുന്നു ബൈജു കൊട്ടാരക്കര.
പൊലീസിന്റെ കൈകള്‍ക്ക് കൂച്ച് വിലങ്ങിട്ടോയെന്ന സംശയം ശക്തമാണ്. കഴിഞ്ഞ ദിവസം കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആളുകളാണ് എത്തിച്ചേർന്നു. അവരെല്ലാം പറഞ്ഞ കാര്യങ്ങള്‍ കേട്ടില്ലെന്ന് നടിക്കാന്‍ ഇവിടുത്തെ നീതിവ്യവസ്ഥയ്ക്ക് കഴിയുമോ?
പത്തിനെട്ടോളം ദിവസം മാത്രമാണ് തുടരന്വേഷണത്തിന്റെ കുറ്റപത്രം കൊടുക്കാന്‍ ബാക്കിയുള്ളത്. ഈ മുപ്പതാം തീയതിക്ക് ശേഷം കുറ്റപത്രം സമർപ്പിക്കാനുള്ള സമയം അനുവദിക്കില്ല. ഒരു കോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
കേസിൽ കുറേ ആൾക്കാരെ ചോദ്യം ചെയ്യാനുണ്ട്. പ്രതിപ്പട്ടികയിലേക്കും സാക്ഷിപ്പട്ടികയിലേക്കും ചേർക്കാനുണ്ട്. ഇത് വരെ ആകപ്പാടെ ഒരു കാവ്യാമാധവനെ മാത്രമാണ് ചോദ്യം ചെയ്തത്. അതൊക്കെ ഒരു പ്രഹസനം പോലെ കഴിഞ്ഞു. അത് അങ്ങനെ തന്നെയാവാനാണ് സാധ്യത കൂടുതലെന്നും അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിന്‍കര ബിഷപ്പിനേയും ചോദ്യം ചെയ്യാന്‍ പോകുന്നു. എന്നാൽ ബാലചന്ദ്ര കുമാർ ആദ്യം പറഞ്ഞ, വിഐപിയെന്ന് വിശേഷിപ്പിച്ച ശരത്തിനെ ഇതുവരേയും ചോദ്യം ചെയ്തിട്ടില്ല. ഒരിക്കല്‍ ശരത്തിനെ വളിച്ച് അഭിമുഖം പോലെ കാര്യങ്ങള്‍ ചോദിച്ചു. അതില്‍ നിന്നും ഫോണില്‍ നിന്നും കിട്ടിയ കാര്യങ്ങളൊക്കെ മേലാളന്‍മാർ അറിഞ്ഞപ്പോള്‍ കുഴപ്പത്തിലാകും എന്നൊരു തോന്നലുണ്ടായിയെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
https://www.facebook.com/Malayalivartha