ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം

കുട്ടനെല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് ഇരുമ്പ് പൈപ്പുകള്‍ തെറിച്ചുവീണ് പിന്നാലെ വന്ന ബൈക്ക് യാത്രികന്‍ മരിച്ചു. ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ പൈപ്പുകള്‍ പുറത്തേക്ക് തെറിച്ചു വീഴുകയും യുവാവിന്റെ ശരീരത്തിലേക്ക് കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഓടിക്കൂടിയ നാട്ടുകാരും മറ്റു യാത്രക്കാരും ചേര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇരുമ്പ് കമ്പികളും പൈപ്പുകളുമായി പോകുകയായിരുന്ന ലോറി ഹൈലൈറ്റ് മാളിന് മുന്നില്‍വെച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. ഇതോടെ ഇരുമ്പ് പൈപ്പുകള്‍ ശക്തമായി വാഹനത്തിന്റെ പിന്നിലേക്ക് തെന്നിമാറി പുറത്തേക്ക് തെറിച്ചു. ഈ സമയം ലോറിക്ക് തൊട്ടുപിന്നാലെ ബൈക്കില്‍ വരികയായിരുന്ന യുവാവിന്റെ ശരീരത്തിലേക്ക് പൈപ്പ് കുത്തിക്കയറുകയായിരുന്നു.
https://www.facebook.com/Malayalivartha


























