സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ ദിവസം തെറസ്സിൽ നിന്നും യുവാവ് താഴേക്ക് വീണു; ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും മതിയായ ശുശ്രൂഷ ലഭ്യമാക്കാതെ സുഹൃത്തുക്കള്‍ യുവാവിനെ വീട്ടിലെത്തിച്ചു; കയ്യിലുണ്ടായിരുന്ന ഡ്രിപ്പിന്റെ സൂചി പോലും ഊരാതെ ഒരു രാത്രി മുഴുവൻ ഷിബു മരണത്തോട് മല്ലടിച്ചു; രാവിലെ വീട്ടുക്കാർ കണ്ടത് ഭയാനകമായ കാഴ്ച്ച; വായിലൂടെയും മൂക്കിലൂടെയും രക്തം വാര്‍ന്ന് മരിച്ച് ഷിബു; സിസിടിവിയിൽ കണ്ട കാഴ്ച്ച! സുഹൃത്തുക്കള്‍ക്കെതിരെ പരാതിയുമായി ബന്ധുക്കൾ

വിവാഹ വീട്ടിലെ ടെറസിൽ നിന്നു വീണു യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത വർധിക്കുകയാണ്. ബന്ധുക്കൾ ഇതിനോടകം ഈ സംഭവത്തിൽ യുവാവിന്റെ സുഹൃത്തുക്കള്‍ക്കെതിരെ ആരോപണമുയർത്തിയിരിക്കുകയാണ്. വെമ്പായത്ത് കീഴാമലക്കൽ ഷിബുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹദിവസമാണ് ഇവരുടെ വീട്ടിലെ ടെറസില്‍ നിന്നും ഷിബു വീണ് മരിച്ചത്.
ഷിബു വീഴുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവില്‍ പതിഞ്ഞിരിക്കുകയാണ്. ഇത് പോലീസ് അന്വേഷണത്തിനായി പ്രയോജനപ്പെടുത്തും. ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും മതിയായ ശുശ്രൂഷ ലഭിക്കുന്നതിന് മുന്നേ തന്നെ സുഹൃത്തുക്കള്‍ യുവാവിനെ വീട്ടിലാക്കുകയായിരുന്നു. ആ സമയം ഷിബു അവശനിലയിലായിരുന്നു. ഇയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാക്കി കൊണ്ടുവന്ന ശേഷം സുഹൃത്തുക്കള്‍ മുങ്ങി.
സുഹൃത്തുക്കൾ ഇയാളെ ആദ്യം കന്യാകുളങ്ങര ആശുപത്രിയിലാണ് കൊണ്ട് പോയത്. പിന്നീട് മെഡിക്കല്‍ കോളജിൽ കൊണ്ട് പോയി. ഡോക്ടര്‍ സിടി സ്കാനും എക്സ്റേയും എടുക്കാന്‍ നിര്‍ദേശം നൽകുകയുണ്ടായി . പക്ഷേ പരിശോധനകള്‍ക്ക് കാത്ത് നിൽക്കുക പോലും ചെയ്യാതെ പുലര്‍ച്ചെ മൂന്നു മണിക്ക് ഓട്ടോയില്‍ വീട്ടിലെത്തിക്കുകയായിരിക്കുന്നു ചെയ്തത്. ഈ സമയത്ത് പ്രായമായ അമ്മൂമ്മ വീട്ടില്‍ ഉണ്ടായിരുന്നു.
കയ്യിലുണ്ടായിരുന്ന ഡ്രിപ്പിന്റെ സൂചി പോലും ഊരാൻ പോലും അവർ സാവകാശമെടുക്കാതെയാണ് ആശുപത്രിയിൽ നിന്നും കൊണ്ടോടിയത്. രാവിലെയായപ്പോൾ വീട്ടുക്കാർ കണ്ടത് വായിലൂടെയും മൂക്കിലൂടെയും രക്തം വാര്‍ന്ന് മരിച്ച് കിടക്കുന്ന ഷിബുവിനെയാണ്. കൂടെയുണ്ടായിരുന്നവരെ ഫോണില്‍ വിളിച്ചു . പക്ഷേ ആരെയും കണ്ടെത്താൻ സാധിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha