Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കെ റെയില്‍ ഇനി ഇല്ല അതിവേഗ മാജിക്കുമായി ഇ ശ്രീധരന്‍ കേന്ദ്രത്തില്‍ എല്ലാം ചുരുട്ടിക്കൂട്ടിയോടി പിണറായി കേന്ദ്രം വക എട്ടിന്റെ പണി വരുന്നു

16 MAY 2022 05:26 PM IST
മലയാളി വാര്‍ത്ത

ജനങ്ങള്‍ വിജയാഘോഷത്തിലാണ്. പിണറായി വിജയന്‍ അവരുടെ മുന്നില്‍ മുട്ടു മടക്കിയിരിക്കുന്നു. കെറെയില്‍ കല്ലിടല്‍ നിന്നു. ഇനി മെട്രോമാന്‍ ഇ ശ്രീധരന്റെ ഊഴമാണ്. സില്‍വര്‍ ലൈനിന് ബദലായി പുതിയൊരു വിസ്മയ പദ്ധതിയുമായാണ് മെട്രോമാന്റെ വരവ്. സ്ഥലമേറ്റെടുക്കലോ, കുടിയൊഴിപ്പിക്കലോ ഒന്നും ആവശ്യമില്ല. അല്ലാതെതന്നെ നിലവിലെ റെയില്‍പാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിന്‍ യാത്ര സാദ്ധ്യമാകുന്ന ഒരു മികച്ച പദ്ധതിയുമായിട്ടാണ് മെട്രോമാന്റെ വരവ്. പണച്ചെലവും വളരെ കുറച്ചുകൊണ്ടുള്ള ഈ പദ്ധതിയ്ക്ക് കേന്ദ്രം എസ് മൂളുമെന്നു തന്നെയാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ പിണറായിയുടെ കെ റെയില്‍ ഗോവിദ്ദയാകും. പൊതുജനങ്ങളിലും ജനപ്രതിനിധികളില്‍ നിന്നും അഭിപ്രായം സ്വീകരിച്ചശേഷം പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിക്കാനാണ് മെട്രോമാന്റെ നീക്കം. ഇത് ജനങ്ങള്‍ക്കിടയില്‍ പദ്ധതിയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയും. പിണറായിക്കും കെറെയിലിനും വലിയ തിരിച്ചടിയാകുകയും ചെയ്യും, പൊന്നാനിയില്‍ കേന്ദ്രമന്ത്രി വി മുരളീധരനുമായി നടത്തിയ കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു ബദല്‍ പദ്ധതിയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ അദേഹം നടത്തിയത്.

ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളാണ് നടപ്പാക്കുന്നത്. റോഡിലെ തിരക്ക് കുറയ്ക്കാനായി ആദ്യം ഹ്രസ്വകാല പദ്ധതി നടപ്പിലാക്കും. ഇതിലൂടെ രണ്ടുലക്ഷത്തോളം പേരെ ട്രെയിന്‍ യാത്രക്കാരാക്കി മാറ്റും. തുടര്‍ന്ന് ദീര്‍ഘകാല പദ്ധതി നടപ്പാക്കും. നിലവിലെ ഓപ്പറേഷന്‍ രീതി, സിഗ്‌നലിംഗ് സംവിധാനം തുടങ്ങിയവ മാറ്റുക എന്നിവയാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇത് പൂര്‍ണമായി നടപ്പാക്കാന്‍ സില്‍വര്‍ ലൈന്‍ നടപ്പിലാക്കുന്നതിനെക്കാള്‍ കുറഞ്ഞ സമയവും ചെലവും മതിയാവും എന്ന വസ്തുത മനസ്സിലാക്കിയാണ് മെട്രോമാന്റെ പദ്ധതി.

സില്‍വര്‍ ലൈന്‍ കേരളത്തിന് യോജിച്ചതല്ലെന്ന നിലപാടാണ് തുടക്കത്തില്‍ തന്നെ ഇ ശ്രീധരന്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ പറയുന്ന സമയവും പണവും കൊണ്ട് പദ്ധതി നടപ്പാക്കാനാവില്ലെന്നും ഇപ്പോള്‍ പറയുന്ന സ്പീഡില്‍ ട്രെയിന്‍ ഓടിച്ചാല്‍ വലിയ അപകടമുണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ ബാധിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിച്ചടുക്കിയിരുന്നു ശ്രീധരന്‍. പാലങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇരുഭാഗത്തേക്കും കോണ്‍ക്രീറ്റ് മതിലുകള്‍ വേണ്ടിവരും. കോണ്‍ക്രീറ്റ് മതിലുകള്‍ കടുത്ത പാരിസ്ഥിതിക നാശമുണ്ടാക്കും. വന്‍കിട പദ്ധതികളുടെ ഡിപിആര്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയില്ലെന്ന വാദം ശുദ്ധനുണയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് വസ്തുതകള്‍ മറച്ചുവയ്ക്കുന്നത്. പദ്ധതിയുടെ എസ്റ്റിമേറ്റ് തുകയും കുറച്ചുകാണിക്കുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതി വലിയ പാരിസ്ഥിതിക പ്രത്യാഘ്യാതം ഉണ്ടാക്കുമെന്നും ഇ.ശ്രീധരന്‍ ആരോപിച്ചു.

പദ്ധതി നടപ്പാക്കിയാല്‍ കുട്ടനാടിന് സമാനമായ വെള്ളപ്പൊക്കം പദ്ധതി മേഖലയില്‍ ഉണ്ടാകും. 800 ഓളം ആര്‍ഒബികള്‍ നിര്‍മിക്കേണ്ടതായി വരും. ഇതിന് 16000 കോടി ചെലവ് വരും. ഇത് എസ്റ്റിമേറ്റില്‍ കാണിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഭൂമിയും ഏറ്റെടുക്കേണ്ടതായി വരും. അതിനുള്ള ചെലവും കൂടും. വന്‍കിട പദ്ധതികളുടെ ഡിപിആര്‍ പുറത്തു വിടാറില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. പത്തോളം പദ്ധതികളുടെ ഡിപിആര്‍ താന്‍ തയാറാക്കിയതാണെന്നും അവയെല്ലാം പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നെന്നും ഇ. ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നേരത്തെയും ഇ.ശ്രീധരന്‍ രംഗത്തെത്തിയിരുന്നു. പദ്ധതി നടപ്പാക്കിയാല്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാകും. പദ്ധതി ആസൂത്രണത്തില്‍ ഗുരുതര പിഴവുകള്‍, അത് നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാനാകില്ല. ഇപ്പോഴുള്ള പദ്ധതി പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല, സാങ്കേതികപരമായ എല്ലാ വശങ്ങളും പരിശോധിച്ച്, പരിസ്ഥിതിക്കും അന്തരീക്ഷത്തിനും പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പ് വരുത്തിയിട്ട് മാത്രമേ പദ്ധതി നടത്താവൂ എന്നും ഇ.ശ്രീധരന്‍ പറഞ്ഞു.


അതിനിടെ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലാ കേന്ദ്രങ്ങള്‍ സ്ഥിരം സമരവേദിയാകും. സില്‍വര്‍ലൈന്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ നിയമസഭാ അടിയന്തര യോഗം ചേരണമെന്ന് യുഡിഎഫ് അറിയിച്ചു. പദ്ധതിയുടെ കല്ലിടലിനെതിരെ സിപിഐയും രംഗത്തെത്തി. ജനങ്ങളെ സര്‍ക്കാരിന് എതിരാക്കുന്ന നടപടി സ്വീകരിക്കരുതെന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വ്യക്തമാക്കി. വികസന പരിപാടികള്‍ നടപ്പാക്കാന്‍ സാവകാശം വേണമെന്നും ധൃതി പിടിച്ചുള്ള നടപടികള്‍ വേണ്ട എന്നുമാണ് സിപിഐ എക്‌സിക്യൂട്ടീവിന്റെ തീരുമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇബിജി ഗ്രൂപ്പ് 'നാരി ശക്തി'  (6 minutes ago)

സ്വർണവിലയിൽ നേരിയ ഇടിവ്  (15 minutes ago)

പൂങ്കുഴലിയോട് പറഞ്ഞത് പച്ച കള്ളം പ്രോസിക്യൂഷനെ ഞെട്ടിച്ച് ജഡ്ജി എസ്.നസീറ യുടെ 5 ചോദ്യങ്ങൾ..!ഇതെങ്ങനെ...?!!  (26 minutes ago)

വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ച്ച് ഒരു മരണം  (42 minutes ago)

വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് പോളിങ് തടസപ്പെട്ടു....  (48 minutes ago)

ബം​ഗ​ളൂ​രു കു​ഡ്‌​ലു ഗേ​റ്റി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ  (1 hour ago)

ജഡ്ജിയോട് 10 ചോദ്യം...! ഉത്തരം ഉണ്ടോ ഹണി എം വർഗ്ഗീസ് ജയിലിലടച്ചാലും ചോദിച്ചിരിക്കും ചീറ്റ പുലിയായി Adv.അനന്തു...!  (1 hour ago)

മലപ്പുറത്ത് സർട്ടിഫിക്കറ്റ് ജിഹാദ്  (1 hour ago)

ചലച്ചിത്രമേളയുടെ ഡെലി​ഗേറ്റ് പാസ് വിതരണത്തിന് ഇന്ന് രാവിലെ 11 ന് ടാ​ഗോർ തിയേറ്ററിൽ തുടക്കമാകും.  (1 hour ago)

വ്യാപാര കരാർ ഇന്ത്യയുടേത് ശക്തമായ നിർദ്ദേശങ്ങൾ  (1 hour ago)

മതി...മതി...ഇന്ന് അവന്റെ അവസാനം..! മട്ടും ഭാവവും മാറി പിണറായി..! ലക്ഷ്യം രാഹുൽ വലിച്ച് കീറുന്നു..!  (1 hour ago)

പ്രോസിക്യൂഷനെ മിണ്ടിച്ചില്ല കോടതിയിൽ രാഹുൽ വിളയാട്ടം സമനിലതെറ്റി പിണറായി ഹൈക്കോടതിയിൽ..മുട്ടൻ നീക്കം  (1 hour ago)

മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ സമയം വേണമെന്നും അതുവരെ അറസ്റ്റ് ചെയ്യില്ലെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചതിനാലാണ്. കോടതി അറസ്റ്റ് തടഞ്ഞത്  (1 hour ago)

നെഞ്ചുവിരിച്ച് തലയുയർത്തി ദേ രാഹുൽ എത്തി...! പാലക്കാട് ഇന്ന് യുദ്ധം ചീറ്റപ്പുലിപോലെ അവൻ ഇറങ്ങി  (2 hours ago)

രോഗാദി ദുരിതങ്ങൾ അലട്ടുകയും ശരീര ശോഷണം അനുഭവപ്പെടുകയും ചെയ്യും.  (2 hours ago)

Malayali Vartha Recommends